ഇത് മാമാട്ടിക്ക് വേണ്ടി; പിറന്നാളുകാരിക്കൊപ്പം ഫോട്ടോയുമായി കാവ്യ മാധവൻ; ദിലീപും മീനാക്ഷിയും എവിടെ?
മീനാക്ഷിയെ പോലെ തന്നെ കാവ്യ മാധവന്റെയും ദിലീപിന്റെയും മകളായ മഹാലക്ഷ്മിയ്ക്കും ആരധകർ ഏറെയാണ്. മാമാട്ടിയെന്നാണ് സ്‌നേഹത്തോടെ ആരാധകരടക്കം മഹാലക്ഷ്മിയെ വിളിക്കുന്നത്.
മാമാട്ടിയുടെ പിറന്നാളാണ് ശനിയാഴ്ച. ആരധകർ ആശംസകൾ അറിയിച്ച എത്തിയെങ്കിലും ദിലീപും കുടുംബവും ഇതെന്താണ് പോസ്റ്റുകളുമായി എത്താത്തത് എന്ന ചോദ്യം വൈറലായിരുന്നു.
എന്നാൽ ഇപ്പോഴിതാ കാവ്യ മാധവൻ മകള്‍ക്ക് ആശംസ അറിയിച്ച് ആദ്യം തന്നെ എത്തിയിരിക്കുകയാണ്. കാവ്യ മകളെയും എടുത്ത് നില്‍ക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചത്.
ഇന്‍സ്റ്റഗ്രാമിലൂടെയായാണ് കാവ്യ മാധവന്‍ ഫോട്ടോ പങ്കുവെച്ചത്. അമ്മയെപ്പോലെ തന്നെ മകളും ചിരിച്ച് പോസ് ചെയ്തത് കണ്ടതോടെ ആരധകർ കമന്റുമായി എത്തി.
അമ്മയെപ്പോലെ തന്നെ ആണല്ലോ മകളും എന്നായിരുന്നു അധിക കമന്റും.സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. മാത്രമല്ല മീനാക്ഷിയുമായും മാമാട്ടിക്ക് സാമ്യമുണ്ടെന്നായിരുന്നു ചിലർ പറയുന്നത്. പിന്നാലെ മീനാക്ഷിയും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അനിയത്തി മാമ്മാട്ടിയ്ക്ക് പിറന്നാൾ ആശംസയുമായി എത്തി. നവരാത്രി ആഘോഷത്തിന് മാമ്മാട്ടിയ്ക്കൊപ്പം എടുത്ത ചിത്രം പങ്കുവെച്ചാണ് താരം ആശംസകൾ നേർന്നത്.