Connect with us

എന്നെ ന ഗ്നാക്കി നിർത്തിയ ശേഷം രഞ്ജിത്ത് ഫോട്ടോ എടുത്ത് നടി രേവതിയ്ക്ക് അയച്ചു കൊടുത്തു; വെളിപ്പെടുത്തലുമായി യുവാവ്

Actor

എന്നെ ന ഗ്നാക്കി നിർത്തിയ ശേഷം രഞ്ജിത്ത് ഫോട്ടോ എടുത്ത് നടി രേവതിയ്ക്ക് അയച്ചു കൊടുത്തു; വെളിപ്പെടുത്തലുമായി യുവാവ്

എന്നെ ന ഗ്നാക്കി നിർത്തിയ ശേഷം രഞ്ജിത്ത് ഫോട്ടോ എടുത്ത് നടി രേവതിയ്ക്ക് അയച്ചു കൊടുത്തു; വെളിപ്പെടുത്തലുമായി യുവാവ്

ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ലൈം ​ഗികാരോപണ പരാതിയ്ക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രം​ഗത്തെത്തിയത് വാർത്തയായിരുന്നു. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ രഞ്ജിത്ത് പ്രകൃതി വി രുദ്ധ പീ ഡനത്തിന് ഇ രയാക്കിയെന്നാണ് യുവാവിന്റെ പരാതി. ഇപ്പോഴിതാ രഞ്ജിത്തിനെതിരെ കൂടുതൽ ആരോപണങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ് യുവാവ്.

2012 ൽ ആണ് സംഭവം. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്നാണ് യുവാവ് പറയുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തന്നെ പ്രകൃതി വി രുദ്ധ പീ ഡനത്തിനിരയാക്കിയെന്നാണ് യുവാവ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിട്ടുമുണ്ട്.

രഞ്ജിത്ത് ആവശ്യപ്പെട്ടത് പ്രകാരം, സിനിമയുടെ കാര്യങ്ങൾ സംസാരിക്കാൻ താൻ ബാംഗ്ലൂരിലെ ഹോട്ടലിലെത്തുമ്പോൾ അദ്ദേഹം ഫോണിൽ ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തന്നെ ന ഗ്നാക്കി നിർത്തിയ ശേഷം ഫോട്ടോ എടുത്ത് ആ നടിയ്ക്ക് അയച്ചു കൊടുത്തു. രേവതിയ്ക്കാണ് ഫോട്ടോ അയച്ചതെന്നാണ് രഞ്ജിത്ത് പറഞ്ഞതെന്നും യുവാവ് പറയുന്നു.

രേവതിയും രഞ്ജിത്തും തമ്മിൽ ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. രഞ്ജിത്ത് എന്റെ ഫോട്ടോ എടുത്തിട്ട് അവർക്ക് അയച്ചുകൊടുത്തു. ഞാൻ ചോദിച്ചു ആർക്കാണ് അയക്കുന്നത് എന്ന്. അപ്പോൾ രഞ്ജിത്ത് പറഞ്ഞു രേവതിയ്ക്കാണ് അയച്ചത്. നിന്റെ ഫോട്ടോ കണ്ടിട്ട് രേവതിയ്ക്ക് ഇഷ്ടമായി എന്നും അദ്ദേഹം പറഞ്ഞു എന്നാണ് യുവാവ് ആരോപിക്കുന്നത്.

ആ സമയം, പ്ലസ് ടുവിൽ പഠിക്കുന്ന താൻ കോഴിക്കോട് ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് രഞ്ജിത്തിനെ കാണുന്നത്. അവസരം ചോദിച്ചെത്തിയ തനിക്ക് രഞ്ജിത്ത് ഹോട്ടലലിൽ വച്ച് ടിഷ്യു പേപ്പറിൽ നമ്പർ എഴുതി നൽകി. തുടർന്ന് തന്നോട് രണ്ട് ദിവസത്തിനകം ബം​ഗളൂരു താജ് ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടു.

തുടർന്ന് ബാംഗ്ലൂരിൽ രാത്രി പത്ത് പണിയോടെ എത്തിയ തന്നോട് ഹോട്ടലിന്റെ പിൻവശത്തെ മുറിയിലൂടെ അകത്തേക്ക് വരാൻ ആവശ്യപ്പെട്ടു. അകത്തെത്തിയ ശേഷം രഞ്ജിത്ത് തനിക്ക് മദ്യം തരികയും കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. മദ്യ ലഹരിയിലായ തന്നെ വിവസ്ത്രനാക്കുകയും പ്രകൃതി വി രുദ്ധ പീ ഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് യുവാവ് ആരോപിക്കുന്നത്.

അതേസമയം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് രണ്ടുമൂന്ന് പേരോട് പറഞ്ഞുവെങ്കിലും അഴർ വിശ്വസിക്കാൻ തയ്യാറായില്ലെന്നാണ് യുവാവ് പറയുന്നത്. സംഭവത്തെക്കുറിച്ച് താൻ കാവ്യ മാധവനോട് പറഞ്ഞിട്ടുണ്ടെന്നും യുവാവ് പറയുന്നു. അവർക്ക് ഞാൻ മെസേജ് അയച്ചു. മാഡത്തിന്റെ സിനിമയുടെ ഷൂട്ടിന് വന്നപ്പോൾ രഞ്ജിത്ത് എന്നോട് ഇങ്ങനൊക്കെ പെരുമാറിയെന്ന് പറഞ്ഞു.

അവർ മെസേജ് കണ്ടുവെങ്കിലും മറുപടി തരികയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഇടവേള ബാബുവിനോടും പറഞ്ഞിരുന്നു. അയാളും ഇതുപോലെ തന്നെയാണ് എന്നോട് പെരുമാറിയത് എന്നും യുവാവ് പറയുന്നു. കോഴിക്കോട് സ്വദേശിയായ യുവാവിന്റെ വാക്കുകൾ ഇിനാടകം വൈറലായിരിക്കുകയാണ്.

അതേസമയം, ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയ്ക്ക് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചിരുന്നു. പിന്നാലെ നടിയുടെ പരാതിയിന്മേൽ സംവിധായകനെതിരെ ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കൊച്ചി നോർത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. പ്രത്യേക പോലീസ് സംഘത്തിന് കേസ് കൈമാറുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദർ അറിയിച്ചിട്ടുണ്ട്. മൊഴിയെടുക്കലും കേസുമായി ബന്ധപ്പെട്ട തുടർനടപടികളും പ്രത്യേക അന്വേഷണസംഘം കൈമാറുന്ന ഗൈഡ്ലൈൻ അനുസരിച്ചാകും നടക്കുക,

More in Actor

Trending