Connect with us

ആ കയ്‌പേറിയ അനുഭവം ഉണ്ടാക്കിയ വേദന അസഹനീയമാണ്; അദ്ദേഹത്തിന് അത് സഹിക്കാനായില്ല; ജീവിതം തന്നെ മാറിമറിഞ്ഞു; നടി രഞ്ജിതയ്ക്ക് സംഭവിച്ചത്!!

Malayalam

ആ കയ്‌പേറിയ അനുഭവം ഉണ്ടാക്കിയ വേദന അസഹനീയമാണ്; അദ്ദേഹത്തിന് അത് സഹിക്കാനായില്ല; ജീവിതം തന്നെ മാറിമറിഞ്ഞു; നടി രഞ്ജിതയ്ക്ക് സംഭവിച്ചത്!!

ആ കയ്‌പേറിയ അനുഭവം ഉണ്ടാക്കിയ വേദന അസഹനീയമാണ്; അദ്ദേഹത്തിന് അത് സഹിക്കാനായില്ല; ജീവിതം തന്നെ മാറിമറിഞ്ഞു; നടി രഞ്ജിതയ്ക്ക് സംഭവിച്ചത്!!

ഒരുകാലത്ത് തെന്നിന്ത്യ മുഴുവന്‍ അടക്കിവാണ നടിയായിരുന്നു രഞ്ജിത. മലയാളത്തിലും തമിഴകത്തും നിറഞ്ഞു നിന്നിരുന്ന താരം നാടന്‍ വേഷങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി. മലയാളത്തിലും തമിഴിലുമായി നിരവധി സൂപര്‍ഹിറ്റ് സിനിമകളിലാണ് രഞ്ജിത നായികയായി അഭിനയിച്ചത്.

2000ല്‍ രാകേഷ് മേനോന്‍ എന്ന വ്യക്തിയെ വിവാഹം കഴിച്ച രഞ്ജിത 2007ല്‍ വിവാഹമോചനം നേടുകയായിരുന്നു. രഞ്ജിത ഇന്ന് ആള്‍ദൈവം സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ സന്യാസിനിയാണ്. എന്തിനാകാം രഞ്ജിത സിനിമയുടെ മാസ്മരിക ലോകത്തു നിന്നും സന്യാസത്തിലേക്ക് പോയത് എന്നുള്ള ചോദ്യം പലരിലുമുണ്ട്.

2010ല്‍ നിത്യാനന്ദയുടെ കൂടെയുള്ള നടിയുടെ കിടപ്പറ ദൃശ്യങ്ങള്‍ പുറത്ത് വന്നത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതം ഒരു തമിഴ് ചാനല്‍ പുറത്ത് വിടുകയായിരുന്നു. എന്നാല്‍ ദൃശ്യത്തിലുള്ളത് താനല്ലെന്നാണ് നടി അന്ന് വാദിച്ചത്. ചാനലിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദൃശ്യങ്ങളിലുള്ളത് രഞ്ജിതയും നിത്യാനന്ദയും തന്നെയാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇതോടെ രഞ്ജിതയുടെ സിനിമാ ജീവിതം തന്നെ അവസാനിച്ചു.

പിന്നീട് നടി നിത്യാനന്ദയുടെ കീഴില്‍ സന്ന്യാസം സ്വീകരിക്കുകയും ഇരുവരും ഒരുമിച്ച് പങ്കാളികളായി താമസിക്കുകയുമാണ്. മാത്രവുമല്ല സ്വയം പ്രഖ്യാപിത ഹിന്ദു രാഷ്ട്രമായ കൈലാസത്തിന്റെ പ്രധാനമന്ത്രി എന്ന പദവി വഹിക്കുകയാണ് നടിയിപ്പോള്‍. അന്നത്തെ സംഭവങ്ങളെക്കുറിച്ച് പിന്നീട് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി മനസ്സ് തുറന്നിരുന്നു. സെക്‌സ് ടേപ്പ് ഉപയോഗിച്ച് മാദ്ധ്യമങ്ങള്‍ തന്റെ മാനത്തെ പോലും പരിഹസിക്കുകയായിരുന്നുവെന്നാണ് നടി പറഞ്ഞത്.

