Connect with us

മലയാളി സംഗീതജ്ഞ ഗിരിജ അടിയോടി ചെന്നൈയില്‍ അന്തരിച്ചു; സഹായത്തിന് ആരുമില്ലാതെ അന്ത്യനാളുകള്‍!

News

മലയാളി സംഗീതജ്ഞ ഗിരിജ അടിയോടി ചെന്നൈയില്‍ അന്തരിച്ചു; സഹായത്തിന് ആരുമില്ലാതെ അന്ത്യനാളുകള്‍!

മലയാളി സംഗീതജ്ഞ ഗിരിജ അടിയോടി ചെന്നൈയില്‍ അന്തരിച്ചു; സഹായത്തിന് ആരുമില്ലാതെ അന്ത്യനാളുകള്‍!

നൃത്തത്തിന്റെയും സംഗീതത്തിന്റെയും ലോകത്തേക്ക് ആയിരക്കണക്കിനു പേരെ കൈപിടിച്ചുയര്‍ത്തിയ കലാകാരി ഗിരിജ അടിയോടി (82) അന്തരിച്ചു. മഞ്ചേരി താഴെക്കാട്ടു മനയില്‍ കുടുംബാംഗമായ ഗിരിജ വ്യാഴാഴ്ചയാണ് ചെന്നൈയിലെ രാജീവ്ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്. ഞരമ്പുസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് പത്തുദിവസം മുമ്പാണ് ഗിരിജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മഞ്ചേരി താഴേക്കാട്ടു മനയില്‍ ഉണ്ണിക്കൃഷ്ണന്‍ തിരുമുന്‍പിന്റെയും ഭഗീരഥി അമ്മയുടെയും മകളായ ഗിരിജയ്ക്ക്, അവസാനകാലത്ത് തുണയായത് ഏറ്റവും അടുത്ത ചില സുഹൃത്തുക്കളും കേരള-തമിഴ്‌നാട് സര്‍ക്കാരുകളുമാണ്. സംസ്‌കാരം ഇന്ന് 2നു ചൂളൈ കോര്‍പറേഷന്‍ ശ്മശാനത്തില്‍. പച്ചനിറമുള്ള സാരിയണിഞ്ഞു നിറയെ റോസാപ്പൂക്കള്‍ വച്ച്, ഗിരിജയുടെ ആഗ്രഹപ്രകാരമാണ് സംസ്‌കാരച്ചടങ്ങുകള്‍. ഗുരുവിനായി ശിഷ്യര്‍ സംഗീതാര്‍ച്ചനയൊരുക്കും.

മലബാര്‍ പോലീസ് വകുപ്പിലായിരുന്ന ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. മകനും മകളുമുണ്ട്. മകളും കുടുംബവും ദുബായിലാണ് താമസമെന്നു പറയുന്നു. അവരുടെ നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് ചെന്നൈയിലെ നോര്‍ക്ക റൂട്ട്‌സ് സ്‌പെഷ്യല്‍ ഓഫീസര്‍ അനു പി. ചാക്കോ പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധികളുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തിയിരുന്നു.

7ാം വയസ്സ് മുതല്‍ നടനം ശിവപാലിനു കീഴില്‍ ഭരതനാട്യം പരിശീലനം ആരംഭിച്ച ഗിരിജ 12ാം വയസ്സില്‍ 3 മണിക്കൂറോളം നീണ്ട നൃത്ത അരങ്ങേറ്റമാണു നടത്തിയത്. തുടര്‍ന്നു മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നിവയിലും ആഴത്തിലുള്ള അറിവു നേടി. മദ്രാസ് മ്യൂസിക് കോളേജില്‍ പഠിച്ച ഗിരിജ ദുബായ് കരാമയില്‍ ‘സ്വരലയ’ എന്ന സംഗീതനൃത്ത വിദ്യാലയം നടത്തിയിരുന്നു.

സ്ഥാപനം മകള്‍ക്കുനല്‍കിയശേഷം പതിനഞ്ചു വര്‍ഷം മുമ്പാണ് ചെന്നൈയിലെത്തിയത്. വാടകവീട്ടില്‍ താമസിച്ച് സംഗീതം പഠിപ്പിക്കുകയായിരുന്നു. കുറച്ചു കാലത്തിനുശേഷം കല്‍പ്പാക്കത്തേക്കു മാറി. ഗിരിജ ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളില്‍ നൃത്ത സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ളതായി അടുപ്പമുള്ളമുള്ളവര്‍ പറയുന്നു.

നൃത്തത്തിനൊപ്പം സംഗീതത്തിലും മികവു പുലര്‍ത്തിയ ഗിരിജ ദുബായിലെ ഇന്ത്യന്‍ ഫൈന്‍ ആര്‍ട്‌സ്, ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷന്‍, അബുദാബി കേരള സോഷ്യല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിഖ്യാത സംഗീതജ്ഞരായ ബാലമുരളീ കൃഷ്ണ, കെ.ജെ.യേശുദാസ്, ബോംബെ ജയശ്രീ, ബോംബെ സിസ്‌റ്റേഴ്‌സ് എന്നിവര്‍ക്കൊപ്പവും സംഗീത പരിപാടികളുടെ ഭാഗമായി.

കേരളത്തിലും പലയിടങ്ങളിലും കച്ചേരികള്‍ നടത്തി. മക്കളും ബന്ധുക്കളുമുണ്ടായിട്ടും ധാരാളം ശിഷ്യസമ്പത്തുണ്ടായിട്ടും ഒടുവില്‍ അവര്‍ക്കൊപ്പം താങ്ങും തണലുമായി ഒപ്പമുണ്ടായത് ഒരു െ്രെഡവര്‍ മാത്രമായിരുന്നു. ചെന്നൈയില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ അവരില്‍നിന്ന് സംഗീതം പഠിച്ച ഒരു കുട്ടിയുടെ അച്ഛനും സഹായവുമായെത്തി. നോര്‍ക്ക റൂട്ട്‌സ് ഇടപെട്ടതോടെയാണ് അവര്‍ക്ക് ഇവിടെനിന്ന് മികച്ച ചികിത്സ ലഭിച്ചതും.

More in News

Trending

Recent

To Top