Malayalam
പകർപ്പ് ആവശ്യപ്പെട്ടിരുന്നു, റിപ്പോർട്ടിൽ ഡബ്ല്യു.സി.സി.ക്ക് ആശങ്കയില്ല; രേവതി
പകർപ്പ് ആവശ്യപ്പെട്ടിരുന്നു, റിപ്പോർട്ടിൽ ഡബ്ല്യു.സി.സി.ക്ക് ആശങ്കയില്ല; രേവതി
ഹേമ കമ്മിറ്റിറിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് അതിന്റെ പകർപ്പ് തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഡബ്ല്യു.സി.സി.2019-ൽ റിപ്പോർട്ട് പുറത്തുവിടാനൊരുങ്ങിയപ്പോഴാണ് ഡബ്ല്യു.സി.സി. പകർപ്പ് ആവശ്യപ്പെട്ടത്. റിപ്പോർട്ട് പുറത്തുവിടുന്നത് വൈകിയതോടെ ആവശ്യം വീണ്ടും ഉന്നയിക്കാതെ മാറിനിൽക്കുകയായിരുന്നു.
ഡബ്ല്യു.സി.സി. അംഗമായ രഞ്ജിനിയുടെ നിലപാടിനെ എതിർക്കുന്നില്ല. രഞ്ജിനിയുടെ നീക്കംകാരണം സംഘടനയിൽ ഭിന്നതയുണ്ടായിട്ടില്ല. റിപ്പോർട്ട് പുറത്തുവരണമെന്നുതന്നെയാണ് ഡബ്ല്യു.സി.സി.യുടെ ആവശ്യം. മൊഴിനൽകാൻ ആരെയും നിർബന്ധിച്ചിട്ടില്ല.
കമ്മിറ്റിയെക്കുറിച്ച് സിനിമയിലെ വനിതാ പ്രവർത്തർക്ക് വിവരം നൽകുകയും താത്പര്യമുള്ളവർക്ക് മൊഴിനൽകാമെന്നു ചൂണ്ടികാട്ടി ഫോൺനമ്പരും ഇ-മെയിൽ വിലാസവും നൽകുകയാണ് ചെയ്തത്.
മൊഴിനൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് തുടക്കംമുതലേ ആവശ്യപ്പെട്ടിരുന്നു. മൊഴികൾ എങ്ങനെയാണ് പുറത്തുവരുക എന്നതിനെക്കുറിച്ച് ഡബ്ല്യു.സി.സി.ക്ക് ആശങ്കയില്ല എന്നുമാണ് രേവതി പറഞ്ഞത്.
അതേസമയം, റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഞാൻ പറയുന്നില്ല. മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കുമെന്നായിരുന്നു ഞങ്ങളോട് പറഞ്ഞത്. അപ്പോൾ ഞാൻ നൽകിയ മൊഴി എങ്ങനെയാണ് റെക്കോഡ് ചെയ്തത് എന്ന് അറിയാനുള്ള അവകാശം എനിക്കുണ്ട്. പെട്ടെന്ന് പബ്ലിഷ് ചെയ്യുമ്പോൾ എനിക്ക് ആശങ്കയുണ്ടായി.
നമ്മൾ പറഞ്ഞ കാര്യങ്ങൾ എന്താണ്, പഠനത്തിന്റെ നിഗമനം എന്താണ് തുടങ്ങിയ കാര്യങ്ങൾ കമ്മിറ്റി നമ്മളെ അറിയിക്കേണ്ടേ. അത് ഞങ്ങളുടെ അവകാശമാണ്. ഞാനാണ് ആദ്യമായി കമ്മിറ്റിക്ക് മൊഴികൊടുത്തത്. അതല്ലേ ഞാൻ ഹർജി കൊടുത്തത്. ഭാവിയിൽ സുരക്ഷിതമായ സാഹചര്യം നമ്മുടെ സിനിമ മേഖലയിൽ ഉണ്ടായിരിക്കണം എന്നുമാണ് രഞ്ജിനി പറഞ്ഞത്.
