Malayalam
നൂറ് ശതമാനം ഉറപ്പായും ഉടനെ വിവാഹം കഴിക്കും, എന്റെ 250 കോടിയുടെ സ്വത്ത് ആർക്ക് പോകണം എന്ന് ഞാൻ തീരുമാനിക്കും; ബാല
നൂറ് ശതമാനം ഉറപ്പായും ഉടനെ വിവാഹം കഴിക്കും, എന്റെ 250 കോടിയുടെ സ്വത്ത് ആർക്ക് പോകണം എന്ന് ഞാൻ തീരുമാനിക്കും; ബാല
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചകളിൽ ഒന്നായിരുന്നു മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും ബാലയും തമ്മിലുള്ള പ്രശ്നം. പിതാവ് ബാലയുമായി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താൻ കണ്ടിട്ടുണ്ടെന്ന് മകൾ അവന്തിക വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. അതൊടുക്കം എത്തി നിന്നത് ബാലയുടെ അറസ്റ്റിലാണ്.
കഴിഞ്ഞ ദിവസം ഒരു യുവാവും സ്ത്രീയും തന്റെ വീട്ടിലേയ്ക്ക് കടക്കാൻ ശ്രമിച്ചതിനെ കുറിച്ച് ബാല പറഞ്ഞിരുന്നു. രാവിലെ ഒരാളും സ്ത്രീയും കുട്ടിയും വന്നു. സഹായത്തിന് വന്നവരാണെങ്കിൽ ഫോണിൽ വിളിച്ചേനെ. വെളുപ്പാൻകാലത്ത് 3.40 ന് വരുന്നവർ പരിചയമുള്ളവരാണെങ്കിൽ ഫോണിൽ വിളിക്കുമല്ലോ അതുണ്ടായിട്ടില്ല. ഒരു സ്ത്രീയും കുട്ടിയും ഉള്ളതിനാൽ സഹായത്തിന് വന്നതാകാമെന്നാണ് പറയുന്നത്.
ആരായാലും ബെൽ അടിക്കില്ലേ. നേരേ വന്ന് വാതിൽ തുറക്കാൻ നോക്കുമോ? ബെൽ അടിക്കാതെ അകത്ത് കയറാൻ ശ്രമിക്കുകയായിരുന്നു. ഞാൻ അവരെ കാണുകയും സംസാരിക്കുകയും ചെയ്ത് വഴക്കായെന്ന് വെക്കുക. അവരുടെ കയ്യിലൊരു കുഞ്ഞൊക്കെയുള്ള സ്ഥിതിയ്ക്ക് അത് വേറെ കേസ് ആകും ബാല പറയുന്നു.
അവർ ആരെന്ന് എനിക്ക് അറിയില്ല. 3.40ന് സഹായം ചോദിക്കുമോ? അത് എന്നെ ബുദ്ധിമുട്ടിക്കുന്നതാകില്ലേ? അത്രയും അത്യാവശ്യമാണെങ്കിൽ എന്റെ സെക്യൂരിറ്റി ഗാർഡിനോട് പറഞ്ഞാൽ അവർ വന്ന് എന്നെ വിളിക്കുമല്ലോ. അവരുടെ കണ്ണ് വെട്ടിച്ചാണ് വന്നത്. നേരെ വന്ന് വാതിൽ തുറക്കാൻ നോക്കുകയാണ്. എന്റെ അയൽവാസി രാവിലെ നാല് മണിയ്ക്ക് നടക്കാൻ പോകുന്നതാണ്.
