Connect with us

നായയെ പോലെ കുരയ്ക്കാൻ കഴിവുണ്ട് – സുന്ദർ സിക്കെതിരെ ലൈംഗീക ആരോപണം ഉന്നയിച്ച ശ്രീ റെഡ്ഢിക്ക് മറുപടിയുമായി ഭാര്യ ഖുശ്‌ബു

Malayalam Breaking News

ശ്രീ റെഡ്ഢി വിവാദം ശക്തമായി പടർന്നു പിടിച്ചിരിക്കുകയാണ് തെലുങ്ക് – തമിഴ് സിനിമ ലോകത്തെ മുഴുവൻ. എന്നാൽ എത്രയൊക്കെ ആരോപണങ്ങൾ വന്നാലും പറയാനുള്ളത് പറയുമെന്ന നിലപാടിലാണ് ശ്രീ റെഡ്ഢി. ഏറ്റവുമൊടുവിലായി നയൻ‌താര , തൃഷ , സാമന്ത തുടങ്ങിയ നടിമാരെ പരോക്ഷമായി ഇടപെടുത്തിയ ശ്രീ റെഡ്ഢി , അതിനു മുൻപ് സുന്ദർ സി വഴങ്ങി തരാൻ ആവശ്യപ്പെട്ടതായി പറഞ്ഞിരുന്നു. അതിനു പ്രതികരണമായി സുന്ദർ സിയും ഭാര്യയും നടിയുമായ ഖുശ്ബുവും രംഗത്തെത്തി.

നായയെപ്പോലെ ജന്മനാ കുരയ്ക്കുവാനുള്ള കഴിവുണ്ട്. ഇതിനെല്ലാം പ്രതികരിക്കുന്നതും നിർത്താൻ ആവശ്യപ്പെടുന്നതും മണ്ടത്തരമാണെന്നാണ് ഖുശ്‌ബു പ്രതികരിച്ചത്. അരമനൈ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ഗണേശ് തനിക്ക് സുന്ദർ സിയെ പരിചയപ്പെടുത്തി തരികയായിരുന്നുവെന്നും ക്യാമറാമാൻ സെന്തിൽ കുമാർ സുന്ദർ സിയുടെ അടുത്ത ചിത്രത്തിലെക്ക് ശുപാർശ ചെയ്യാമെന്ന് പറഞ്ഞിരുന്നു.

അതിന്റെ പിറ്റേ ദിവസമാണ് സുന്ദർ സി താമസിക്കുന്ന ഹോട്ടലിലേക്ക് തന്നെ വിളിപ്പിച്ചതെന്നും അവിടെ വെച്ച് തന്റെ ആഗ്രഹത്തിന് വഴങ്ങി തന്നാൽ അവസരം നൽകാമെന്ന് സുന്ദർ സി പറഞ്ഞുവെന്നാണ് ശ്രീ റെഡ്ഢി ഫേസ്‌ബുക്കിൽ കുറിച്ചത്. എന്നാൽ ഇവർ നടത്തിയ ആരോപണത്തെ നിഷേധിച്ച് സുന്ദർസി രംഗത്തെത്തിയിട്ടുണ്ട്. നടിക്കെതിരെ പരാതി നൽകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ദിലീപിനെ കുറിച്ചൊന്നും പറയാനില്ല ,വേണമെങ്കിൽ ഒരു മുറം പച്ചക്കറിയെക്കുറിച്ച് പറയാം – മുകേഷ്

khushboo against sri reddy’s statement about sundar c

Continue Reading
You may also like...

More in Malayalam Breaking News

Trending