Connect with us

ഇവനെ പോലെ ഒരുത്തന്റെ കൂടെ വര്‍ക്ക് ചെയ്യേണ്ടി വന്നില്ലല്ലോ, എന്റെയും ഇതുപോലെ വേദനിപ്പിച്ച മറ്റുള്ളവരുടെയും കണ്ണീരു കാരണമാണ് ഇപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്; ദിലീപിനെ ആളുകളൊക്കെ വെറുത്തു തുടങ്ങിയെന്ന് സംവിധായകന്‍ ആര്‍ സുകുമാരന്‍

Actor

ഇവനെ പോലെ ഒരുത്തന്റെ കൂടെ വര്‍ക്ക് ചെയ്യേണ്ടി വന്നില്ലല്ലോ, എന്റെയും ഇതുപോലെ വേദനിപ്പിച്ച മറ്റുള്ളവരുടെയും കണ്ണീരു കാരണമാണ് ഇപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്; ദിലീപിനെ ആളുകളൊക്കെ വെറുത്തു തുടങ്ങിയെന്ന് സംവിധായകന്‍ ആര്‍ സുകുമാരന്‍

ഇവനെ പോലെ ഒരുത്തന്റെ കൂടെ വര്‍ക്ക് ചെയ്യേണ്ടി വന്നില്ലല്ലോ, എന്റെയും ഇതുപോലെ വേദനിപ്പിച്ച മറ്റുള്ളവരുടെയും കണ്ണീരു കാരണമാണ് ഇപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്; ദിലീപിനെ ആളുകളൊക്കെ വെറുത്തു തുടങ്ങിയെന്ന് സംവിധായകന്‍ ആര്‍ സുകുമാരന്‍

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപിന്റെ വ്യക്തിജീവിതം സമൂഹമാധ്യങ്ങളിലെ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുന്നത്. വിവാഹബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ നിരവധി ഗോസിപ്പുകള്‍ ദിലീപിന്റെ പേരില്‍ വന്നു. നടി കാവ്യ മാധവനുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളായിരുന്നു ഏറെയും. ഒടുവില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന അഭ്യൂഹങ്ങള്‍ ശരിയായി. കാവ്യയെ ദിലീപ് വിവാഹം കഴിച്ചു. ഇപ്പോള്‍ മക്കള്‍ക്കൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ദിലീപും കാവ്യയും.

ഇപ്പോഴിതാ സംവിധായകന്‍ ആര്‍ സുകുമാരന്‍ ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മലയാള സിനിമയിലെ മുതിര്‍ന്ന സംവിധായകരില്‍ ഒരാളാണ് ആര്‍ സുകുമാരന്‍. കരിയറില്‍ ആകെ മൂന്ന് സിനിമകളെ ഒരുക്കിയിട്ടുള്ളുവെങ്കിലും അതിലൂടെ തന്നെ അറിയപ്പെടുന്ന സംവിധായകനായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് സിനിമകളായ പാദമുദ്രയും രാജശില്‍പിയും സംവിധാനം ചെയ്തത് ആര്‍ സുകുമാരനാണ്. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി 2010 ല്‍ യുഗപുരുഷന്‍ എന്നൊരു ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ഇതിനിടയില്‍ ദിലീപിനെ നായകനാക്കി ഒരു സിനിമയും അദ്ദേഹം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ ദിലീപ് പിന്മാറിയതോടെ ആ ചിത്രം നടക്കാതെ പോവുകയായിരുന്നു. ഇപ്പോഴിതാ, അതേ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആര്‍ സുകുമാരന്‍. തന്നെ വളരെയധികം വേദനിപ്പിച്ച സംഭവമാണ് അതെന്ന് സുകുമാരന്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്. ദിലീപിനെതിരെ രൂക്ഷമായ ഭാഷയിലാണ് സുകുമാരന്‍ സംസാരിക്കുന്നത്.

‘ദിലീപിനെ വെച്ച് ചെയ്യാന്‍ ഇരുന്നത് പ്രായം കൊണ്ട് വ്യത്യാസം വരുന്ന ഒരാളുടെ കഥയാണ്. അഭിനയത്തിന് പ്രാധാന്യമുള്ള സിനിമ ആയിരുന്നു അത്. നിര്‍മാതാവ് അനില്‍ അമ്പലക്കര അതിന്റെ സ്‌ക്രിപ്റ്റ് വായിച്ച ശേഷം എത്ര രൂപ വേണമെങ്കിലും ഇറക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞതാണ്. ദിലീപിനോട് കഥ പറഞ്ഞു, ഇഷ്ടപ്പെട്ടു. ഞാനും നിര്‍മാതാവും നേരിട്ട് ചെന്ന് അഡ്വാന്‍സ് നല്‍കി. പക്ഷെ ഇവരെയൊക്കെ ആരോ നിയന്ത്രിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇയാള്‍ ഒഴിയുന്നുമില്ല, ചെയ്യുന്നുമില്ല എന്ന രീതിയില്‍ കുറേക്കാലം നിന്നു. അവസാനം അഡ്വാന്‍സ് തിരിച്ചു വാങ്ങി’.