അദ്ദേഹത്തെ ഇവർ കാണുന്ന വിഷ്വലുമുണ്ട്. അദ്ദേഹത്തെ കാണുമ്പോൾ അവർ പേടിക്കുന്നുണ്ട്. ഇതാണ് സത്യം. ഇനി ഇതേക്കുറിച്ച് ചർച്ച ചെയ്യണ്ട. അച്ഛൻ മരിച്ച ശേഷം അദ്ദേഹത്തിന്റെ 250 കോടിയുടെ സ്വത്തുക്കൾ എന്റെ പേരിലേയ്ക്ക് വന്നതായി ഡിസംബറിൽ വാർത്ത പുറത്ത് വന്നിരുന്നു. ആ വാർത്ത പുറത്ത് വന്നത് മുതൽ എനിക്ക് മനസമാധാനമില്ല. ആരുടേയും പേര് ഞാൻ പറയുന്നില്ല. ചെന്നൈയിലുള്ള എന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും എനിക്ക് സംശയിക്കില്ല.
ഞാൻ മൂന്ന് നാല് ആഴ്ചയായി മിണ്ടാതിരിക്കുകയാണ്. പതിനാല് വർഷത്തിന് ശേഷം കഴിഞ്ഞ ഒരു വർഷമായി നന്നായി ജീവിക്കുകയാണ്. മൂന്ന് നേരം ഭക്ഷണവും നല്ല ഉറക്കവുമുണ്ട്. നാളെ ഞാനും കുടുംബജീവിതത്തിലേയ്ക്ക് കടക്കും. ഇതിന്റെ പുറകിൽ ആരാണെന്ന് അറിയില്ല. പൊലീസ് പറയണം. ഇത് ആദ്യത്തെ സംഭവമാണ്. പ്ലാൻ ചെയ്തുള്ള സംഭവമാണ്. കുറച്ച് സമയം കഴിഞ്ഞാൽ ഞാൻ ഇവിടെ നിന്നും മാറും. ഏത് സംസ്ഥാനം എന്ന് ചോദിക്കരുത്.
എനിക്ക് കേരളം ഒരുപാട് ഇഷ്ടമാണ്. എനിക്കും കുടുംബം വേണം. എന്റെ അച്ഛൻ മരിക്കുമ്പോൾ വിശ്വസിച്ച് തന്നത് മനസിലാക്കി നന്മ ചെയ്യണം. അതിന്റെ രജിസ്‌ട്രേഷൻ നടക്കണം. അതിനെ തടയാൻ ആര് ശ്രമിച്ചാലും നടക്കില്ല. ഇതിന് പിന്നിൽ പവർഫുൾ ആയ ആളുകളുണ്ടാകും. ചെറിയ ആളുകൾക്കിത് ചെയ്യാനാകില്ല. എന്നെക്കുറിച്ച് നന്നായി അറിയുന്നവരാണ്.
എനിക്ക് ഭീഷണി കോൾ വന്നിരുന്നു. വർഷങ്ങളായി കൂടെ ഉള്ളവർ ഓരോരുത്തരായി എനിക്കെതിരെ തിരിയുകയാണ്. അവർക്ക് പണം നൽകുകയാണ്. എന്റെ കാര്യത്തിൽ എനിക്ക് വ്യക്തതയുണ്ട്. ഞാൻ നൂറ് ശതമാനം ഉറപ്പായും ഉടനെ വിവാഹം കഴിക്കും. എന്റെ സ്വത്ത് ആർക്ക് പോകണം എന്ന് ഞാൻ തീരുമാനിക്കും.
ഞാൻ ആശുപത്രി കെട്ടും. ഇനി വെറുതെ കൊടുക്കണമെങ്കിൽ കൊടുക്കും. തീരുമാനം എന്റേതാണ്. എനിക്ക് മനസാമാധാനം വേണം. ഭാര്യയും കുട്ടിയും വേണം. എന്റെ കുടുംബ ജീവിതത്തിലേക്ക് ആരും കടന്നു വരരുത്. നാളെ എനിക്ക് കുഞ്ഞ് ജനിച്ചാൽ മീഡിയയിൽ നിന്നും ആരും കാണാൻ വരരുതെന്നും ബാല പറയുന്നുണ്ട്.