“കല്യാണിയോടുള്ള സ്നേഹം കളയാൻ ആണോ ഈ വേഷം??” ഐശ്വര്യ റംസായിയുടെ പുതിയ ഫോട്ടോഷൂട്ടിനെതിരെ വിമർശനം…
സോഷ്യൽ മീഡിയക്ക് നല്ല വശവും മോശം വശവും ഉണ്ടെന്നത് എല്ലാവര്ക്കും അറിയാവുന്ന ഒന്ന് തന്നെയാണ്.എന്നാൽ അതിന്റെ മോശം വശം ഏറ്റവും കൂടുതൽ ഏറ്റ് വാങ്ങേണ്ടി വരുന്നത് സെലിബ്രിറ്റികളാണ് എന്നതാണ് വാസ്തവം.സോഷ്യൽ മീഡിയ ഉപഭോകതാക്കളെ സംബന്ധിച്ച് അവർ ഇഷ്ടപെടുന്ന അല്ലെങ്കിൽ അവർ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികൾ അവരുടെ ഇഷ്ടത്തിന് എതിരായ പ്രസ്താവനകൾ നടത്തിയാലോ വസ്ത്രം ധരിച്ചാലോ വളരെ മോശമായി മാത്രമേ പ്രതികരിക്കൂ. എന്നാൽ സെലിബ്രിറ്റികൾ ആണെങ്കിലും അവർക്കും വ്യക്തി സ്വാതന്ത്ര്യം ഉണ്ടെന്ന് ഇവർ ഓർക്കാറില്ല.പല സെലിബ്രിറ്റികളും ഇത് കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. എന്നാൽ സൈബർ ആക്രമണം അതിര് കടക്കുമ്പോൾ ചിലപ്പോഴൊക്കെ പ്രതികരിച്ചു പോകാറുമുണ്ട്. സമാനമായ അവസ്ഥയിലാണ് ഇപ്പോൾ സീരിയൽ നടിയായ ഐശ്വര്യ റംസായി.
ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയാണ് മൗനരാഗം. പരമ്പരയിലെ നായികയായ കല്യാണിയായി എത്തുന്നത് ഐശ്വര്യ റംസായി ആണ്. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും ഇന്ന് മലയാളികളുടെ വീട്ടിലെ ഒരംഗമാണ് ഐശ്വര്യ റംസായി. ഊമയായ കല്യാണിയായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ഐശ്വര്യ. നായകന്‍ കിരണായി എത്തുന്ന നലീഫും ഐശ്വര്യയും തമ്മിലുള്ള കെമിസ്ട്രിയും ഏറെ പ്രശംസ നേടാറുണ്ട്.സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഐശ്വര്യ. എന്നാല്‍ സ്‌ക്രീനിലെ കല്യാണിയില്‍ നിന്നും ഒരുപാട് മാറ്റമുണ്ട് ജീവിതത്തിലെ ഐശ്വര്യയ്ക്ക്. മൗനരാഗത്തില്‍ പാവം പിടിച്ച നാട്ടിന്‍പുറത്തുകാരിയാണെങ്കില്‍ ജീവിതത്തില്‍ മോഡേണ്‍ ആണ് ഐശ്വര്യ. താരം പങ്കുവെക്കാറുള്ള റീലുകളും പോസ്റ്റുകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യയുടെ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച് ബോള്‍ഡ് ലുക്കിലാണ് ചിത്രങ്ങളില്‍ ഐശ്വര്യ എത്തിയിരിക്കുന്നത്. അധികം വൈകാതെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. ചിത്രങ്ങള്‍ക്ക് കമന്റുമായി സോഷ്യല്‍ മീഡിയയും സീരിയല്‍ ലോകത്തെ താരങ്ങളുമെല്ലാമെത്തി. ഫയര്‍ ഫയര്‍ എന്നായിരുന്നു മൗനരാഗത്തില്‍ ഒപ്പം അഭിനയിക്കുന്ന ശ്രീശ്വേത പറഞ്ഞത്. സഹതാരങ്ങളായ ബീന ആന്റണിയും ബിജേഷ് അവനൂരുമെല്ലാം പ്രതികരിച്ചിട്ടുണ്ട്.
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിന് ചിത്രങ്ങളിലെ ഐശ്വര്യയുടെ വേഷം അംഗീകരിക്കാന്‍ സാധിച്ചില്ല. അവര്‍ കമന്റുകളിലൂടെ തങ്ങളുടെ അതൃപ്തി അറിയിക്കുകയാണ്. ഞങ്ങളുടെ കല്യാണി ഇങ്ങനയെല്ല, ഇത് ഏതോ മദാമ്മയുടെ പ്രേതം കയറിയതാണ്, കിരണിന്റെ കല്യാണി ഇങ്ങനെയല്ല, നല്ലൊരു കൊച്ചായിരുന്നു എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. താരത്തിന് കയ്യടിക്കുന്നവരും കുറവല്ല.അതേസമയം മൗനരാഗം അതിന്റെ വിജയക്കുതിപ്പ് തുരടുകയാണ്. സീരിയലില്‍ കല്യാണി ഊമയാണ്. പക്ഷെ ഓഫ് സ്‌ക്രീനില്‍ ഐശ്വര്യയും ഇതുവരേയും സംസാരിച്ച് കണ്ടിട്ടില്ല. അതിനാല്‍ കല്യാണിയും ഊമയാണോ എന്നുള്ള സംശയങ്ങള്‍ ആരാധകര്‍ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ ക്യാരക്ടറിന്റെ നിലനില്‍പ്പിന് വേണ്ടി താരം ജീവിതത്തിലും മൗനം പാലിക്കുകയാണെന്നതാണ് വസ്തുത.മൗനരാഗത്തിനായി ഐശ്വര്യ ആംഗ്യഭാഷയും പഠിച്ചിരുന്നു. കൂടാതെ അഭിമുഖങ്ങളിലും താരം ആംഗ്യഭാഷയില്‍ സംസാരിക്കാറുണ്ട്. കല്യാണി സംസാരിച്ച് തുടങ്ങുമ്പോള്‍ താനും സംസാരിച്ചു തുടങ്ങുമെന്നാണ് ഐശ്വര്യ മുമ്പൊരിക്കല്‍ പറഞ്ഞത്. അതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.
