അമിതാബച്ചന്റേയും ഭാര്യ ജയാ ബച്ചന്റെയും സ്വത്ത് വിവരം പുറത്തതായതോടെ നടുങ്ങിയിരിക്കുകയാണ് ആരാധകർ. സമാജ്‌വാദി പാർട്ടി ജയാ ബച്ചനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതോടെയാണ് താരം സ്വത്തു വിവരം വെളിപ്പെടുത്തിയത്. ഭർത്താവ് അമിതാഭ് ബച്ചന്റേത് ഉൾപ്പടെ 1,578 കോടി രൂപയുടെ ആസ്തി വിവരമാണ് സമർപ്പിച്ചത്. തുടർച്ചയായി അഞ്ചാം തവണയാണ് സമാജ്‌വാദി പാർട്ടി ജയാ ബച്ചനെ നാമനിർദേശം ചെയ്യുന്നത്. 2004 മുതൽ ജയാ ബച്ചൻ പാർട്ടി അംഗമാണ്. ചൊവ്വാഴ്ചയാണ് ജയാ ബച്ചൻ രാജ്യസഭയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ, 2022-23 സാമ്പത്തിക വർഷത്തിൽ ജയാ ബച്ചന്റെ ആസ്തി 1,63,56,190 രൂപയും അമിതാഭ് ബച്ചന്റെ ആസ്തി 273,74,96,590 രൂപയുമാണ്. ഇതിൽ ഇരുവരുടെയും 7 ആഡംബര കാറുകളും, 90 കോടിയുടെ ആഭരണവും ഉൾപ്പെടുന്നു. ജയാ ബച്ചന്റെ ബാങ്ക് ബാലൻസ് പത്തുകോടിയിൽ കൂടുതലും അമിതാഭ് ബച്ചന്റേത് 120 കോടി രൂപയിലധികവുമാണ്. ഇവരുടെ ജംഗമ വസ്തുക്കളുടെ ആസ്തി 849.11 കോടി രൂപയും സ്ഥാവര ആസ്തി 729.77 കോടി രൂപയാണ്.
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...