Connect with us

‘ഹോട്ടൽമുറിയിൽ നടി രേഖയും കമൽഹാസനും’ പിടിക്കപ്പെട്ടതോടെ രേഖയെ നായികാ സ്ഥാനത്ത് നിന്ന് മാറ്റുക ആയിരുന്നു.. ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Actor

‘ഹോട്ടൽമുറിയിൽ നടി രേഖയും കമൽഹാസനും’ പിടിക്കപ്പെട്ടതോടെ രേഖയെ നായികാ സ്ഥാനത്ത് നിന്ന് മാറ്റുക ആയിരുന്നു.. ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

‘ഹോട്ടൽമുറിയിൽ നടി രേഖയും കമൽഹാസനും’ പിടിക്കപ്പെട്ടതോടെ രേഖയെ നായികാ സ്ഥാനത്ത് നിന്ന് മാറ്റുക ആയിരുന്നു.. ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കാലങ്ങൾക്ക് അധീതമായ കഴിവിന് ഉടമയാണ് കമൽഹാസൻ എന്ന നടൻ.കൂടെ അഭിനയിക്കുന്ന കലാകാരന്മാരെയും കലാകാരികളെയും പോലും അതിശയിപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹത്തിന്റേതെന്ന് പലരും മുന്നേ പറഞ്ഞിട്ടുള്ളതുമാണ്.അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ സകലകലാ വല്ലഭൻ എന്ന് വിളിക്കുന്നതും.ഇപ്പോഴും അഭിനയിക്കുന്ന ചിത്രങ്ങളിൽ യുവ നടന്മാരെപോലും വെല്ലുവിളിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്.

ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ കൊണ്ടും മേക്കിംഗ് കൊണ്ടുമൊക്കെ കയ്യടി നേടുന്നത് പോലെ തന്നെ വിവാദങ്ങളിലേയും താരമാണ് കമല്‍ഹാസന്‍. തന്റെ പ്രണയങ്ങളുടെ പേരിലും എന്നും കമല്‍ഹാസന്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. കമല്‍ഹാസന്റെ വിവാദ പ്രണയങ്ങളില്‍ ഒന്നായിരുന്നു നടി രേഖയുമായുണ്ടായിരുന്നത്. ബോളിവുഡിലെ ഐക്കോണിക് നായികയാണ് രേഖ.രേഖയുടെ പ്രണയങ്ങളും എന്നും വിവാദങ്ങളായി മാറിയിട്ടുണ്ട്. രേഖയും കമല്‍ഹാസനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന വാര്‍ത്ത അതുകൊണ്ട് തന്നെ ഒരുകാലത്ത് വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. 1981 ല്‍ സില്‍സില എന്ന സിനിമയില്‍ രേഖ അഭിനയിച്ചു കൊണ്ടിരിക്കെയാണ് മീണ്ടും കോകില എന്ന തമിഴ് സിനിമ റിലീസാകുന്നത്. കമല്‍ നായകനായ ചിത്രത്തില്‍ ശ്രീദേവി, ഉണ്ണി മേരി എന്നിവരായിരുന്നു നായികമാര്‍.എന്നാല്‍ നേരത്തെ ആ ചിത്രത്തില്‍ ഉണ്ണി മേരിയ്ക്ക് പകരം അഭിനയിക്കേണ്ടിയിരുന്നത് രേഖയായിരുന്നു. പക്ഷെ അന്ന് കമലിന്റെ ഭാര്യയായിരുന്ന വാണി ഗണപതി രേഖയേയും കമലിനേയും ഹോട്ടല്‍മുറിയില്‍ നിന്നും പിടികൂടിയതോടെയാണ് രേഖയെ ചിത്രത്തില്‍ നിന്നും മാറ്റിയതെന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്. ഒരു തമിഴ് മാധ്യമ പ്രവര്‍ത്തകനാണ് ഇക്കാര്യം ആരോപിച്ചിരുന്നത്.

ആ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്.”1979 ല്‍ ഞാന്‍ ഹോട്ടല്‍ ചെന്നൈയിലെ ഒരു ആഢംബര ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. ഒരു ദിവസം ജോലിയ്ക്ക് ചെന്നപ്പോള്‍ എന്തോ ഒരു പ്രശ്‌നമുള്ളതായി തോന്നി. റിസപ്ഷനിലെ പെണ്‍കുട്ടികളോട് കാര്യം തിരക്കി. അവരാണ് പറയുന്നത് രേഖയും കമല്‍ഹാസനും ഒരു മുറിയിലുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭാര്യ വാണി ഗണപതി വരികയും അദ്ദേഹത്തെ പരസ്യമായി ശാസിച്ചുവെന്നും” റിപ്പോര്‍ട്ടര്‍ പറയുന്നു.’രേഖ നടന്‍ ജെമിനി ഗണേശന്റെ മകളും മുംബൈയിലെ സൂപ്പര്‍ താരവുമാണ്. അവര്‍ മീണ്ടും കോകില എന്ന ചിതര്ത്തില്‍ അഭിനയിക്കാനാണ് ചെന്നൈയിലേക്ക് വന്നത്. ശ്രീദേവിയും കമലുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. കുറച്ച് ആഴ്ചകള്‍ കഴിഞ്ഞാണ് ഈ ചിത്രത്തില്‍ നിന്നും രേഖയെ ഒഴിവാക്കിയെന്നും പകരം മലയാളം നടി ഉണ്ണി മേരിയെ കൊണ്ടു വന്നുവെന്നും വാര്‍ത്ത കേള്‍ക്കുന്നു” എന്നും അദ്ദേഹം പറയുന്നുണ്ട്.

അതേസമയം ഈ റിപ്പോര്‍ട്ടിന് എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് പറയാനായിട്ടില്ല. ഇതേക്കുറിച്ച് താരങ്ങളാരും പരസ്യമായി സംസാരിച്ചിരുന്നില്ല. അധികം വൈകാതെ തന്നെ ആ വാര്‍ത്ത കെട്ടടങ്ങുകയും ചെയ്തു. രേഖ ബോളിവുഡിലും കമല്‍ തമിഴിലും ഉയരങ്ങളിലേക്ക് കുതിക്കുകയും ചെയ്തു.വിക്രം ആണ് കമല്‍ഹാസന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ 2ആണ് അദ്ദേഹത്തിന്റെ അണിയറയിലുള്ള സിനിമ. അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും മണിരത്‌നവും ഒരുമിക്കുകയാണ്. നായകന് ശേഷം ഇരുവരും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. എആര്‍ റഹ്‌മാന്‍ ആണ് സംഗീതം.

More in Actor

Trending