Malayalam
അവനെ പിടിച്ച് രണ്ട് പൊട്ടിച്ചാൽ സത്യം പുറത്തു വരും ,. അവൻ കുടിയനാണ്… അവന് അവിഹിതമുണ്ട് തുടങ്ങിയ വാർത്തകളാണ് പുറത്തുവരുന്നത്, ഭാര്യ മരിച്ച വിഷമത്തിൽ കഴിയുന്ന ഒരു മനുഷ്യനെ എന്തിന് വീണ്ടും നിങ്ങൾ ക്രൂശിക്കുന്നു..അതിൽ നിന്ന് എന്ത് സന്തോഷമാണ് നിങ്ങൾക്ക് ലഭിക്കുന്നത്; പോസ്റ്റ് വൈറൽ
അവനെ പിടിച്ച് രണ്ട് പൊട്ടിച്ചാൽ സത്യം പുറത്തു വരും ,. അവൻ കുടിയനാണ്… അവന് അവിഹിതമുണ്ട് തുടങ്ങിയ വാർത്തകളാണ് പുറത്തുവരുന്നത്, ഭാര്യ മരിച്ച വിഷമത്തിൽ കഴിയുന്ന ഒരു മനുഷ്യനെ എന്തിന് വീണ്ടും നിങ്ങൾ ക്രൂശിക്കുന്നു..അതിൽ നിന്ന് എന്ത് സന്തോഷമാണ് നിങ്ങൾക്ക് ലഭിക്കുന്നത്; പോസ്റ്റ് വൈറൽ
രണ്ടുദിവസം മുൻപാണ് ഉല്ലാസിന്റെ ഭാര്യ ജീവനൊടുക്കിയത്. വീടിന്റെ മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ചാണ് മരണം നടന്നതാണെന്നാണ് റിപ്പോർട്ട്. ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇപ്പോഴിതാ ഷോർട്ട് ഫിലിം സംവിധായകൻ ആര്യൻ നിഷാദിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്
ഒരാളെ കുറ്റവാളിയാക്കിയിട്ട് നിങ്ങൾക്ക് എന്ത് നേട്ടമാണ് ഉള്ളത് എന്ന് ചോദിക്കുകയാണ് ആര്യൻ നിഷാദ്. നഷ്ടപ്പെട്ടതിന്റെ വേദന നഷ്ടമായവന് മാത്രം സ്വന്തം….മരണത്തിൽ അവരുടെ കുടുംബത്തിന് ദുരുഹത തോന്നിയിട്ടില്ല…ആരും പോലീസിൽ പരാതിപ്പെട്ടിട്ടില്ല…പിന്നെ നിങ്ങൾക്ക് മാത്രം ഇദ്ദേഹം കുറ്റവാളിയായത് എങ്ങനെ എന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കിട്ട പോസ്റ്റിലൂടെ ചോദിക്കുന്നു.
പോസ്റ്റ് ഇങ്ങനെയാണ്
ഒരാളെ കുറ്റവാളിയാക്കിയിട്ട് നിങ്ങൾക്ക് എന്ത് നേട്ടമാണ് ഉള്ളത്….” അവനെ പിടിച്ച് രണ്ട് പൊട്ടിച്ചാൽ സത്യം പുറത്തു വരും “.. അവൻ കുടിയനാണ്… അവന് അവിഹിതമുണ്ട്, കലാഫീൽഡല്ലേ ഇതല്ല ഇതിനപ്പുറവും ഉണ്ടാവും.. “ഇന്നലെ ഉല്ലാസ് ചേട്ടൻ്റെ ഭാര്യ മരിച്ചതു മുതൽ സോഷ്യൽ മീഡിയ ഓൺലൈൻ ചാനലുകളും, കുറെ സദാചാര ജഡ്ജികളും ഇദ്ദേഹത്തെ മനപ്പൂർവ്വം കുറ്റവാളിയാക്കാൻ ശ്രമിക്കുന്നു….നഷ്ടപ്പെട്ടതിന്റെ വേദന നഷ്ടമായവന് മാത്രം സ്വന്തം….
