Connect with us

അസിനും അമല പോളിനും ശേഷം രണ്ടു വിവാഹവുമായി മേഘ്ന രാജ് !

Malayalam Breaking News

അസിനും അമല പോളിനും ശേഷം രണ്ടു വിവാഹവുമായി മേഘ്ന രാജ് !

അസിനും അമല പോളിനും ശേഷം രണ്ടു വിവാഹവുമായി മേഘ്ന രാജ് !

മലയാളികളുടെ ഇഷ്ടതാരമായ മാറിയ മേഘ്‌നാ രാജ് തെലുങ്ക് നടൻ ചിരഞ്ജീവി സർജയുമായി വിവാഹിതയായി. രണ്ട് മതത്തിലുള്ള താരങ്ങളുടെ വിവാഹം ഇതാദ്യമായല്ല. രണ്ട് മതം ആയതുകൊണ്ട് തന്നെ രണ്ട് മതവിഭാഗത്തിന്റെയും ആചാരപ്രകാരമാണ് താരങ്ങൾ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വച്ചത്…

അമല പോള്‍, അസിന്‍, സമന്ത തുടങ്ങിയവരുടെ വിവാവും ഇത്തരത്തിലാണ് നടന്നത്. ഏപ്രില്‍ 29 ന് മേഘ്നയും സര്‍ജ്ജയും തമ്മിലുള്ള ആദ്യ വിവാഹം ക്രിസ്ത്യന്‍ മതാചാരപ്രകാരം നടന്നിരുന്നു.

മേഘ്‌നയുടെ അമ്മ ക്രിസ്ത്യാനിയയതിനാലാണ് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ മതാചാര പ്രകാരം വിവാഹം നടന്നത്. എന്നാല്‍ ഇന്ന് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിനാണ് ആരാധകര്‍ സാക്ഷിയായത്.

നിരവധി ചടങ്ങുകളോടെയാണ് വിവാഹം നടക്കുന്നത്. ബാംഗ്ളൂർ പാലസ് ഗ്രൗണ്ടില്‍ വെച്ചാണ് ‘രണ്ടാം വിവാഹത്തിന്റെ’ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി ശ്രദ്ധേയമായ മലയാള ചിത്രങ്ങളുടെ ഭാഗമായി മേഘ്‌ന മാറി. നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് മേഘ്നാ രാജ്.

മേഘ്‌നയുടെ ചെറുപ്പം മുതലുള്ള സുഹൃത്താണ് ചിരഞ്ജീവി സര്‍ജ. അട്ടഗര എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെ മേഘ്‌നയും സര്‍ജ്ജയും പ്രണയ
ത്തിലാകുകയായിരുന്നു. വീട്ടുകാരുടെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയതോടെ അത് വിവാഹത്തിലെത്തി.

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top