Connect with us

‘അരണ്‍മനൈ 4’ സൂപ്പര്‍ഹിറ്റ്; പ്രതിഫലം കുത്തനെ ഉയര്‍ത്തി തമന്ന; ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് കണ്ടോ!

Actress

‘അരണ്‍മനൈ 4’ സൂപ്പര്‍ഹിറ്റ്; പ്രതിഫലം കുത്തനെ ഉയര്‍ത്തി തമന്ന; ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് കണ്ടോ!

‘അരണ്‍മനൈ 4’ സൂപ്പര്‍ഹിറ്റ്; പ്രതിഫലം കുത്തനെ ഉയര്‍ത്തി തമന്ന; ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് കണ്ടോ!

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ് തമന്ന. താരത്തിന്റെതായി പുറത്തെത്തിയ ചിത്രമായിരുന്നു ‘അരണ്‍മനൈ 4’. വളരെക്കാലത്തിന് ശേഷം തമിഴില്‍ ഒരു ബോക്‌സോഫീസ് ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു സുന്ദര്‍ സി സംവിധാനം ചെയ്ത ‘അരണ്‍മനൈ 4’. ചിത്രത്തില്‍ സുപ്രധാന വേഷത്തിലായിരുന്നു തമന്ന.

‘അരണ്‍മനൈ 4’ഇതിനകം തമിഴിലെ ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച കളക്ഷന്‍ നേടുന്ന ചിത്രമായി മാറി. ചിത്രം ഇതിനകം 75 കോടി ഗ്രോസ് നേടിയിട്ടുണ്ട്. അധികം വൈകാതെ ചിത്രം 100 കോടിയില്‍ എത്താനും സാധ്യതയുണ്ട്.

സുന്ദര്‍ സിയുടെ അറണ്‍മണൈ 4 അധികം ലോജിക്കില്ലാതെ രസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഓഡിയന്‍സിന് ഉള്ളതാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിവ്യൂ പറയുന്നത്. സ്ഥിരം ലൈനില്‍ തന്നെയാണ് സംവിധായകന്‍ കഥ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിവ്യൂകള്‍ വന്നത്. എന്നാല്‍ അതൊന്നും കളക്ഷനെ ബാധിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.

ഇപ്പോള്‍ ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ തമന്ന തന്റെ ശമ്പളം ഉയര്‍ത്തിയെന്നാണ് വിവരം. 30 ശതമാനത്തോളമാണ് തമന്ന തന്റെ ശമ്പളം ഉയര്‍ത്തിയത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

3 കോടി രൂപയാണ് തമന്നയ്ക്ക് രജനികാന്തിന്റെ ജയിലറില്‍ പ്രതിഫലം കിട്ടിയത്. ഇത് 4 കോടിയിലേക്ക് താരം ഉയര്‍ത്തിയെന്നാണ് വിവരം. അടുത്ത തമിഴ് ചിത്രത്തിന് താരം ഈ തുക ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

More in Actress

Trending