ഇന്ത്യ ഒട്ടാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശങ്കർ – കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇന്ത്യൻ 2 . മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ഒന്നാം ഭാഗത്തെ ചില താരങ്ങളുമുണ്ട്. പക്ഷെ സംഗീതം മാത്രം വേറെയാണ്. ഇന്ത്യന്‍ വേണ്ടി സംഗീതമൊരുക്കിയ എ ആർ റഹ്മാൻ അല്ല ഇന്ത്യൻ 2 വിൽ . അത് അനിരുദ്ധ് ആണ് .
എ ആര് റഹ്മാന് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കണം എന്നായിരുന്നു കമലിന്റെ ആഗ്രഹം. ഇത് ശങ്കറിനോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു മാറ്റം അനിവാര്യമാണെന്ന് പറഞ്ഞ് ശങ്കര്‍ അനിരുദ്ധിനെ തീരുമാനിക്കുകയായിരുന്നു.
ഒരു അഭിമുഖത്തില്‍ സംസാരിക്കവെ എ ആര് റഹ്മാന് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലായ്പ്പോഴും തന്റെ സിനിമകളില്‍ പുതിയതെങ്കിലും തിരയുന്ന ആളാണ് ശങ്കര്‍. അതിന്റെ ഭാഗമാണ് ഇതെന്ന് റഹ്മാന് പറയുന്നു.
നന്പന്, അന്യന് എന്നീ ചിത്രങ്ങള്‍ക്ക് മാത്രമാണ് ശങ്കര്‍ എ ആര് റഹ്മാന് അല്ലാതെ മറ്റൊരു സംഗീത സംവിധായകന് അവസരം നല്‍കിയത്. ഹാരിസ് ജയരാജാണ് ഈ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത്. ശങ്കര്‍ ചിത്രങ്ങളിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് പാട്ടുകള്‍. ഇന്ത്യന്‍ 2 യിലും വേറിട്ട ഗാനങ്ങള്‍ ആസ്വദിക്കാം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...