Connect with us

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനായി!

Malayalam

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനായി!

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനായി!

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനായി. ഐശ്വര്യയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

2003ല്‍ ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്തെത്തിയ വിഷ്ണു 2015ല്‍ അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി നമ്മെ ഞെട്ടിച്ചു. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും തിരക്കഥ രചിച്ചു.

കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ നായകനായും അഭിനയിച്ചു. സിദ്ദീഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറാണ് വിഷ്ണുവിന്റെ ഏറ്റവും പുതിയ റിലീസ്.

vishnu unnikrishnan marriage

Continue Reading
You may also like...

More in Malayalam

Trending

Recent

To Top