Actor
വിദ്യാര്‍ത്ഥിയ്ക്ക് ബനിയന്‍ ഊരിക്കൊടുത്ത് ഉണ്ണി മുകുന്ദന്‍; വൈറലായി വീഡിയോ
വിദ്യാര്‍ത്ഥിയ്ക്ക് ബനിയന്‍ ഊരിക്കൊടുത്ത് ഉണ്ണി മുകുന്ദന്‍; വൈറലായി വീഡിയോ
നിരവധി ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രമാണ് ‘ജയ് ഗണേഷ്’. ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് താരം. പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആലുവ യുസി കോളേജില്‍ എത്തിയ ഉണ്ണി മുകുന്ദന്റെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
വിദ്യാര്‍ത്ഥിയ്ക്ക് ബനിയന്‍ ഊരി നല്‍കുന്ന ഉണ്ണി മുകുന്ദനെയാണ് വീഡിയോയില്‍ കാണാനാവുക. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
‘മാളികപ്പുറം’ത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രമാണ് ‘ജയ് ഗണേഷ്’. സസ്‌പെന്‍സ്, സര്‍െ്രെപസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെന്‍സുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ഏപ്രില്‍ 11നാണ് ചിത്രത്തിന്റെ റിലീസ്. ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജോമോള്‍ ക്രിമിനല്‍ അഭിഭാഷയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാരാണ് നായിക. ഹരീഷ് പേരാടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയന്‍, ബെന്‍സി മാത്യൂസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