‘അങ്ങനെയാണ് ആ സിനിമ നടക്കാതെ പോകുന്നത്. ഇത് അയാള്‍ ആയിട്ട് വേണ്ടെന്ന് വെച്ചതല്ല, അയാള്‍ക്ക് ഒപ്പമുള്ളവര്‍ അയാളെ പറഞ്ഞു തിരുത്തിയതാണ് എന്നാണ് കരുതുന്നത്. ആദ്യം ഒരുപാട് വിഷമം തോന്നി. പിന്നീട് സന്തോഷമാണ് തോന്നിയത്. ഇവനെ പോലെ ഒരുത്തന്റെ കൂടെ വര്‍ക്ക് ചെയ്യേണ്ടി വന്നില്ലല്ലോ എന്ന സന്തോഷം. പിന്നീട് ഞാന്‍ അയാളെ വെച്ച് ഒരു സിനിമയും ആലോചിച്ചിട്ടില്ല. അവന്റെ സിനിമകള്‍ പോലും ഞാന്‍ കാണാറില്ല. ഒരുപാട് വേദനിപ്പിച്ചു’ എന്നും സുകുമാരന്‍ പറയുന്നു.

‘ഇപ്പോള്‍ അയാളുടെ സിനിമകള്‍ ഒന്നും വിജയിക്കുന്നില്ലല്ലോ. എന്റെയും ഇതുപോലെ വേദനിപ്പിച്ച മറ്റുള്ളവരുടെയും കണ്ണീരു കാരണമാകും അത്. ഇനി രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണ്. ആളുകളൊക്കെ വെറുത്തു തുടങ്ങി. തിയേറ്ററില്‍ ഇയാളുടെ ഫാന്‍സ് അല്ലാതെ ആരുമില്ല. ദിലീപ് തെറ്റുകള്‍ മനസിലാക്കി വന്നാലും ഞാന്‍ ഇനി അയാളെ വെച്ച് സിനിമ ചെയ്യില്ല. മാനസികമായി പലര്‍ക്കും അയാളോട് വെറുപ്പാണെന്നാണ് ഞാന്‍ കരുതുന്നത്’,എന്നും സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മമ്മൂട്ടിയും മോഹന്‍ലാലുമായൊന്നും താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത ആളാണ് ദിലീപ് എന്നും അദ്ദേഹം തുറന്നടിച്ചു. സാധാരണ ഒരു ലോക്കല്‍ പാര്‍ട്ടി ആയിട്ടേ കാണാന്‍ സാധിക്കൂ. നല്ലൊരു കഥാപാത്രം ചെയ്തിട്ടില്ല. നല്ലൊരു വേഷം ചെയ്തതായി താന്‍ കണ്ടിട്ടില്ലെന്നും സുകുമാരന്‍ പറഞ്ഞു. നേരത്തെ നിര്‍മാതാവ് അനില്‍ അമ്പലക്കരയും സുകുമാരന്റെ സിനിമയില്‍ നിന്നും ദിലീപ് പിന്മാറിയതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഒപ്പമുള്ളവരുടെ വാക്കുകേട്ട് നടന്‍ പിന്മാറിയെന്ന ആരോപണമാണ് അദ്ദേഹവും ഉന്നയിച്ചത്.

അതേസമയം, തന്റെ സിനിമയായ രാജശില്‍പിയുടെ തിരക്കഥ മോഷ്ടിച്ചാണ് കമലദളം ഒരുക്കിയതെന്നും സുകുമാരന്‍ ആരോപിച്ചിരുന്നു. മോഹന്‍ലാലായിരുന്നു രാജശില്‍പ്പിയിലേയും നായകന്‍. മോഹന്‍ലാല്‍ അറിഞ്ഞു കൊണ്ടാണ് ഈ ചതി നടന്നതെന്നും ആര്‍ സുകുമാരന്‍ പറയുന്നു. മോഹന്‍ലാലിനെ നടന്‍ എന്ന നിലയില്‍ അംഗീകാരം നേടിക്കൊടുത്ത് താനാണെന്നും അദ്ദേഹം പറയുന്നുണ്ട്.

ആ തിരക്കഥ ഞങ്ങളുടേതില്‍ നിന്നും മോഷ്ടിച്ചതാണ്. സിബി മലയിലിന് തിരക്കഥ വായിക്കാന്‍ കൊടുത്തിരുന്നു. അവര്‍ ആ ത്രെഡ് എടുത്തു. കയ്യടികള്‍ ആ സിനിമ കൊണ്ടു പോയി. അതോടെ തിരക്കഥ വായിക്കാന്‍ കൊടുക്കാന്‍ പാടില്ലെന്ന് പഠിച്ചു. ലോഹിതദാസിനെക്കൊണ്ടാണ് അവര്‍ തിരക്കഥ എഴുതിച്ചത്. കമലദളം ഇല്ലായിരുന്നുവെങ്കില്‍ രാജശില്‍പി ഒരു പടി കൂടി മുകളില്‍ പോയേനെ എന്നും സുകുമാരന്‍ പറയുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top