മണിരത്നത്തിന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘യുവ’. അഭിഷേക് ബച്ചന്, അജയ് ദേവ്ഗണ്, വിവേക് ഓബ്റോയ് എന്നിവര്‍ വേഷമിട്ട ചിത്രം ‘ആയിത എഴുത്ത്’ എന്ന പേരില്‍ തമിഴിലും റിലീസ് ചെയ്തിരുന്നു. മാധവന്, സൂര്യ, സിദ്ധാര്‍ത്ഥ് എന്നിവരാണ് തമിഴില്‍ നായകന്മാരായത്.
യുവ സിനിമയുടെ ഷൂട്ടിനിടെ ഉണ്ടായ ഒരു അപകടത്തെ കുറിച്ച് വിവേക് ഓബ്റോയ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രീകരണത്തിനിടെ തന്റെ കാലിന് പരിക്കേറ്റത് കണ്ട് സംവിധായകന് മണിരത്നത്തിന് ഹൃദയാഘാതമുണ്ടായി എന്നാണ് വിവേക് ഓബ്റോയ് പറയുന്നത്.
‘വളരെ രസകരമായ ദിവസമാണ് അതിഭീകരമായ ഒരു മോട്ടോര്‍സൈക്കിള്‍ അപകടത്തിലൂടെ വേദന നിറഞ്ഞതായത്. എന്റെ ഇടതുകാലിന്റെ മൂന്നിടത്താണ് പൊട്ടലുണ്ടായത്. അജയ് ദേവ്ഗണും അഭിഷേക് ബച്ചനുമാണ് എന്നെ ആശുപത്രിയില്‍ എത്തിച്ചത്. എല്ലുകള്‍ പൊട്ടി പുറത്തുകാണാവുന്ന രീതിയിലായിരുന്നു ഇടതുകാല്.’
‘രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന എനിക്കൊപ്പം അവരാണുണ്ടായിരുന്നത്. കൂടുതല്‍ മോശമായത് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് സംഭവിച്ച അപകടം കണ്ട് മണി അണ്ണായ്ക്ക് ഹൃദയാഘാതമുണ്ടായതായി ഞാന്‍ അറിഞ്ഞു. അജയ്യും അഭിഷേകും ഞാന്‍ എനിക്ക് തിരിച്ചു വരാനുള്ള പിന്തുണ നല്കിക്കൊണ്ടിരുന്നു.’
‘ഞങ്ങള്‍ രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയവേ അജയ്യും അഭിഷേകും എനിക്കൊപ്പം നിന്ന് തമാശ പറയുകയും എന്നെ ശക്തനാക്കാനും ശ്രമിക്കുകയായിരുന്നു’ എന്നാണ് വിവേക് ഓബ്റോയ് പറയുന്നത്. അപകടത്തിന് ശേഷം നാല് മാസം കഴിഞ്ഞായിരുന്നു വിവേക് ഓബ്റോയി യുവയുടെ സെറ്റില്‍ എത്തിയിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...