Connect with us

മറ്റുള്ളവരെ സമൂഹത്തിനു മുന്നിൽ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ല ഇത്, സഹപ്രവർത്തകർക്കിടിയലും ഈ പ്രതിഛായ വേണോ? ഒരുമിച്ചിരുന്ന് സംസാരിച്ചു കൂടെ?; രേവതി

Malayalam

മറ്റുള്ളവരെ സമൂഹത്തിനു മുന്നിൽ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ല ഇത്, സഹപ്രവർത്തകർക്കിടിയലും ഈ പ്രതിഛായ വേണോ? ഒരുമിച്ചിരുന്ന് സംസാരിച്ചു കൂടെ?; രേവതി

മറ്റുള്ളവരെ സമൂഹത്തിനു മുന്നിൽ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ല ഇത്, സഹപ്രവർത്തകർക്കിടിയലും ഈ പ്രതിഛായ വേണോ? ഒരുമിച്ചിരുന്ന് സംസാരിച്ചു കൂടെ?; രേവതി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് തങ്ങൾക്ക് നേരിട്ട ദുരനുവങ്ങളെ കുറിച്ച് പറഞ്ഞ് രം​ഗത്തെത്തിയത്. ഇതിനോടകം തന്നെ നിരവധി പ്രമുഖരാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ച വ്യക്തിയാണ് രേവതിയെ കുറിച്ചും സംസാരിച്ചത്. ഈ വേളയിൽ ഒരാളെ സമൂഹത്തിനു മുന്നിൽ നാണംകെടുത്താനുള്ള തമാശക്കളിയല്ല ഈ വെളിപ്പെടുത്തലുകളെന്ന് പറയുകയാണ് രേവതി.

പണവും പ്രശസ്തിയും ഉള്ളയിടത്ത് പ്രശ്‌നങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികം. അവിടെ പ്രബലരും ദുർബലരും ഉണ്ടാവും. ഇവർ തമ്മിലുള്ള സംഘർഷങ്ങൾ നൂറ്റാണ്ടുകളായി നടക്കുന്നതാണ്. വെറും ആരോപണങ്ങളിൽ ഈ മുന്നേറ്റം ഒടുങ്ങരുതെന്നാണ് എന്റെ ആഗ്രഹം. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകുതി ലൈം ഗികചൂഷണങ്ങളെക്കുറിച്ചാണെങ്കിലും മറു പകുതി ഇൻഡസ്ട്രിയിലെ മറ്റു പ്രശ്നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. അതും ലൈം ഗികചൂഷണം ചർച്ച ചെയ്യപ്പെടുന്നതു പോലെ ഗൗരവകരമായ വിഷയമാണ്.

കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം ഒരുപാട് വെളിപ്പെടുത്തലുകളുണ്ടായി. ഈ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം. ആരോപണം ഉന്നയിക്കുന്നവർക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ട്. സ്ത്രീകൾക്കെതിരെ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ടു മുതലെ നാം കണ്ടുവരുന്നതാണ്. അതും ഇവിടെ തുടങ്ങിക്കഴിഞ്ഞു.

മറ്റുള്ളവരെ സമൂഹത്തിനു മുന്നിൽ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ല ഇത്. അടുത്ത തലമുറയ്ക്ക് വേണ്ടിയാണ് ഈ പോരാട്ടം. സിനിമയിലെ ഈ ചർച്ചകൾ തീർച്ചയായും സമൂഹത്തിലും പ്രതിഫലിക്കും. സമൂഹത്തിന്റെ മൊത്തത്തിലുള്ള സമീപനത്തെയും സ്വാധീനിക്കിക്കാൻ ഈ സംഭവങ്ങൾക്ക് കഴിയും. അതുകൊണ്ട്, ഇത് വളരെ പ്രധാനപ്പെട്ട ഒരു മൂവ്മെന്റ് ആണ്.

