Malayalam Breaking News
ബാഹുബലിയെ പിന്നിലാക്കി വിശ്വരൂപം 2 കളക്ഷന്‍
ബാഹുബലിയെ പിന്നിലാക്കി വിശ്വരൂപം 2 കളക്ഷന്‍
ബാഹുബലിയെ പിന്നിലാക്കി വിശ്വരൂപം 2 കളക്ഷന്‍
ഉലക നായകന് കമല്‍ഹാസന്റെ വിശ്വരൂപത്തിനായി നാളേറെയായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. കാത്തിരിപ്പ് ഫലം കണ്ടു. ലോക സിനിമാ ചരിത്രത്തില്‍ ഇടം പിടിച്ച എസ്.എസ്.രാജമൗലിയുടെ ബാഹുബലിയെ പോലും വിശ്വരൂപം 2 പിന്നിലാക്കിയിരിക്കുകയാണ്.
വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് ചില മോശം റിവ്യൂകള്‍ വന്നെങ്കിലും ബോക്സ് ഓഫീസ് കളക്ഷന്‍ കുതിയ്ക്കുകയാണ്. ആദ്യ ദിനത്തില്‍ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഓപ്പണിംഗ് കളക്ഷന്‍ റെക്കോര്‍ഡാണ് ചെന്നൈയില്‍ വിശ്വരൂപം 2 മറികടന്നത്. ആദ്യ ദിനം ചെന്നൈയില്‍ നിന്നു മാത്രം 93 ലക്ഷമാണ് ചിത്രം വാരിക്കൂട്ടിയത്. അഡ്വാന്‍സ് ബുക്കിംഗ് കൂടി ഉണ്ടായിരുന്നെങ്കില്‍ കളക്ഷന്‍ ഒരു കോടി കടക്കുമാര്ന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നതിനെ തുടര്‍ന്ന് അഡ്വാന്‍സ് ബുക്കിംഗ് നല്‍കിയിരുന്നില്ല. ചെന്നൈ ബോക്സ് ഓഫീസ് ഓപ്പണിംഗ് കളക്ഷനില്‍ ആറാം സ്ഥാനത്താണ് വിശ്വരൂപം 2. 1.75 കോടിയുമായി രജനികാന്തിന്റെ കാലയാണ് ഒന്നാമത്. 1.21 കോടിയുമായി അജിത്തിന്റെ വിവേകം, 1.12 കോടിയുമായി കബാലി, 1.05 കോടിയുമായി വിജയുടെ തെറി എന്നീ ചിത്രങ്ങളാണ് രണ്ടും മൂന്നും നാലും സ്ഥാനത്ത്.
രണ്ടു ദിവസം പിന്നിടുമ്പോഴും ചിത്രം മികച്ച കളക്ഷനോടെ മുന്നേറുകയാണ്. തമിഴ്നാട്ടില്‍ മികച്ച പ്രതികരണം നേടിയ ചിത്രം നോര്ത്തിന്ത്യയിലും മുന്നേറുന്നു. ആദ്യ ദിനം വേള്‍ഡ് വൈഡ് ആയി 28 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ദിവസത്തെ കളക്ഷന്‍ 34 കോടിയായിരുന്നു. ആദ്യദിന കളക്ഷന്‍ പുറത്തു വന്നപ്പോള്‍ നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം മൂന്ന് കോടിക്കടുത്ത് നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം അമേരിക്കയിലും മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്.
കമന് ഹാസന്റെ ആദ്യ സീക്വല്‍ കൂടിയാണീ ചിത്രം. 1960ല്‍ ബാല താരമായി തമിഴകത്തിലൂടെ വെള്ളിത്തിരയിലെത്തിയ കമല്‍ ഹാസന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നീ ഭാഷകളിലായി 200ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെയും കമല്‍ ഹാസന് ഒരു സീക്വല്‍ ചിത്രത്തിലും അഭിനയിച്ചിട്ടില്ല. 2013ല്‍ കമല്‍ ഹാസന് തന്നെ സംഭാഷണവും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ് വിശ്വരൂപം 2. ഇതുതന്നെയാണ് കമല്‍ ഹാസന്റെ ആദ്യത്തെ സീക്വലും.
കമല്‍ ഹസന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യ ചിത്രം കൂടിയാണ് വിശ്വരൂപം 2. 2015ല്‍ പുറത്തിറങ്ങിയ തൂങ്ക വനം എന്ന ചിത്രത്തിന് ശേഷമുള്ള കമലിന്റെ ചിത്രം കൂടിയാണിത്. ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കാശ്മീരി മുസ്ലിം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ആദ്യഭാഗ ചിത്ര പശ്ചാത്തലം. രണ്ടാം ഭാഗം ഇന്ത്യയിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കേറ്റും ലഭിച്ചിരുന്നു. 17 കട്ടോടുകൂടിയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
ആന്‍ഡ്രിയ ജെറമിയ, പൂജ കുമാര്‍, ശേഖര്‍ കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും സഹോദരന് സി.ചാരുഹാസനും ചേര്‍ന്നായിരുന്നു നിര്‍മ്മാണം. വിശ്വരൂപം ആദ്യ ഭാഗത്തിന്റെയും സംവിധാനവും തിരക്കഥയും കമല്‍ തന്നെയായിരുന്നു. തമിഴ് പതിപ്പും ഡബ്ബ് ചെയ്ത ഹിന്ദി പതിപ്പും രാജ്കമല് ഫിലിംസാണ് നിര്‍മ്മാണം.
Vishwaroopam 2 breaks Bahubali 2 records
