Connect with us

ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി, പക്ഷേ എന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല, അതൊഴിച്ചാല്‍ ജീവിതത്തെ കുറിച്ച് സന്തോഷമേയുള്ളൂ; ഷീല

Actress

ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി, പക്ഷേ എന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല, അതൊഴിച്ചാല്‍ ജീവിതത്തെ കുറിച്ച് സന്തോഷമേയുള്ളൂ; ഷീല

ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി, പക്ഷേ എന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല, അതൊഴിച്ചാല്‍ ജീവിതത്തെ കുറിച്ച് സന്തോഷമേയുള്ളൂ; ഷീല

മലയാള സിനിമയില്‍ ഒരുകാലത്ത് തിളങ്ങിയ നായിക നടിയാണ് ഷീല. ചെമ്മീന്‍, കള്ളിച്ചെല്ലമ്മ, മകനേ നിനക്ക് വേണ്ടി തുടങ്ങി നിരവധി സിനിമകളില്‍ ഷീല അഭിനയിച്ചു. ചെമ്മീനിലെ കറുത്തമ്മയായാണ് ഷീലയെ ഇന്നും പ്രേക്ഷകര്‍ കാണുന്നത്. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത ഷീല പിന്നീട് തിരിച്ചു വരുന്നത് 2003 ല്‍ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ്.

മലയാള സിനിമയിലെ ഏറ്റവും ശക്തയായ സ്ത്രീയെന്ന് ഷീലയെ നിസ്സംശയം പറയാം. ഇന്നും നായിക എന്നാല്‍ ഷീലയാണ് മലയാളികള്‍ക്ക്. പ്രേം നസീറും ഷീലയുമൊക്കെ മലയാളികളുടെ മനസില്‍ നിത്യ വസന്തങ്ങളായി തുടരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തില്‍ തുടങ്ങി ഇപ്പോള്‍ ഈ ഒടിടി കാലത്തും ഷീല അഭിനയം തുടരുകയാണ്. മലയാള സിനിമയുടെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഷീല തന്നെയാണ്.

ഇപ്പോള്‍ അഭിനയത്തില്‍ പഴയത് പോലെ നിറ സാന്നിധ്യമല്ലെങ്കിലും കൃത്യമായ ഇടവേളകളില്‍, മലയാള സിനിമയുടെ മാറുന്ന കാലത്തിലെല്ലാം തന്നെ അടയാളപ്പെടുത്തുന്ന സിനിമകളില്‍ ഷീല എത്താറുണ്ട്. അടുത്തിടെ ഒരിടവേളയ്ക്ക് ശേഷം അനുരാഗം എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നിരുന്നു നടി. അനുരാഗത്തിന്റെ ചിത്രീകരണത്തിനിടെ വലിയൊരു അപകടവും ഷീല നേരിട്ടിരുന്നു.

തന്റെ കരിയറില്‍ ഒരുപാട് ഉയര്‍ച്ച ഉണ്ടായെങ്കിലും വ്യക്തി ജീവിതത്തില്‍ അവര്‍ എന്നും തോറ്റിട്ടേ ഉള്ളു, കുടുംബത്തിന് വേണ്ടി തന്റെ ജീവിതത്തിന്റെ നല്ല കാലമത്രയും ജീവിച്ചു തീര്‍ത്തു. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ഷീല പറഞ്ഞ ചില വാക്കുകളാണ് വൈറലായി മാറുന്നത്. അഭിനയമാണെങ്കില്‍ കൂടിയും എന്റെ ഈ ഒരു ജന്മത്തില്‍ തന്നെ ഞാന്‍ എല്ലാ വേഷങ്ങളും ചെയ്തു, അതുകൊണ്ട് ഇനി എനിക്ക് ഒരു പുനര്‍ജന്മം ഉണ്ടാകില്ല.