ഡബ്ല്യുസിസി എന്ന ഞങ്ങളുടെ കൂട്ടായ്മ വളരെ ചെറിയൊരു കൂട്ടായ്മയാണ്. സർക്കാരിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാവരും സർക്കാരിനൊപ്പം നിന്നാലെ കാര്യങ്ങൾ നടക്കൂ. എല്ലാ സംഘടനകളും അതിനായി മുൻപോട്ടു വരണം. അതിനാണ് ഞങ്ങൾ അഹോരാത്രം പണിയെടുക്കുന്നത്.

സ്വന്തം ഉത്തരവാദത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് ഈ രാജി. കാര്യങ്ങൾ മനസിലാക്കണം. സംവാദങ്ങൾ ഉണ്ടാകണം. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സംസാരിക്കുന്നതിൽ എന്താണ് തെറ്റ്? എന്തിനാണ് ഇത്രയും ഈഗോ? സമൂഹത്തിനു മുന്നിലാണ് പ്രതിഛായ ഉള്ളത്. ഞങ്ങൾക്കിടയിൽ അതില്ല. ഞങ്ങൾ സഹപ്രവർത്തകരാണ്. ഈ പ്രതിഛായ സഹപ്രവർത്തകർക്കിടിയലും വേണോ? ഒരുമിച്ചിരുന്ന് സംസാരിച്ചു കൂടെ? ഇൻഡസ്ട്രിയുടെ ഉന്നമനത്തിനാണ് ഈ സംവാദങ്ങൾ.

എനിക്ക് വ്യക്തിത്വം നൽകിയത് ഈ ഇൻഡസ്ട്രിയാണ്. എല്ലാവരുമായും എത്ര ഗംഭീര സിനിമകൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ. പിന്നെന്തിനാണ് ഈ ഇമേജ് പേടി? കഴിഞ്ഞ 10 ദിവസങ്ങൾ ശരിക്കും ആകെ കോലാഹലമായിരുന്നു. ഇനി നമുക്ക് ഒരുമിച്ചു വരാം, സംസാരിക്കാം. കാര്യങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് സംസാരിക്കാം. കാരണം, ഈ സ്ത്രീകൾ നിശബ്ദരാകാൻ പോകുന്നില്ല.

മലയാളത്തിൽ ഇപ്പോൾ നടക്കുന്നത് വെറും മീടു വെളിപ്പെടുത്തലുകളല്ല. അതിനപ്പുറത്തേക്ക് വളർന്ന് കഴിഞ്ഞു. ഇതിൽ തന്നെ അവസാനിക്കാതെ ഇരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കണം. സുരക്ഷിതമായ തൊഴിലിടം മാത്രമല്ല, തുല്യ വേതനം കൂടി നൽകുന്ന ഒരു ഇടമായി മാറ്റാനാണ് ശ്രമിക്കുന്നത് എന്നുമാണ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രേവതി പറഞ്ഞത്.

അതേസമയം, കഴിഞ്ഞ ദിവസം സംവിധായകൻ രഞ്ജിത്തിനെതിരെ രം​ഗത്തെത്തിയ യുവാവ് പറഞ്‍ കാര്യങ്ങളും വൈറലായിരുന്നു. രഞ്ജിത്ത് ആവശ്യപ്പെട്ടത് പ്രകാരം, സിനിമയുടെ കാര്യങ്ങൾ സംസാരിക്കാൻ ബാംഗ്ലൂരിലെ ഹോട്ടലിലെത്തുമ്പോൾ രഞ്ജിത്ത് ഫോണിൽ ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

തന്നെ ന ഗ്നാക്കി നിർത്തിയ ശേഷം ഫോട്ടോ എടുത്ത് ആ നടിയ്ക്ക് അയച്ചു കൊടുത്തു. രേവതിയ്ക്കാണ് ഫോട്ടോ അയച്ചതെന്നാണ് രഞ്ജിത്ത് പറഞ്ഞതെന്നും നിന്റെ ഫോട്ടോ കണ്ടിട്ട് രേവതിയ്ക്ക് ഇഷ്ടമായി എന്നുമാണ് രഞ്ജിത്ത് പറഞ്ഞതെന്നാണ് യുവാവ് പറഞ്ഞിരുന്നത്.

More in Malayalam

Trending