Tamil
തന്റെ പിതാവ് പിന്തുണ നല്‍കുന്നതിന് പകരം പണത്തിന് വേണ്ടിയാണ് ശ്രമിച്ചിരുന്നതെന്ന് നടി ഖുശ്‌ബു!
തന്റെ പിതാവ് പിന്തുണ നല്‍കുന്നതിന് പകരം പണത്തിന് വേണ്ടിയാണ് ശ്രമിച്ചിരുന്നതെന്ന് നടി ഖുശ്‌ബു!
ജീവിതത്തിലെ ദുരനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള നടി ഖുശ്ബുവിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .പിതാവിനെ കണ്ടിട്ട് ഏകദേശം മുപ്പത് വര്‍ഷത്തിന് മുകളിലായെന്ന് നടി വെളിപ്പെടുത്തിയിരുന്നു. തന്റെ പിതാവ് പിന്തുണ നല്‍കുന്നതിന് പകരം പണത്തിന് വേണ്ടിയാണ് ശ്രമിച്ചിരുന്നതെന്നും ഖുശ്ബു.
ജീവിതത്തില്‍ ഒരു തരത്തിലും പിതാവ് പിന്തുണ തന്നിട്ടില്ല. അദ്ദേഹത്തെ കണ്ടിട്ട് തന്നെ മുപ്പത് വര്‍ഷത്തോളമായി. അച്ഛന്‍ വീട്ടില്‍ നിന്നും വേറെ എങ്ങോട്ടോ പോയി. അതിന് ശേഷം യാതൊരു വിവരവുമില്ല. ഇത്രയും കാലം അച്ഛനെ കാണാതെ ഇരുന്നതില്‍ തനിക്ക് യാതൊരു വിഷമവുമില്ല. ഞാന്‍ സന്തോഷവതിയാണ്. അദ്ദേഹത്തിന് ആകെ വേണ്ടത് പണം മാത്രമായിരുന്നു. എന്ത് സിനിമ ചെയ്യുന്നു എന്നത് അദ്ദേഹത്തിന് പ്രശ്‌നമല്ലായിരുന്നു. പണം വീട്ടിലേക്ക് വരണം എന്നതായിരുന്നു പ്രധാനമെന്നും നടി.
വളരെ ചെറിയ വയസില്‍ തന്നെ അഭിനയിച്ചിരുന്നതിനാല്‍ വേറെയൊന്നും ചെയ്യാന്‍ അവസരവും കിട്ടിയിരുന്നില്ല. അങ്ങനെ എട്ടാം ക്ലാസിന് ശേഷം തനിക്ക് പഠിക്കാന്‍ പോലും അവസരം കിട്ടിയിരുന്നില്ലെന്നും ഖുശ്ബു വെളിപ്പെടുത്തുന്നു. എല്ലാ കാലത്തും വിദ്യാഭ്യാസം പ്രധാനമാണെന്ന് ഞാന്‍ പറയും. അവര്‍ വ്യക്തമാക്കി.
about khushbu
