Connect with us

നായികയെ മാറ്റി പ്രിയ വാര്യർക്ക് ഇരിപ്പിടം മുൻനിരയിൽ ; വേദിയിൽ പ്രിയക്കും റോഷനും ക്ഷണം ,നായിക കാഴ്ചക്കാരി !

Malayalam Breaking News

നായികയെ മാറ്റി പ്രിയ വാര്യർക്ക് ഇരിപ്പിടം മുൻനിരയിൽ ; വേദിയിൽ പ്രിയക്കും റോഷനും ക്ഷണം ,നായിക കാഴ്ചക്കാരി !

നായികയെ മാറ്റി പ്രിയ വാര്യർക്ക് ഇരിപ്പിടം മുൻനിരയിൽ ; വേദിയിൽ പ്രിയക്കും റോഷനും ക്ഷണം ,നായിക കാഴ്ചക്കാരി !

പ്രിയ വാര്യരെ ലോക പ്രശസ്തയാക്കിയ ഒമർ ലുലു ചിത്രം ഒരു വര്ഷം കഴിഞ്ഞിട്ടും റിലീസ് ആയിട്ടില്ല. ഇതിനോടകം ചിത്രവുമായി ബന്ധപ്പെട്ടു പല വിവാദങ്ങളും ഉണ്ടാകുകയും ചെയ്തു.

പ്രിയ വാര്യരും ഒമർ ലുലുവും തമ്മിൽ പ്രശ്‌നമാണെന്നും ഒമർ ലുലു നിർമാതാവുമായി പ്രശ്നത്തിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . ഇതിലൊന്നും വ്യക്തത ഇല്ലെങ്കിലും സിനിമയിൽ നായികയായി പ്രഖ്യാപിക്കപ്പെട്ട നൂറിൻ ഷെരിഫ് പിന്തള്ളപ്പെട്ടു എന്നാണ് ചില സംഭവങ്ങൾ വ്യക്തമാക്കുന്നത് .

പ്രിയ വാര്യർ സിനിമയിൽ സഹനടി മാത്രമായിരുന്നു. എന്നാൽ കണ്ണിറുക്കൽ ലോകപ്രശസ്തമായതോടെ പ്രിയ വാര്യർക്ക് പ്രാധാന്യം കൂടുതൽ നൽകുകയായിരുന്നു. ഇതിന്റെ പേരിൽ നിർമാതാവുമായി സംസാരമുണ്ടായി എന്ന് ഒമർ ലുലു മെട്രോമാറ്റിനിയോട് മുൻപ് വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ചിൽ നൂറിന് ഷെരിഫ് ഒറ്റപ്പെട്ടു നിൽക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത് . അല്ലു അർജുനാണ് ഓഡിയോ ലോഞ്ചിൽ പ്രധാന അതിഥിയായി എത്തിയത് . അല്ലു അര്ജുന് സമീപം തന്നെ പ്രിയ വാര്യരും റോഷനും ഇരിപ്പിടം കിട്ടിയപ്പോൾ സിനിമയിലെ നായികയായ നൂറിന് മാറിയാണ് ഇരുന്നത്.

ഓഡിയോ പ്രകാശനത്തിൽ സംവിധായകനും പ്രിയ വാര്യരും റോഷനും അല്ലു അർജുനൊപ്പം വേദിയിൽ നിന്നപ്പോൾ നൂറിൻ കാഴ്ചക്കാരിയായി ഇരിക്കുകയായിരുന്നു. എന്തായാലും സിനിമ റിലീസ് ചെയ്‌താൽ മാത്രമേ ഇവരുടെ കഥാപാത്രങ്ങളുടെ പ്രാധാന്യം അറിയാൻ സാധിക്കു.

omar lulu movie controversy

More in Malayalam Breaking News

Trending

Recent

To Top