Connect with us

‘ഇത് ചരിത്ര നിമിഷം’; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടതിൽ സന്തോഷം പങ്കുവെച്ച് ഡബ്ല്യുസിസി

Malayalam

‘ഇത് ചരിത്ര നിമിഷം’; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടതിൽ സന്തോഷം പങ്കുവെച്ച് ഡബ്ല്യുസിസി

‘ഇത് ചരിത്ര നിമിഷം’; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടതിൽ സന്തോഷം പങ്കുവെച്ച് ഡബ്ല്യുസിസി

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ സിനിമാ മേഖലയെയും മലയാളികളെയും ഞെട്ടിച്ചു കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ്. ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് റിപ്പോർട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഇതിൽ സന്തോഷം പങ്കുവെച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഡബ്ല്യുസിസി.

‘ഇത് ചരിത്ര നിമിഷം’ എന്ന അടിക്കുറിപ്പോടെയാണ് ഡബ്ല്യൂസിസി അംഗങ്ങളുമായുള്ള വിഡിയോ കോളിന്റെ സ്ക്രീൻഷോട്ട് നടിയും സംവിധായികയുമായ രേവതി പങ്കുവെച്ചിരിക്കുന്നത്.

നടിയുടെ വാക്കുകൾ ഇങ്ങനെ;

2024 ഓഗസ്റ്റ് 19, ഉച്ചയ്ക്ക് 2:30: തീർച്ചയായും ഇതൊരു ചരിത്ര നിമഷമാണ്. അഞ്ചു വർഷത്തെ കോടതി സ്‌റ്റേകൾക്കും ഡബ്ല്യൂസിസിക്കുള്ളിലെ മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്കും അഭിഭാഷകരുമായുള്ള സംവാദങ്ങൾക്കും അവരുടെ ഉപദേശങ്ങൾക്കും മറ്റു തടസങ്ങൾക്കും ഒടുവിൽ 233 പേജുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് കേരള സർക്കാർ പുറത്തിറക്കി. ഇനിയാണ് ഞങ്ങളുടെ ശരിക്കുള്ള ജോലികൾ തുടങ്ങുന്നത്.

റിപ്പോർട്ടിലെ കാര്യങ്ങൾ വായിച്ചു മനസിലാക്കി അതിലെ നിർദേശങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. ഒരു ഡബ്ല്യൂസിസി അംഗമെന്ന നിലയിൽ ഈ റിപ്പോർട്ടിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കിയ എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ സമൂഹത്തിൽ ഞങ്ങൾക്കെല്ലാവർക്കും ഒരു വ്യക്തിത്വം നൽകിയ ഫിലിം ഇൻഡസ്ട്രിയെ കൂടുതൽ സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഒരു മേഖലയാക്കി പരിവർത്തനം ചെയ്യാൻ ഞങ്ങൾ തുടർന്നും പരിശ്രമിക്കും.

ഇതിനൊപ്പം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ദീർഘനാളത്തെ വൈകാരിക യുദ്ധങ്ങൾക്കും ചർച്ചകൾക്കും ഒടുവിലെ യഥാർഥ സന്തോഷത്തിന്റേതാണ്. ഉദ്വേഗഭരിതമായ ഈ അവസാനം തീർച്ചയായും എല്ലാക്കാലവും ഓർമിക്കപ്പെടും. ഡബ്ല്യൂസിസി എന്ന നിലയിൽ ഞങ്ങളെ വിശ്വസിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി എന്നാണ് രേവതി പറഞ്ഞത്.

233 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്ത് വിടാൻ കഴിയില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കിത്തന്നെയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുത്. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു.

വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.

More in Malayalam

Trending

Recent

To Top