Connect with us

മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണം; ഇത് നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം? പൊട്ടിത്തെറിച്ച ഉണ്ണിമുകുന്ദൻ!!!

Malayalam

മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണം; ഇത് നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം? പൊട്ടിത്തെറിച്ച ഉണ്ണിമുകുന്ദൻ!!!

മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണം; ഇത് നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം? പൊട്ടിത്തെറിച്ച ഉണ്ണിമുകുന്ദൻ!!!

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍.

റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം വളരെപെട്ടെന്നാണ് വൈറലായി മാറുന്നതും.

ഒട്ടനവധി ആരാധികമാരുള്ള മലയാളത്തിലെ യുവതാരമാണ് ഉണ്ണി മുകുന്ദൻ. മുപ്പത്തിയാറുകാരനായ ഉണ്ണി മുകുന്ദൻ വിവാഹം ചെയ്യുന്നത് എങ്ങനെയുള്ള പെണ്‍കുട്ടിയായിരിക്കും എന്നറിയാന്‍ ആരാധകര്‍ക്കും കൗതുകമുണ്ട്. ഭാവി വധുവിനെ കുറിച്ച് ഒരുപാട് സങ്കല്‍പങ്ങള്‍ പലപ്പോഴായി ഉണ്ണി പങ്കുവെച്ചിട്ടുള്ളതുമാണ്. കരിയറും ഫിറ്റ്നസുമെല്ലാം ഫോക്കസ് ചെയ്ത് മുന്നോട്ട് പോകുന്ന ഉണ്ണി മുകുന്ദൻ വിവാഹത്തിനുള്ള പ്രാഥമിക നീക്കങ്ങൾ പോലും ആരംഭിച്ചിട്ടില്ല. നടക്കുമ്പോൾ നടക്കട്ടെയെന്ന സമീപനമാണ് വിവാഹ കാര്യത്തിൽ ഉണ്ണി മുകുന്ദന്.

ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചൊരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഗ്രൂപ്പില്‍ ഉണ്ണിയെയും നടി അനുശ്രീയെയും ചേര്‍ത്തുള്ള ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു.അതിനുള്ള മറുപടിയായാണ് പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ഉണ്ണി പങ്കിട്ടിരിക്കുന്നത്. ​ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കിട്ടായിരുന്നു നടന്റെ കുറിപ്പ്.

പോപ്പുലര്‍ ഒപ്പീനിയന്‍സ് മലയാളം എന്ന ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റില്‍ ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ് എന്നാണ് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത് ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം? എന്നാണ് ഉണ്ണി മുകുന്ദൻ ചോദിക്കുന്നത്.

അടുത്ത സൗഹൃദമുള്ളവരാണ് ഉണ്ണി മുകുന്ദനും അനുശ്രീയും. മാത്രമല്ല രണ്ടുപേരും അവിവാഹിതർ. ഒട്ടനവധി പരിപാടികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. അതിനുശേഷമാണ് ഇരുവരെയും ഒരു ജോഡിയായി പ്രഖ്യാപിച്ച് ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. നടന്റെ പോസ്റ്റ് വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ഇതൊന്നും അറിയാത്തവരെ കൂടി ഇത്തരം സ്ക്രീൻ ഷോട്ട് പങ്കിട്ട് അറിയിക്കണമായിരുന്നുവോ എന്നാണ് ചിലർ ഉണ്ണി മുകുന്ദനോട് ചോദിച്ചത്.

ഇങ്ങനെ നൂറുകണക്കിന് ന്യൂസ്‌ ദിവസവും കാണുന്നു നമ്മൾ. പക്ഷെ ഉണ്ണി ഇത് മാത്രം ഹൈലൈറ്റ് ചെയ്യുമ്പോൾ എന്തോ ഒരു…. ഏയ്‌ തോന്നലാവും. ആരും അറിഞ്ഞില്ലായിരുന്നു. ഇപ്പോ നാട്ടാരെ മുഴുവൻ അറിയിച്ചു, ഇതൊക്കെ നോക്കിയിരുന്നു പോസ്റ്റ്‌ ചെയ്‌താൽ സെൽഫ് പ്രമോഷൻ നടക്കും എന്നിങ്ങനെയായിരുന്നു വിമർശിച്ച് ചിലർ കുറിച്ചത്. ഒട്ടനവധി രസകരമായ കമന്റുകളും നടന്റെ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

ബെസ്റ്റ് ജോഡിയാണ് നിങ്ങൾ, സാധാരണ അവരുടെ ലൈൻ ഇങ്ങനെയാണ്… ഉണ്ണിമുകുന്ദൻ അനുശ്രീയോട് ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും… ഇതിപ്പോ ഇത്രേം സംഭവിച്ചുള്ളല്ലോ സമാധാനം, അനുശ്രീയെ അങ്ങ് കെട്ടണം പിന്നെ ഇവന്മാർ എന്ത് എടുത്തിട്ട് ന്യൂസ്‌ കൊടുക്കും?, ഇതൊക്കെ ഒരു രസം അല്ലേ ഉണ്ണിയേട്ടാ… നിങ്ങൾ സെലിബ്രിറ്റി അല്ലായിരുന്നെങ്കിൽ ആരെങ്കിലും ഇതൊക്കെ തിരക്കുമായിരുന്നോ, ഇതൊക്കെയൊരു ഫണ്ണായിട്ട് എടുക്ക് ഉണ്ണിയേട്ടാ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

More in Malayalam

Trending