താന്‍ ഒരു സാധാരണക്കാരിയായ വീട്ടമ്മയാണെന്നും ധനികയല്ലെന്നും അവര്‍ പറഞ്ഞിരുന്നു. തന്റെ പിതാവിനോ കുടുംബത്തിനോ ബിസിനസ് പാരമ്പര്യമില്ലെന്നും അവര്‍ പറഞ്ഞു. അന്നത്തെ സംഭവങ്ങളില്‍ നിന്ന് പുറത്ത് വരാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു. ആത്മഹത്യ ചെയ്യാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ കുടുംബത്തിലെ പ്രായമായവരെ ഉള്‍പ്പെടെ സംരക്ഷിക്കാന്‍ താനല്ലാതെ മറ്റാരുമില്ലാത്തതിനാല്‍ പിടിച്ചുനില്‍ക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

ഞാന്‍ നടിയായിരിക്കുമ്പോള്‍ ഷൂട്ടിംഗും പുസ്തകങ്ങളും മാത്രമുള്ള ലോകമായിരുന്നു. പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെ ഞാന്‍ ശാന്തയവുകയും പക്വതയുണ്ടാക്കുകയും ചെയ്തു. എങ്കിലും, ആ കയ്‌പേറിയ അനുഭവം ഉണ്ടാക്കിയ വേദന അസഹനീയമാണ്. അതിന്റെ പേരില്‍ ഭര്‍ത്താവും എന്നില്‍ നിന്ന് പിരിഞ്ഞു. എനിക്ക് സംഭവിച്ചത് അദ്ദേഹത്തിന് ഒട്ടും സഹിക്കാനായില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്.

അയാളെ എതിര്‍ക്കാന്‍ എനിക്കും കഴിഞ്ഞില്ല. ഞങ്ങള്‍ രണ്ടുപേരും വേര്‍പിരിഞ്ഞു. ചെറുപ്പം മുതലേ ദൈവത്തോടും ആത്മീയതയോടും എനിക്ക് വലിയ അടുപ്പമായിരുന്നു. ഇന്നും ഞാനത് പിന്തുടരുന്നു. എന്നെക്കുറിച്ച് പല വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ടാകാം. പക്ഷേ ഞാന്‍ ഇപ്പോഴും നിത്യാനന്ദയുടെ ശിഷ്യയാണ്.

ഞാന്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കൂടെയാണ്. ഇനി മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടാകും. ആത്മീയമായി പ്രവര്‍ത്തിക്കുകയാണെന്നുമാണ്,’ രഞ്ജിത മുന്‍പൊരിക്കല്‍ പറഞ്ഞത്. നിത്യാനന്ദയുമായി ഒരുമിച്ച് പങ്കാളികളെ പോലെ ജീവിക്കുകയാണ് രഞ്ജിതയിപ്പോള്‍. ഒരു ഘട്ടത്തില്‍ നിത്യാനന്ദയ്ക്ക് ഇവിടെ ചില പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം തന്റെ ആളുകളെയും കൂട്ടി ഒരു ദ്വീപിലേക്ക് പോവുകയായിരുന്നു. എന്നിട്ട് അവിടം കൈലാസ എന്ന രാജ്യമായി സൃഷ്ടിച്ചു.

നടിയായിരുന്ന രഞ്ജിതയെ ആ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു. രഞ്ജിത ഇപ്പോള്‍ കൈലാസത്തിന്റെ മുഖ്യമന്ത്രിയായും പ്രവര്‍ത്തിക്കുന്നുവെന്ന് പറയപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് തന്റെ ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ച് രഞ്ജിത അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായത്.

തൊണ്ണൂറുകളില്‍ തമിഴ് സിനിമയിലൂടെ പ്രശസ്ത നടിയായി ഉയര്‍ന്നുവന്ന നടിയാണ് രഞ്ജിത. പല ഭാഷകളിലും സൂപ്പര്‍ താരങ്ങളുടെ കൂടെ നായികയായി അഭിനയിച്ച രഞ്ജിത ഒരു ഘട്ടത്തില്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ആ സമയത്താണ് നിത്യാനന്ദയ്ക്കൊപ്പമുള്ള വീഡിയോ പുറത്തു വന്നത്.

More in Malayalam

Trending