Connect with us

ബിഗ്‌ ബോസിന് പിന്നാലെ റെസ്‌മിന് സംഭവിച്ചത്; സഹിക്കാനാവുന്നില്ല, പ്രതീക്ഷകൾ അവസാനിച്ചു? ഇപ്പോഴത്തെ അവസ്ഥ ഇതാണ്!!

Bigg Boss

ബിഗ്‌ ബോസിന് പിന്നാലെ റെസ്‌മിന് സംഭവിച്ചത്; സഹിക്കാനാവുന്നില്ല, പ്രതീക്ഷകൾ അവസാനിച്ചു? ഇപ്പോഴത്തെ അവസ്ഥ ഇതാണ്!!

ബിഗ്‌ ബോസിന് പിന്നാലെ റെസ്‌മിന് സംഭവിച്ചത്; സഹിക്കാനാവുന്നില്ല, പ്രതീക്ഷകൾ അവസാനിച്ചു? ഇപ്പോഴത്തെ അവസ്ഥ ഇതാണ്!!

കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ വലിയ വിമർശനങ്ങൾ നേരിട്ടു കൊണ്ടിരുന്നു. ചില ചെയ്തികൾ മൂലം റസ്മിനെ പ്രേക്ഷകർ രൂക്ഷമായി വിമർശിച്ചു കൊണ്ടിരുന്നു. പക്ഷേ അസുഖത്തെ തുടർന്ന് ആശപത്രിയിൽ പോയി തിരികെ വന്നപ്പോൾ ജനങ്ങൾ റസ്മിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഇപ്പോഴിതാ റസ്‌മിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തിരക്കിലാകും എന്ന് കരുതി തന്നെ അങ്ങനെ ആരും വിളിക്കുന്നില്ല എന്ന വിഷമത്തിലാണ് റസ്മിൻ. എല്ലാവർക്കും ചില നേരങ്ങളിൽ ഉണ്ടാകുന്ന മൂഡ് സ്വിങ്സ്. ചില നേരങ്ങളിൽ തോന്നിയേക്കാവുന്ന ഒറ്റപ്പെടൽ അതിലൂടെ ഒക്കെയാണ് കടന്നു പോകുന്നത്. എങ്ങനെയാണ് ഇതിനെ അതിജീവിക്കുന്നത്. എങ്ങനെ ആണ് ഈ അവസ്ഥ വർണ്ണിക്കുന്നത് എന്നൊന്നും തനിക്ക് അറിയില്ല എന്നും റസ്‌മിൻ പുതിയ വീഡിയോയിൽ പറഞ്ഞു.

ഈ അവസ്ഥ എങ്ങനെ വിവരിക്കണം എന്ന് തനിക്ക് അറിയില്ല. പക്ഷെ വല്ലാത്ത അവസ്ഥയിൽ ആണ്. ഡിപ്രെഷൻ എന്ന് പൂർണ്ണമായി പറയാൻ ആകില്ല. പക്ഷെ ഞാൻ എവിടെയും ആക്റ്റീവ് അല്ല. സബ്സ്ക്രൈബേഴ്സിന്റെ എണ്ണം പൂർണ്ണമായി കുറഞ്ഞു. ഇൻസ്റ്റയിൽ ഫോളോവേഴ്‌സിന്റെ എണ്ണവും കുറഞ്ഞു. ഞാൻ എന്തുകൊണ്ട് ആക്റ്റീവ് അല്ല എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ആകുന്നില്ലെന്നും റസ്‌മിൻ പറഞ്ഞു.

മാർച്ചുമുതൽ അവസ്ഥ മാറും, ഞാൻ ചെന്നൈയിൽ ഫുൾടൈം ആയി പി എച്ച് ഡി ചെയ്യാൻ പോകുകയാണ്. അന്ന് ബിഗ് ബോസിന്റെ റീ എൻട്രി സമയത്ത് എൻട്രൻസ് എഴുതി അത് കിട്ടി. പക്ഷെ അപ്പോഴും സോഷ്യൽ മീഡിയയിൽ സജീവം ആകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ റസ്‌മിന് ജാസ്മിനും ഗബ്രിയും ആയി ബന്ധമില്ലേ എന്നാണ് കൂടുതൽ ചോദ്യങ്ങളും.

