Connect with us

എന്റെ ആരാധകരും കേരളത്തിനൊപ്പം നില്‍ക്കണം! കേരളീയരെ എങ്ങനെ ബന്ധപ്പെടണമെന്ന് അറിയില്ല…. പക്ഷേ നിങ്ങളെ കുറിച്ച് ചിന്തിക്കുന്നുണ്ട്; കേരളത്തിന് കൈ താങ്ങായി തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ടയും

Malayalam Breaking News

ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കേരള ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ നരിവധി സിനിമാ ടെലിവിഷന്‍ താരങ്ങള്‍ സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ കേരളത്തിന് കൈത്താങ്ങായി തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ടയും രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ ധനസഹായമാണ് ദേവരകൊണ്ട നല്‍കിയത്. തന്റെ ആരാധകരോടും കേരളത്തിനൊപ്പം നില്‍ക്കണമെന്നു ദേവരകൊണ്ട ആവശ്യപ്പെട്ടു. മഴക്കെടുതിയില്‍ ദു:ഖം പ്രകടിപ്പിച്ച് ദേവരകൊണ്ട ഫെയ്‌സ്ബുക്കിലുമെത്തി. കേരളം മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ബുദ്ധിമുട്ടുകയാണെന്നും അവസ്ഥ മോശമാണെന്നും കേള്‍ക്കുന്നു. എന്റെ ആദ്യ അവധിക്കാലം ഞാന്‍ ചെലവിട്ടത് കേരളത്തില്‍ ആയിരുന്നു. എന്റെ സിനിമകള്‍ക്ക് ഒരുപാട് സ്‌നേഹവും പിന്തുണയും കേരളീയര്‍ നല്‍കിയിട്ടുണ്ട്. എനിക്കറിയാവുന്ന ഒരുപാട് നല്ല മനുഷ്യര്‍ അവിടെയുണ്ട്. ഓരോരുത്തരേയും എങ്ങനെ വ്യക്തിപരമായി ബന്ധപ്പെടണം എന്നെനിക്കറിയില്ല. പക്ഷെ ഞാന്‍ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും വിജയ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

തമിഴ് നാട്ടിലെ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യഘട്ടമായി അഞ്ചു ലക്ഷം നല്‍കുമെന്നും നടികര്‍ സംഘം അറിയിച്ചു. കമല്‍ ഹാസനും വിജയ് ടിവിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യയും കാര്‍ത്തിയും ചേര്‍ന്നും 25 ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ കോ പ്രൊഡ്യൂസറും സംവിധായകനുമായ രാജശേഖര്‍ പാണ്ഡ്യന്‍ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

Vijay Devarakonda s helping hand to Kerala flood relief

More in Malayalam Breaking News

Trending

Recent

To Top