Connect with us

മൈക്കിള്‍ ജാക്‌സനായി ആര് അഭിനയിക്കും?, പറ്റിയ ആളെ കിട്ടിയാല്‍ മൈക്കിള്‍ ജാക്‌സന്റെ ബയോപിക് ഹോളിവുഡില്‍ തന്നെ ചിത്രീകരിക്കുമെന്ന് സന്ദീപ് റെഡ്ഡി വാങ്ക

Movies

നിരവധി ആരാധകരുള്ള പ്രശസ്ത അമേരിക്കന്‍ പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ ബയോപിക് ഒരുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക. പക്ഷേ മൈക്കിള്‍ ജാക്‌സനായി ആര് അഭിനയിക്കും എന്നാണ് അദ്ദേഹം ചോദിക്കുന്നത്. പറ്റിയ അഭിനേതാവിനെ ലഭിച്ചാല്‍ ഉറപ്പായും താന്‍ കഥയൊരുക്കുമെന്നും സന്ദീപ് റെഡ്ഡി വാങ്ക പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രം ‘സ്പിരിറ്റി’ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ബയോപിക്കിനെ കുറിച്ച് സംസാരിച്ചത്.

‘മൈക്കിള്‍ ജാക്‌സനാകാന്‍ കഴിയുന്ന ഒരാളെ കണ്ടെത്താനായാല്‍ സിനിമ ഹോളിവുഡില്‍ തന്നെ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മൈക്കിള്‍ ജാക്‌സന്റെ ജീവിതം വളരെ ഇന്ററെസ്റ്റിങ്ങാണ്. അദ്ദേഹത്തിന്റെ ബാല്യകാലം മുതല്‍ സ്‌കൂള്‍ കാലം വരെയുള്ള ജീവിതവും, പിന്നീട് സ്വന്തം നിറം തന്നെ അദ്ദേഹം മാറ്റാനിടയായതുമെല്ലാം രസകരമായി തന്നെ അവതരിപ്പിക്കാനാകും.

അതൊരു വലിയ യാത്രയും കഥയുമാണ്. പക്ഷേ ആരാകും അതിന് പറ്റിയ ആള്‍. അത് വലിയ ചോദ്യമാണ്. അതൊരു സ്വപ്നമായി ബാക്കി നില്‍ക്കുകയാണ്, പക്ഷേ എല്ലാവരും ഒരിക്കല്‍ ആ സിനിമയ്ക്ക് ടിക്കറ്റ് എടുക്കും,’ എന്നും സംവിധായകന്‍ പറഞ്ഞു.

അതേസമയം, ‘മൈക്കിള്‍’ എന്ന പേരില്‍ മൈക്കിള്‍ ജാക്‌സന്റെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഓസ്‌കര്‍ ചിത്രവും ജനപ്രിയ ബയോപിക്കുമായ ‘ബൊഹീമിയന്‍ റാപ്‌സോഡി’യുടെ നിര്‍മ്മാതാവ് ഗ്രഹാം കിങ് ആണ് ജാക്‌സന്‍ ഒരുക്കുന്നത്.

ജനുവരി 22ന് ബയോപിക്കിന്റെ ചിത്രീകരണവും ആരംഭിച്ചിരുന്നു. ജോണ്‍ ലോഗന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. മൈക്കിള്‍ ജാക്‌സന്റെ അനന്തരവന്‍ ജാഫര്‍ ജാക്‌സനാണ് മൈക്കിളായി വേഷമിടുന്നത്.

More in Movies

Trending

Recent

To Top