Connect with us

“നിങ്ങളുടെ ‘ഡാഡി ഗിരിജ ‘യെ ഞാനിപ്പോൾ തല്ലികൊണ്ടിരിക്കുകയാണ് “- മമ്മൂട്ടി

Malayalam Breaking News

“നിങ്ങളുടെ ‘ഡാഡി ഗിരിജ ‘യെ ഞാനിപ്പോൾ തല്ലികൊണ്ടിരിക്കുകയാണ് “- മമ്മൂട്ടി

“നിങ്ങളുടെ ‘ഡാഡി ഗിരിജ ‘യെ ഞാനിപ്പോൾ തല്ലികൊണ്ടിരിക്കുകയാണ് “- മമ്മൂട്ടി

മലയാളികൾക്ക് ജഗപതി ബാബു എന്നൊന്നും പറഞ്ഞാൽ അങ്ങനെ പിടികിട്ടില്ല. തെലുങ്കിലെ തിരക്കേറിയ നടനായ ജഗപതി ബാബുവാണ് ഡാഡി ഗിരിജയായി പുലിമുരുകനിൽ വേഷമിട്ടത്. ഇപ്പോൾ മമ്മൂട്ടിക്കൊപ്പം തെലുങ്ക് ചിത്രം യാത്രയിലും മലയാളത്തിൽ അമധുരാ രാജയിലും അഭിനയിക്കുകയാണ് ജഗപതി ബാബു.

യാത്രയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ മധുര രാജായുടെ സെറ്റിൽ നിന്നാണ് ഇവർ വന്നത് . ജഗപതി ബാബുവിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ രസകരമായ പ്രസംഗം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

നിങ്ങളുടെ ഡാഡി ഗിരിജയെ ഞാനിപ്പോള്‍ തല്ലിക്കൊണ്ടിരിക്കുകയാണ്’. യാത്ര സിനിമയുടെ മലയാളം ട്രെയിലർ ലോഞ്ചില്‍ മമ്മൂട്ടിയുടെ വാക്കുകളാണ്. ‍യാത്ര സിനിമയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മലയാളത്തിന്റെ ‘ഡാഡി ഗിരിജ’യെക്കുറിച്ചുളള മമ്മൂട്ടിയുടെ കമന്റ്.

‘നിങ്ങളുടെ ഡാഡി ഗിരിജ ഇതില്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തെ ഞാൻ ഇപ്പോള്‍ തല്ലിക്കൊണ്ടിരിക്കുകയാണ്. വേറൊന്നുമല്ല മധുര രാജയിൽ അദ്ദേഹം അഭിനയിക്കുന്നുണ്ട്, വില്ലൻ വേഷമല്ലേ. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഇവിടെ ഉള്ളതുകൊണ്ടാണ് ഈ പരിപാടിക്ക് അദ്ദേഹത്തിന് എത്താൻ കഴിഞ്ഞത് തന്നെ. തെലുങ്കിൽ തിരക്കേറിയ താരമാണ് ജഗപതി ബാബു.’–മമ്മൂട്ടി പറഞ്ഞു.

ജഗപതി ബാബുവെന്നാണ് പേരെങ്കിലും മലയാളികൾ ‘ഡാഡി ഗിരിജ’യെന്നാണ് തന്നെ വിളിക്കാറുള്ളതെന്ന് ജഗപതി ബാബു പ്രസംഗത്തിൽ പറഞ്ഞു. ഇവിടെ ആ പേരിൽ അറിയപ്പെടാനാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി.

mammootty about jagapathi babu

More in Malayalam Breaking News

Trending

Recent

To Top