Malayalam Breaking News
ഏഴ് വര്‍ഷത്തോളം മൈക്കിള്‍ ജാക്‌സണ്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു;വേഡ് റോബ്‌സണ്‍
ഏഴ് വര്‍ഷത്തോളം മൈക്കിള്‍ ജാക്‌സണ്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു;വേഡ് റോബ്‌സണ്‍
മൈക്കിള്‍ ജാക്‌സണെതിരെ ലൈംഗിക ആരോപണങ്ങളുമായി വേഡ് റോബിന്‍സണ്‍. ഡാൻസ് കൊറിയോഗ്രാഫറാണ് വേഡ് റോബിൻസൺ. നഷ്ടങ്ങള്‍ക്ക് പകരമായി 2016ല്‍ ജാക്ക്‌സണിന്റെ എസ്റ്റേറ്റിനെതിരെ 1.6 ബില്യണ്‍ തുകയുടെ നഷ്ടപരിഹാരക്കേസ് നല്‍കിയ വ്യക്തിയാണ് ഓസ്‌ട്രേലിയന്‍ സ്വദേശിയായ വേഡ് റോബ്‌സണ്‍ എന്ന 36 കാരന്‍.
ഏഴു വയസ്സിലാണ് മൈക്കിള്‍ ജാക്‌സണ്‍ തന്നെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ റോബ്‌സണ്‍ പറയുന്നു. ഏഴ് വര്‍ഷക്കാലത്തോളം നീണ്ടുനിന്ന ഈ പീഡനം റോബ്‌സണ്‍ 14 വയസ്സായപ്പോള്‍ നിര്‍ത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ റോബ്‌സണിന്റെ ആരോപണത്തില്‍ മൈക്കിള്‍ ജാക്‌സണിന്റെ എസ്റ്റേറ്റിന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളുകയായിരുന്നു.
സണ്‍ഡാന്‍സ് ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ‘ലീവിങ് നെവര്‍ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിയിലും റോബ്‌സണ്‍ ലൈംഗികാരോപണത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
ചെറുപ്പകാലത്ത് മൈക്കിള്‍ ജാക്‌സണ്‍ ലൈംഗികമായി ഉപയോഗിച്ചതിനെ കുറിച്ചും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ എങ്ങനെ അതിനെ അതിജീവിച്ചു എന്നതിനെ കുറിച്ചും ലോകത്തിന് മുമ്പില്‍ രണ്ട് യുവാക്കള്‍ വിവരിക്കുന്നതാണ് ഡോക്യുമെന്ററി. ഏഴും പത്തും വയസ്സായിരുന്നപ്പോഴാണ് യുവാക്കളെ മൈക്കിള്‍ ജാക്‌സണ്‍ പീഡിപ്പിച്ചത്.
ഈ വര്‍ഷം അവസാനത്തോടെ എച്ച്ബിഒ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. അതുകൊണ്ട് തന്നെ എച്ച്ബിഒക്കെതിരെയും ജാക്ക്‌സണിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
wade robson has spoken about alleged abuse
