വെള്ളപ്പൊക്കത്തെ ആഘോഷമാക്കി കോട്ടയം !!! പാലാ ബസ് സ്റ്റാന്‍ഡില്‍ വള്ളമിറക്കി ജലോത്സവ പ്രതീതി ….വീഡിയോയും ഫോട്ടോസും കാണാം
വെള്ളപ്പൊക്കത്തിൽ വലയുകയാണ് കോട്ടയം ,എറണാകുളം ജില്ലകൾ. എറണാകുളംകാർ ദുരിതത്തിലലിയുമ്പോൾ കോട്ടയത്ത് പാലാക്കാർ വെള്ളപൊക്കം ആഘോഷമാക്കുകയാണ്. എല്ലാ വർഷവും പാലാക്ക് വെള്ളപൊക്കം ഒരു ആഘോഷമാണ്. ഇത്തവണ പ്രോമോ വീഡിയോ തന്നെ പുറത്തിറക്കിയിരിക്കുകയാണ് പാലാ വാസികൾ.
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ആദ്യമായി വള്ളം ഇറക്കിയതിന്റെ സന്തോഷവും വീഡിയോയില്‍ പങ്കുവയ്ക്കുന്നു. ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെയായിരുന്നു പാലാക്കാര്‍ വെള്ളപ്പൊക്ക ആഘോഷത്തില്‍ പങ്കെടുത്തത്. അടുത്ത വെള്ളപ്പൊക്കത്തിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
പാലാ ബിഷപ്പ് മാര്‍ ജേക്കബ്ബ് മുരിക്കന്‍ വരെ മണിക്കൂറുകള്‍ നേരം ഈ ആഘോഷങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു.പക്ഷെ കിണറുകളിൽ അഴുക്കു പടർന്നു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. ആഘോഷങ്ങൾക്കിടയിലും ആരോഗ്യകാര്യത്തിൽ ആശങ്ക പാലാ നിവാസികളെ വലയ്ക്കുന്നുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...