ലെഹങ്കയിൽ അതീവ സുന്ദരി; ഗൗരിശങ്കരം നായിക വീണ വിവാഹിതയാകുന്നു; നിശ്ചയ ചിത്രങ്ങൾ പുറത്ത്!!
By
ഏഷ്യാനെറ്റിൽ നിറഞ്ഞോടുന്ന പരമ്പരയാണ് ഗൗരിശങ്കരം. ഗൗരിയുമായുള്ള വിവാഹത്തിന് ശേഷം ശങ്കറിന്റെയും ഗൗരിയുടെയും ജീവിതത്തിലെ സംഭവങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം.
ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വീണാ നായരാണ്. ഇപ്പോഴിതാ വീണയുടെ ജീവിതത്തിലെ പുതിയ സന്തോഷമാണ് സോഷ്യൽ മീഡിയയിൽ നിറയെ. വീണ വിവാഹിതയാകാൻ പോകുകയാണ്. വൈഷ്ണവാണ് വരൻ.
തന്റെ വിവാഹ നിശ്ചയ വിഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ നടി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് തന്റെ വിവാഹ നിശ്ചയ വിശേഷങ്ങളും വീഡിയോയുമൊക്കെ വീണ ആരധകരുമായി പങ്കുവെച്ചത്.
വലിയ ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലൂടെയാണ് വീണയുടെയും വൈഷ്ണവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഒഫീഷ്യലി 8 സെപ്റ്റംബർ 2024 എന്ന് കുറിച്ചുകൊണ്ട് വരനെ ടാഗ് ചെയ്തുകൊണ്ടാണ് വീണ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചത്.
പിന്നാലെ നിരവധി പേരാണ് വീണയ്ക്കും വൈഷ്ണവിനും ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. ഞങ്ങൾ എന്നെന്നേക്കുമായി ഒന്നിക്കാൻ പോകുകയാണ് എന്നുള്ള സന്തോഷവാർത്ത എല്ലാവരുമായും പങ്കുവെയ്ക്കുകയാണ് എന്നാണ് വീണ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
വയലറ്റ് നിറത്തിലുള്ള ലഹങ്കയും അതിനിണങ്ങുന്ന ആഭരണങ്ങളുമാണ് വീണ അണിഞ്ഞത്. വൈഷ്ണവ് ഒരു ക്ലാസിക് ബ്ലാക്ക് ഷെർവാണിയാണ് ധരിച്ചിരുന്നത്.
പ്രേംകുമാറിന്റെയും ശ്രീലതയുടെയും മകളായി തൃശൂരിലാണ് വീണ ജനിച്ചതെങ്കിലും പഠിച്ചതും വളർന്നതും മുംബൈയിലായിരുന്നു. ബിസിനസ് മാനേജ്മെന്റ് ബിരുദധാരിയാണ്. ഒരു മികച്ച ക്ലാസ്സിക്കൽ ഡാൻസർ കൂടിയാണ് വീണ.
ടിക് ടോക് വിഡിയോകൾ വീണ നിരവധി ചെയ്യാറുണ്ടായിരുന്നു. ടിക് ടോക്കിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും വീണയ്ക്ക് സാധിച്ചു. നാടോടിക്കാറ്റ് മൂവിയിലെ മോഹൻലാൽ - ശോഭന റൊമാന്റിക് സീൻ ടിക് ടോക്ക് ചെയ്ത് വൈറലായതാണ് വീണയ്ക്ക് സിനിമാഭിനയത്തിലേയ്ക്ക് കടക്കാൻ പ്രചോദനമായത്.
ആകാശഗംഗ 2 എന്ന ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്നറിഞ്ഞ വീണ മണിച്ചിത്രത്താളിലെ ശോഭന അവതരിപ്പിച്ച നാഗവല്ലിയുടെ ഒരു രംഗം അഭിനയിച്ച വിഡിയോ സംവിധായകൻ വിനയന് അയച്ചുകൊടുക്കുകയും അത് ഇഷ്ടപ്പെട്ട സംവിധായകൻ വീണയെ ആ സിനിമയിൽ നായികയായി തിരഞ്ഞെടുക്കുകയും ചെയ്തു.
അകാശഗംഗ 2 വിൽ ആരതി വർമ എന്ന നായിക കഥാപാത്രത്തെയാണ് വീണ അവതരിപ്പിച്ചത്. കൂടാതെ അർജുൻ അശോകൻ നായകനായ പ്രണയ വിലാസം എന്ന സിനിമയില്‍ റിഹാന എന്ന കഥാപാത്രമായും വീണ എത്തിയിരുന്നു.