Connect with us

ഇരു കയ്യും നീട്ടി സ്വീകരിച്ച തമിഴകത്തോട് കീർത്തി സുരേഷ് അകലം പാലിക്കുന്നത് ഇത് കൊണ്ടാണ് !

Tamil

ഇരു കയ്യും നീട്ടി സ്വീകരിച്ച തമിഴകത്തോട് കീർത്തി സുരേഷ് അകലം പാലിക്കുന്നത് ഇത് കൊണ്ടാണ് !

ഇരു കയ്യും നീട്ടി സ്വീകരിച്ച തമിഴകത്തോട് കീർത്തി സുരേഷ് അകലം പാലിക്കുന്നത് ഇത് കൊണ്ടാണ് !

മലയാള സിനിമയിൽ നായികയായി അരങ്ങേറിയെങ്കിലും കീർത്തി സുരേഷിന് മികച്ച പിന്തുണ നൽകി സ്വീകരിച്ചത് തമിഴകമാണ് . തെലുങ്കിലും പ്രശസ്തി നേടിയ കീര്‍ത്തി ഇപ്പോള്‍ ബോളിവുഡിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. അജയ് ദേവഗണ്‍ നായകനാകുന്ന ചിത്രത്തില്‍ നായിക കീര്‍ത്തി സുരേഷ് ആണ്.

അതിനിടയിലാണ് കീര്‍ത്തി സുരേഷിന്റെ തമിഴ് ആരാധകര്‍ക്ക് നിരാശ നല്‍കിക്കൊണ്ട് സിനിമാ വികടനില്‍ ആ വാര്‍ത്ത വന്നത്. കീര്‍ത്തി തമിഴ് സിനിമകളില്‍ നിന്ന് അകലം പാലിക്കുന്നു. വിജയ് നായകനായ സര്‍ക്കാര്‍ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ കീര്‍ത്തിയെ കണ്ടത്. 2018 ലാണ് സര്‍ക്കാര്‍ റിലീസായത്.

സര്‍ക്കാറിന് ശേഷം ഒരു തമിഴ് ചിത്രത്തില്‍ കീര്‍ത്തി കരാറ് ഒപ്പുവച്ചിട്ടില്ല. അതേ സമയം തെലുങ്കില്‍ ധാരാളം അവസരങ്ങള്‍ വരുന്നുമുണ്ട്. മഹാനടിയിലൂടെ ലഭിച്ച പേരും പ്രശസ്തിയും അതിന് ആക്കം കൂട്ടുന്നു. തമിഴിനെക്കാള്‍ തെലുങ്കില്‍ പ്രതിഫലം അധികം കിട്ടുന്നതിനാലാണ് കീര്‍ത്തി തമിഴില്‍ നിന്ന് അകലം പാലിക്കുന്നത് എന്നാണ് കിംവദന്തി.

ഇനി തമിഴ് സിനിമകളില്‍ വളരെ അധികം സെലക്ടീവാകാനാണ് കീര്‍ത്തിയുടെ തീരുമാനം എന്ന് കേള്‍ക്കുന്നു. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് മാത്രമേ ഡേറ്റ് നല്‍കു. അല്ലെങ്കില്‍ കഥയ്ക്കും കഥാപാത്രത്തിനും അത്രയേറെ പ്രാധാന്യം ഉണ്ടായിരിക്കണമത്രെ.

why keerthy suresh avoiding tamil movies ?

More in Tamil

Trending

Recent

To Top