Malayalam
ആ സത്യം ഞാൻ ഇന്നലെ തിരിച്ചറിഞ്ഞു! ജയ് ഗണേഷ് ഷൂട്ടിനിടെ വീൽചെയറിൽ നിന്ന് മറിഞ്ഞ് വീണു… സംഭവിച്ചതിനെക്കുറിച്ച് വ്യക്തമാക്കി ഉണ്ണി മുകുന്ദൻ
ആ സത്യം ഞാൻ ഇന്നലെ തിരിച്ചറിഞ്ഞു! ജയ് ഗണേഷ് ഷൂട്ടിനിടെ വീൽചെയറിൽ നിന്ന് മറിഞ്ഞ് വീണു… സംഭവിച്ചതിനെക്കുറിച്ച് വ്യക്തമാക്കി ഉണ്ണി മുകുന്ദൻ
നടൻ ഉണ്ണി മുകുന്ദന്റെ ചിത്രീകരണത്തിലിരിക്കുന്ന ചിത്രമാണ് ജയ് ഗണേഷ് . രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. മിത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ടതായിരിക്കാം സിനിമ എന്നായിരുന്നു ആദ്യ വിലയിരുത്തലുകൾ. എന്നാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെ അത്തരത്തിലുള്ള ചർച്ചകൾക്ക് അവസാനമായി.
ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ വീൽ ചെയറിൽ നിന്നും മറിഞ്ഞ് വീണെന്ന് പറയുകയാണ് താരം. വിൽ ചെയർ നീക്കാൻ ശ്രമിക്കുമ്പോൾ പുറകിലേക്ക് വീഴുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതോടെ താരത്തിന് ഗുരുതര പരിക്ക് പറ്റിയോ എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ.
ജയ് ഗണേഷ് നന്നായി തന്നെ മുന്നോട്ടുപോകുന്നു. ഇന്നലെ ചെറിയൊരു അപകടം സെറ്റിൽ ഉണ്ടായി. എനിക്കൊന്നും പറ്റിയില്ല. തലയ്ക്കൊന്നും പറ്റിയിട്ടില്ല. തലയ്ക്ക് പരുക്ക് സംഭവിച്ചോ എന്ന് ഒരുപാട് പേർ മേസേജ് അയച്ചു. ഒരു കുഴപ്പവുമില്ല. വലിയൊരു പരിക്ക് ആയിപ്പോയേനെ. എന്നാൽ വീൽ ചെയറിന്റെ ഡിസൈന്‍ കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്. ഈ വീൽ ചെയറിന്റെ ഡിസൈനെക്കുറിച്ച് തീർച്ചയായും ഞാൻ സംസാരിക്കും. ഇതുപോലെ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന സഹോദരീ സഹോദരൻമാർക്ക് തീർച്ചയായും ഇത് ഉപകാരപ്രദമായിരിക്കും.
സീനിന്റെ ഭാഗമായി അഭിനയിക്കുമ്പോൾ അവർ എത്രത്തോളം ബുദ്ധിമുട്ടുന്നുണ്ടെന്ന് ഞാൻ ഇന്നലെ തിരിച്ചറിഞ്ഞു. എന്തായാലും സിനിമയുടെ ചിത്രീകരണം നന്നായി പോകുന്നു. റയാന്റെ ഷെഡ്യൂൾ പൂർത്തിയായി അവൻ വീട്ടിൽ പോയി. മഹിമ ഇന്ന് ജോയിൻ ചെയ്യും.മഹിമയുടെ ഡഡേറ്റ് വെച്ച് അത് ഷൂട്ട് ചെയ്യും. സമാന്തരമായി എന്റേയും ഷൂട്ട് നടക്കുന്നുണ്ട്.ഷൂട്ട് വളരെ ഹെക്ടിക് ആണ്. എന്നാലും വളരെ അധികം നന്നായി വരുന്നുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.