ആ പിറന്നാൾ ദിനത്തിലും റസ്‌മിൻ ജാസ്മിനും ഗബ്രിക്കും ഒപ്പം എത്തിയിരുന്നില്ല. ബിഗ് ബോസിൽ വച്ച് ഏറ്റവും കൂടുതൽ ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്ന ആളായിരുന്നു. ഇപ്പോൾ നിങ്ങൾ തമ്മിൽ കണക്ഷൻ ഇല്ലേ. എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ പറഞ്ഞു പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ നിങ്ങൾ ഇങ്ങനെ പിണങ്ങി മാറി നിൽക്കുകയാണോ വേണ്ടത് എന്നാണ് ആരാധകരുടെ ചോദ്യം.

കൊച്ചി സ്വദേശിയായ റസ്‌മിൻ ഭായി ഷോയില്‍ മികച്ച പ്രകടനം ആയിരുന്നു നടത്തിയത്. സെന്റ് തെരേസാസ് കോളേജില്‍ അധ്യാപികയായിരുന്ന റസ്‌മിൻ അറിയപ്പെടുന്ന ഒരു കബഡി താരവും കൂടിയാണ്. കബഡിയിലുഉള്ള താല്‍പര്യത്താലാണ് പ്ലസ് ടുവിന് ശേഷം റസ്‌മിൻ ഭായി ഫിസിക്കല്‍ എജുക്കേഷൻ പഠനത്തിലേക്ക് തിരിഞ്ഞതും കായിക അധ്യാപികയായി മാറാൻ ശ്രമിച്ചതും .

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജാസ്മിന് ഏറ്റവും കൂടുതല്‍ തിരിച്ചടിയായത് ഗബ്രിയുടെ രണ്ടാം വരവാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം പ്രേക്ഷകരെങ്കിലുമുണ്ട്. ജാസ്മിന്‍ കരയുമ്പോള്‍ ഗബ്രി പാട്ട് പാടുന്ന രംഗങ്ങളൊക്കെ സമൂഹമാധ്യമങ്ങളിലൂടെ അത്രത്തോളം വിമർശിക്കപ്പെടുകയും ചെയ്തു.

അന്ന് ആ സമയത്ത് ഗബ്രിയോട് വളരെ ദേഷ്യപ്പെടുന്ന രീതിയില്‍ റസ്മിന്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ സംഭവത്തില്‍ റസ്മിന്‍ വിശദീകരണം നല്‍കുകയാണ്. ഗബ്രിയുടെ പാട്ട് ഇഷ്ടപ്പെടാതെ നിർത്താന്‍ പറഞ്ഞതല്ല, അവന് അവന്റേതായതും എനിക്ക് എന്റേതായതുമായ ഒരു വീക്ഷണകോണുണ്ട്.

ഞാനും അവനും പുറത്ത് നിന്ന് ജാസ്മിന്റെ ഗെയിം കണ്ട് വന്ന ആളുകളാണ്. ജാസ്മിന്‍ നന്നായി കളിക്കുന്നുണ്ട്, കപ്പ് അടിക്കാന്‍ സാധ്യതയുണ്ട് എന്നതായിരുന്നു എന്റെ ചിന്ത. അതുകൊണ്ട് തന്നെ ഒരു കാരണവശാലും അവള്‍ക്കിനിയും നെഗറ്റീവ് വരാനോ, അത്തരത്തില്‍ എന്തെങ്കിലും ഫാക്ടർ വരുമ്പോള്‍ ഇടപെടണമെന്നുള്ള ഒരു ലക്ഷ്യവും എനിക്കുണ്ടായിരുന്നു.

അകത്ത് നില്‍ക്കുമ്പോഴും അവിടെ സംഭവിക്കുന്ന എല്ലാകാര്യങ്ങളും നമുക്ക് മനസ്സിലാകില്ല. പുറത്ത് വന്ന് നോക്കുമ്പോഴാണ് എന്തൊക്കെയാണ് ഔട്ട് പോയിട്ടുള്ളതെന്നും ഇതൊക്കെ ഇങ്ങനെയാണോ വന്നിട്ടുള്ളതെന്നും മനസ്സിലാക്കുന്നത്. പുറത്തുള്ളവർ അവിടെ നടക്കുന്ന കാര്യങ്ങളുടെ ചെറിയൊരു ഭാഗം മാത്രമേ കാണുന്നുള്ളുവെന്നും റസ്മിന്‍ പറഞ്ഞിരുന്നു.

More in Bigg Boss

Trending

Recent

To Top