മരണത്തിൽ അവരുടെ കുടുംബത്തിന് ദുരുഹത തോന്നിയിട്ടില്ല…ആരും പോലീസിൽ പരാതിപ്പെട്ടിട്ടില്ല…പിന്നെ നിങ്ങൾക്ക് മാത്രം ഇദ്ദേഹം കുറ്റവാളിയായത് എങ്ങനെ…?ഓൺ ലൈൻ ചാനലുകൾക്ക് റീച്ച് ഉണ്ടാക്കാൻ വേണ്ടി ഇങ്ങനെയുള്ള വാർത്തകൾ പടച്ചു വിടുന്നവരും, അതു കണ്ട് സ്വയം ന്യായാധിപരാകുന്ന സോഷ്യൽ മീഡിയ ജഡ്ജികളും ഒന്ന് മനസിലാക്കുക ഇദ്ദേഹവും ഒരു മനുഷ്യനാണ്… ഇദ്ദേഹം ഇപ്പോൾ അനുഭവിക്കുന്ന മാനസികാവസ്ഥ ഒരു പക്ഷേ നിങ്ങൾക്ക് ഉന്മാദ ലഹരിയായിരിക്കും..
എല്ലാം നേരിൽ കണ്ട പോലെ പ്രതികരിക്കുന്ന നിങ്ങൾക്ക് സത്യാവസ്ഥ അറിയാതെ ആരുടെമേലിൽ വേണേലും കുറ്റം ചാർത്താനുള്ള ഇടമാണോ സോഷ്യൽ മീഡിയ…ഭാര്യ മരിച്ച വിഷമത്തിൽ കഴിയുന്ന ഒരു മനുഷ്യനെ എന്തിന് വീണ്ടും നിങ്ങൾ ക്രൂശിക്കുന്നു..അതിൽ നിന്ന് എന്ത് സന്തോഷമാണ് നിങ്ങൾക്ക് ലഭിക്കുന്നത്..നമ്മളെ ചിരിപ്പിക്കുന്ന ഈ കലാകാരനും ഒരു മനുഷ്യനല്ലേ, വിഷമം സങ്കടം അത് അദ്ദേഹത്തിനുമുണ്ടാവില്ലേ….. അദ്ദേഹവും ഇവിടെ ജീവിച്ചു പോവട്ടെ …..ഉല്ലാസ് ചേട്ടൻ അനുഭവിക്കുന്ന വേദനയിൽ ഞാനും പങ്ക് ചേരുന്നു- എന്ന് പറഞ്ഞുകൊണ്ടാണ് ആര്യൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം മകൾ ആത്മഹത്യ ചെയ്തതിന് കാരണം മാനസിക അസ്വസ്ഥതകൾ എന്തെങ്കിലുമാകാമെന്നും ഉല്ലാസും മകളും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഭാര്യ പിതാവ് ശിവാനന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മകൾ മരിക്കുന്നതിന് തലേദിവസം രാത്രി വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നതായും ശിവാനന്ദൻ പറഞ്ഞു.
എന്തെങ്കിലും പ്രശ്നം ഉണ്ടായതായി മകൾ പറഞ്ഞിരുന്നില്ല. ഉല്ലാസിനെ കുറിച്ച് തങ്ങൾക്ക് നല്ല അഭിപ്രായമേ ഉള്ളൂ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉല്ലാസ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. അടുത്തിടെയാണ് കുഞ്ഞിന്റെ പിറന്നാൾ കഴിഞ്ഞത്. ഇത് ആഘോഷിച്ചിരുന്നില്ല. ഉല്ലാസ് എത്തിയതിന് ശേഷം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു എല്ലാവരും. സാധാരണ രീതിയിലുള്ള ഭാര്യ-ഭർതൃ പിണക്കങ്ങൾ മാത്രമാണ് അവർ തമ്മിലും ഉണ്ടായിരുന്നത്. അത് അവർ തന്നെ പരിഹരിക്കുന്നതാണ് പതിവ്. അല്ലാതെ ഉല്ലാസിനെതിരെ എന്തെങ്കിലും മോശം അഭിപ്രായം തനിക്കോ കുടുംബക്കാർക്കോ പറയാൻ ഇല്ലെന്നും ശിവാനന്ദൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.
സംഭവസമയത്ത്, ഉല്ലാസും മക്കളും വീട്ടിൽ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് തന്നെയായിരുന്നു പോലീസിനെ വിളിച്ച് അറിയിച്ചത്. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നത്.