കേരളത്തിലെ വോട്ടർമാർ മണ്ടന്മാർ ; രാഷ്ട്രീയപാര്‍ട്ടികള്‍ മാഫിയ സംഘങ്ങള്‍ -ശ്രീനിവാസൻ
കേരളത്തിലെ വോട്ടർമാർ മണ്ടന്മാരാണെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ. കേരളത്തില്‍ പോലും രാഷ്ട്രീയപാര്‍ട്ടികള്‍ മാഫിയ സംഘങ്ങള്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. പണപ്പിരിവ്, ഹര്‍ത്താല്‍, അക്രമം, കൊലപാതകം .
പണ്ട് ചമ്പല്‍ക്കൊള്ളക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ തന്നെയാണ് ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യുന്നതെന്നും ശ്രീനിവാസന് പറഞ്ഞു.ഇടത് വലത് മുന്നണികള്‍ അഞ്ചുവര്‍ഷം ഭരിക്കുമ്പോള്‍ ആവശ്യമുള്ളത് കട്ടെടുത്ത് സമ്പാദിച്ചു വയ്ക്കും, പിന്നെ വിശ്രമം ഇതാണ് കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്നവരാണ് രാഷ്ട്രീയക്കാര്‍. എനിക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ശ്രീനിവാസന് പറയുന്നു.
സമൂഹത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊള്ളരുതായ്മകളെ തിരുത്താന്‍ ബുദ്ധിമുട്ടാണെന്നും ഗാന്ധിജി പറഞ്ഞിട്ടു കേള്‍ക്കാത്ത നമ്മളാണോ സിനിമ കണ്ടാലുടന്‍ നന്നാകാന്‍ പോകുന്നതെന്നും ശ്രീനിവാസന് ചോദിച്ചു.
ഒരു സ്വകാര്യചാനലിന് വേണ്ടിയുള്ള അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇതെല്ലം വെളിപ്പെടുത്തിയത്. ജനങ്ങള്‍ ഒരു സിനിമ കണ്ടാലുടന്‍ നല്ലവരാകും എന്നൊന്നും നമുക്ക് പറയാന്‍ പറ്റില്ല. പിന്നെ ചിലരുടെ ചില തീരുമാനങ്ങളെ സ്വാധീനിക്കാം. അത്രമാത്രം. -എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും . മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്നവരാണ് രാഷ്ട്രീയക്കാര്‍. തനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ശ്രീനിവാസന് പറയുന്നു.സിനിമക്കാരുടെ മക്കള്‍ സിനിമയിലേക്ക് വരുന്നതുകൊണ്ട് സിനിമയ്ക്ക് എന്താണ് ഗുണമെന്ന ചോദ്യത്തിന് പ്രത്യേകിച്ച് ആര്‍ക്കും ഒരു ഗുണവും ഉണ്ടെന്നു തോന്നുന്നില്ലെന്നുമായിരുന്നു ശ്രീനിവാസന്റെ മറുപടി. സിനിമക്കാരുടെ മക്കള്‍ക്ക് സിനിമയില്‍ വരാന്‍ എളുപ്പമായിരിക്കും. എന്നാൽ സിനിമയിൽ പിടിച്ചു നിൽക്കണമെങ്കിൽ കഠിനാധ്വാനം പ്രധാനമാണ് എന്ന് അദ്ദേഹം പറഞ്ഞു.
