Connect with us

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രമ്യ എടുത്ത നിലപാടുകള്‍ നടിയെ ബാധിച്ചെന്ന് കരുതുന്നവരുണ്ട്…കരിയറിലെയും ജീവിതത്തിലെയും പ്രതിസന്ധികളെ തുറന്നു പറഞ്ഞ് രമ്യ

Malayalam

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രമ്യ എടുത്ത നിലപാടുകള്‍ നടിയെ ബാധിച്ചെന്ന് കരുതുന്നവരുണ്ട്…കരിയറിലെയും ജീവിതത്തിലെയും പ്രതിസന്ധികളെ തുറന്നു പറഞ്ഞ് രമ്യ

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രമ്യ എടുത്ത നിലപാടുകള്‍ നടിയെ ബാധിച്ചെന്ന് കരുതുന്നവരുണ്ട്…കരിയറിലെയും ജീവിതത്തിലെയും പ്രതിസന്ധികളെ തുറന്നു പറഞ്ഞ് രമ്യ

മലയാളികളുടെ ഇഷ്ടതാരമാണ് രമ്യ നമ്പീശന്‍. രമ്യ സിനിമ രംഗത്തേക്ക് വന്നിട്ട് 20 വര്‍ഷത്തോളമാകുകയാണ്. ചലച്ചിത്ര നടി എന്നതിനപ്പുറം ഗായികയായും, നര്‍ത്തകിയായും രമ്യ തന്‍റെ സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രമ്യ അര്‍ഹിച്ച ദൂരം എത്തിയില്ലെന്നാണ് പ്രേക്ഷകരില്‍ ചിലര്‍ വിചാരിക്കുന്നത്. അടുത്തിടെ മലയാളത്തില്‍ അപൂര്‍വ്വമായി മാത്രമേ രമ്യയെ കാണാറുള്ളൂ. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രമ്യ എടുത്ത നിലപാടുകള്‍ നടിയെ ബാധിച്ചെന്ന് കരുതുന്നവരുണ്ട്. ഇത്തരത്തില്‍ കരിയറിലെയും ജീവിതത്തിലെയും പ്രതിസന്ധികളെ തുറന്നു പറയുകയാണ് രമ്യ.

തുടക്കത്തില്‍ പ്രായത്തിന്‍റെതായ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനാല്‍ തന്നെ വിമര്‍ശനങ്ങളില്‍ ഭയന്നിരുന്നു. എന്നാല്‍ അത് നല്ലതാണ് അന്ന് അതില്ലായിരുന്നെങ്കില്‍ താന്‍ ഇങ്ങനെ മാറില്ലായിരുന്നു. സിനിമയില്‍ ആണെങ്കിലും പാട്ടിലാണെങ്കിലും കിട്ടിയ അവസരങ്ങള്‍ നന്നായി ഉപയോഗിച്ചു. വ്യക്തിയെന്ന നിലയിലും നടിയെന്ന നിലയിലും ഇരുപത് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സംതൃപ്തയാണ്.

നാല് ഭാഷകളില്‍ മികച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പം നല്ല സിനിമകളുടെ ഭാഗമായി കുടുംബം നല്‍കിയ പിന്തുണ പോലെ എനിക്കവരെയും പിന്തുണയ്ക്കാനായി. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് രമ്യ ഉദ്ദേശിച്ച രീതിയില്‍ വിജയിച്ചില്ലെന്ന് തോന്നുണ്ടെങ്കില്‍ അതവരുടെ മാത്രം പ്രശ്‌നമാണെന്നും രമ്യ പറഞ്ഞു.
വന്‍ വീഴ്ചകള്‍ വരുമ്പോള്‍ അത് എങ്ങനെ പറ്റിയെന്ന് ചിന്തിക്കാറുണ്ട്. ഇത്തരം കാര്യങ്ങളില്‍ വിഷമം തോന്നതിരിക്കാന്‍ ഞാന്‍ അമാനുഷികയല്ല. സങ്കടം അനുഭവിച്ച് തന്നെ മുന്നോട്ട് പോകും. എല്ലാവരും കരയുകയും വിഷമിക്കുകയുമൊക്കെ ചെയ്യും. അതിന്റെ ദൈര്‍ഘ്യം വ്യത്യസ്തമാകുന്നതേയുള്ളു. ചിലര്‍ ഒരു മാസം കരയും. കുറേ നാള്‍ വിഷമിച്ചിരിക്കും. മറ്റു ചിലര്‍ വളരെ വേഗം എഴുന്നേല്‍ക്കും – രമ്യ കൂട്ടിച്ചേര്‍ത്തു.

നിലപാടുകള്‍ എടുക്കുന്നതിനാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടോ എന്ന കാര്യത്തില്‍ രമ്യ മറുപടി പറയുന്നുണ്ട് അഭിമുഖത്തില്‍, നിലപാട് എടുത്താല്‍ പിന്നെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ പറ്റി ചിന്തിക്കരുത്. നല്ലത് വന്നാലും മോശം വന്നാലും ഉള്‍കൊള്ളണം. ഒരാളെ അയാളുടെ നിലപാടുകളുടെ പേരില്‍ തൊഴിലിടത്തില്‍ ബുദ്ധിമുട്ടിക്കുന്നത് നല്ല പ്രവണതയല്ല. ഞാനത് അതിജീവിക്കും. മറ്റൊരാള്‍ക്ക് അങ്ങനെയാകണമെന്നില്ല. എന്നെ സംബന്ധിച്ച് സമാധാനമാണ് പ്രധാനം. കിടന്നാല്‍ സുഖമായി ഉറങ്ങണം. നിലപാടുകള്‍ എടുക്കാതിരുന്നാല്‍ ആ ഉറക്കം കിട്ടിയെന്ന് വരില്ല – രമ്യ വ്യക്തമാക്കുന്നു.

More in Malayalam

Trending