Connect with us

മൈക്കൽ ജാക്‌സന് എന്നെ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ പറ്റില്ലെന്ന് പറഞ്ഞു, എന്തിരനിൽ പാടിപ്പിക്കാൻ എന്ത് വേണമെങ്കിലും ചെയ്യാനിരുന്നതാണ്..പക്ഷേ; തുറന്ന് പറഞ്ഞ് എആർ റഹ്മാൻ

Social Media

മൈക്കൽ ജാക്‌സന് എന്നെ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ പറ്റില്ലെന്ന് പറഞ്ഞു, എന്തിരനിൽ പാടിപ്പിക്കാൻ എന്ത് വേണമെങ്കിലും ചെയ്യാനിരുന്നതാണ്..പക്ഷേ; തുറന്ന് പറഞ്ഞ് എആർ റഹ്മാൻ

മൈക്കൽ ജാക്‌സന് എന്നെ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ പറ്റില്ലെന്ന് പറഞ്ഞു, എന്തിരനിൽ പാടിപ്പിക്കാൻ എന്ത് വേണമെങ്കിലും ചെയ്യാനിരുന്നതാണ്..പക്ഷേ; തുറന്ന് പറഞ്ഞ് എആർ റഹ്മാൻ

ചെറുപ്രായത്തിൽ തന്നെ നിരവധി ആരാധകരെ സമ്പാദിച്ച താരമാണ് മൈക്കൽ ജാക്സൻ. വിടപറഞ്ഞിട്ടും സം​ഗീത ലോകത്തെ ചക്രവർത്തിയായി സ്ഥാനമുറപ്പിച്ച് നിൽക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ മൈക്കൽ ജാക്സനുമായുള്ള തന്റെ കൂടിക്കാഴ്ചയെക്കുറിച്ച് വാചാലനായിരിക്കുകയാണ് എആർ റഹ്മാൻ.

2009ൽ ഞാൻ ലോസ് ആഞ്ചൽസിലുണ്ടായിരുന്നു. എന്റെ ഏജന്റ് എനിക്ക് അദ്ദേഹത്തിന്റെ സുഹൃത്തിനെ പരിചയപ്പെടുത്തി. അദ്ദേഹം മൈക്കൽ ജാക്‌സന്റെ മാനേജറായിരുന്നു. എന്ക്ക് അദ്ദേഹത്തെ കാണാനാവുമോ എന്ന് ഞാൻ ചോദിച്ചു. കാണാമെന്നും ഒരു ഇ മെയിൽ അയക്കാ്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ ആഴ്ച മറുപടിയൊന്നുമുണ്ടായില്ല. തുടർന്നാണ് ഓസ്‌കറിന് നാമനിർദേശം ചെയ്യപ്പെടുന്നത്.

പിന്നാലെ മൈക്കൽ ജാക്‌സന് എന്നെ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഒരു മെയിൽ വന്നു. എന്നാൽ ഓസ്‌കർ ലഭിച്ചാൽ മാത്രമേ അദ്ദേഹത്തെ കാണുകയുള്ളൂവെന്നും അല്ലെങ്കിൽ കാണില്ലെന്നും ഞാൻ പറഞ്ഞു. ഓസ്‌ർ ലഭിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അങ്ങനെ ഞാൻ ഓസ്‌കർ വിജയിച്ചു. അടുത്ത ദിവസം അദ്ദേഹത്തെ കാണാൻ ഞാൻ പോയി.

ലോസ് ആഞ്ചൽസിലെ വീട്ടിലായിരുന്നു അദ്ദേഹം. എന്റെ ഡ്രൈവറാണ് എന്നെ അവിടെ ഡ്രോപ് ചെയ്തത്. വൈകുന്നേരം 6.30 ആയിക്കാണും. സൂര്യൻ അസ്തമിച്ചിരുന്നു. ഗ്ലൗസ് ഇട്ട ഒരാൾ വന്ന് വാതിൽ തുറന്നു. ഞാൻ ആവേശത്തിലായി. രണ്ട് ഓസ്‌കർ നേടിയതുപോലെ എനിക്ക് തോന്നി. ലോകത്തിന്റെ നെറുകിൽ എത്തിയതുപോലെ തോന്നി.

സംഗീതത്തെക്കുറിച്ചും മറ്റ്കാര്യങ്ങളെക്കുറിച്ചുമൊക്കെ ഞങ്ങൾ ദീർഘനേരം സംസാരിച്ചു. ‘‘വീ ആർ ദ് വേൾഡ്’’ എന്ന ആൽബത്തിൽ ഒരുമിച്ചു പ്രവർത്തിച്ചൂടെ എന്ന് അദ്ദഹം എന്നോടു ചോദിച്ചു. അദ്ദേഹത്തിന്റെ മക്കളെ എനിക്കു പരിചയപ്പെടുത്തി. മനസ്സർപ്പിച്ചു നൃത്തം ചെയ്യുന്നതെങ്ങനെയെന്ന് അദ്ദേഹം കാണിച്ചുതന്നു. വളരെ ഹൃദ്യമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്.

ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ മൈക്കൽ ജാക്സനെ കണ്ട കാര്യം സംവിധായകൻ ശങ്കറിനോട് പറഞ്ഞപ്പോഴാണ് എന്തിരനിൽ അദ്ദേഹത്തെക്കൊണ്ട് പാടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. മൈക്കൽ എന്തിരനിൽ പാടുമോ എന്ന് ശങ്കർ എന്നോടു ചോദിച്ചു. അദ്ദേഹം തമിഴിൽ പാടുമോ എന്നാണ് ഞാൻ തിരിച്ചു ചോദിച്ചത്.

അദ്ദേഹത്തെക്കൊണ്ടു പാടിപ്പിക്കാൻ എന്ത് വേണമെങ്കിലും ചെയ്യാമെന്നു ഞങ്ങൾ തീരുമാനിച്ചു. എന്നാൽ നിർഭാഗ്യവശാൽ അത് സാധിച്ചില്ല. ആ വർഷം ജൂണിൽ അദ്ദേഹം അന്തരിച്ചുവെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. റഹ്മാന്റെ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകായാണ്.

More in Social Media

Trending

Recent

To Top