അമ്മയായിട്ടും സഹോദരിയായിട്ടും ഭാര്യയായിട്ടും എല്ലാം ഞാന്‍ സിനിമകളില്‍ കൂടി അഭിനയിച്ച് ജീവിച്ചു. എന്റെ മകന്റെ അച്ഛനെ പറ്റി ഇതുവരെയും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. രവിചന്ദ്രനെ പറ്റി ഇപ്പോള്‍ പറയാമെന്നാണ് എനിക്ക് തോന്നുന്നത്,, അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു, തമിഴ് സിനിമ രംഗത്ത് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച രവിചന്ദ്രനാണ് എന്റെ മകന്റെ അച്ഛന്‍. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ 250 ദിവസങ്ങള്‍ ഓടിയ ചിത്രങ്ങള്‍ വരെയുണ്ട്.

പക്ഷെ അദ്ദേഹത്തിന്റെ കഴിവ് വെച്ചുനോക്കിയാല്‍ അതിലും ഒരുപാട് ഉയരങ്ങളില്‍ എത്തേണ്ട ആളാണ്. പക്ഷെ മ,ദ്യ,പാ,ന,മാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം തകര്‍ത്തത്. തമിഴില്‍ മാര്‍ക്കറ്റ് കുറഞ്ഞപ്പോഴാണ് മലയാളത്തില്‍ അഭിനയിക്കാന്‍ വന്നത്. അദ്ദേഹം ഭാര്യയുമായി പിണങ്ങി വിവാമോചനം നേടി. ആ ബന്ധത്തില്‍ മൂന്ന് മക്കളും ഉണ്ടായിരുന്നു. ആ സമയത്താണ് അദ്ദേഹം മലയാള സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത്.

ഓമന എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. അങ്ങനെ ചില സംസാരത്തിനിടയില്‍ ഞങ്ങള്‍ക്ക് വിവാഹം കഴിച്ചൂടെ എന്ന് സിനിമ സെറ്റില്‍ ഒരു സംസാരം വന്നു. അങ്ങനെ എല്ലാവരുടെയും തലപര്യപ്രകാരം ആ വിവാഹം നടന്നു. പക്ഷെ ഞാന്‍ ആഗ്രഹിച്ച സ്വപ്നം കണ്ട ഒരു ജീവിതമായിരുന്നില്ല എനിക്ക് ലഭിച്ചത്. വിവാഹ ശേഷം ഞങ്ങള്‍ക്ക് ഒരു മകന്‍ ജനിച്ച ശേഷം അയാള്‍ പിന്നീട് എനിക്ക് ഒപ്പം താമസിച്ചിരുന്നില്ല.

അദ്ദേഹത്തിന് മറ്റൊരു വീടുണ്ട്. അങ്ങോട്ടേക്ക് പോകും.അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ടി നഗറില്‍ ഉണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് മറ്റൊരു കുടുംബം കൂടി ഉണ്ടെന്ന് ഞാന്‍ അറിയുന്നത്. ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന് അന്നേരം പറഞ്ഞതാണ്. രണ്ടര കൊല്ലത്തിന് ശേഷം പിരിഞ്ഞു. ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി. പക്ഷേ എന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല. അതൊഴിച്ചാല്‍ ജീവിതത്തെ കുറിച്ച് സന്തോഷമേയുള്ളുവെന്നും’ എന്നും ഷീല പറയുന്നു.

എം.ജി.ആര്‍. നായകനായ പാശത്തിലൂടെയാണ് ഷീല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എങ്കിലും ആദ്യം പ്രദര്‍ശനത്തിനെത്തിയത് മലയാളചലച്ചിത്രമായിരുന്നു. തുടര്‍ന്നങ്ങോട്ട് ഷീലയുടെ യുഗമായിരുന്നു. ചെമ്മീന്‍, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകള്‍, ഒരുപെണ്ണിന്റെ കഥ, നിഴലാട്ടം, അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്‌നിപുത്രി, ഭാര്യമാര്‍ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, പഞ്ചവന്‍ കാട്, കാപാലിക തുടങ്ങിയ ചിത്രങ്ങളില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി ഷീല തലമുറകളുടെ ഹരമായി മാറുകയായിരുന്നു.

More in Actress

Trending