Malayalam
ചേച്ചിയെ എനിക്ക് കെട്ടിച്ച് തരാൻ; മഞ്ജു വാര്യരുടെ സഹോദരനൊക്കെ എന്തിനാണ് ആണാണ് എന്നും പറഞ്ഞ് നടക്കുന്നത്, അവൾക്ക് ഒരു ഡ്രസ് വാങ്ങിച്ച് കൊടുക്കാനുള്ള പാങ്ങുണ്ടോ; സന്തോഷ് വർക്കിയ്ക്കെതിരെ ശാന്തിവിള ദിനേശ്
ചേച്ചിയെ എനിക്ക് കെട്ടിച്ച് തരാൻ; മഞ്ജു വാര്യരുടെ സഹോദരനൊക്കെ എന്തിനാണ് ആണാണ് എന്നും പറഞ്ഞ് നടക്കുന്നത്, അവൾക്ക് ഒരു ഡ്രസ് വാങ്ങിച്ച് കൊടുക്കാനുള്ള പാങ്ങുണ്ടോ; സന്തോഷ് വർക്കിയ്ക്കെതിരെ ശാന്തിവിള ദിനേശ്
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള ചില കാര്യങ്ങൾ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമെല്ലാം കാരണമാകാറുണ്ട്. ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്കെതിരെ വീണ്ടും രൂക്ഷവിമർശനവും അധിക്ഷേപവുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്.
ഒരിക്കൽ ഒരു സിമ്മിൽ നിന്നും അവൻ എന്നെ വിളിച്ചിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു അനിയാ നിന്നോട് സംസാരിക്കാൻ താൽപര്യം ഇല്ലെന്ന്. മാന്യൻ ആണെങ്കിൽ അവിടെ അവസാനിപ്പിക്കണം. എന്നാൽ 5 മിനുട്ട് കഴിഞ്ഞപ്പോഴുണ്ട് വേറെ സിമ്മിൽ നിന്നും വിളിക്കുന്നു. ആ ഫോണും കട്ട് ചെയ്താൽ അടുത്ത നമ്പറിൽ നിന്നും വീണ്ടും വിളി വറും. അമ്പതോളം സിം എങ്ങാനും വാങ്ങിച്ച് കൊടുത്തിട്ടുണ്ടെന്നാണ് തോന്നുന്നത്.
അങ്ങനെ നിരന്തരം കോളുകൾ വന്നപ്പോഴാണ് എന്ത് കേസ് എടുത്താലും നിന്റെ മൂക്ക് ഇടിച്ച് പരത്തുമെന്ന് ഞാൻ പറഞ്ഞത്. അത് ഞാൻ ചെയ്യും. മഞ്ജു വാര്യരുടെ സഹോദരനൊക്കെ എന്തിനാണ് ആണാണ് എന്നും പറഞ്ഞ് നടക്കുന്നത്. മഞ്ജു വാര്യറുടെ അച്ഛനെ വിളിച്ച് പറയുകയാണ് ചേച്ചിയെ എനിക്ക് കെട്ടിച്ച് തരാൻ. അവൾക്ക് ഒരു ഡ്രസ് വാങ്ങിച്ച് കൊടുക്കാനുള്ള പാങ്ങുണ്ടോ എന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.
സന്തോഷ് വർക്കിയുടെ കഷ്ടകാലം തുടങ്ങുന്നത് ശാന്തിവിള ദിനേശിന്റെ മുമ്പിൽ വരുമ്പോഴാണെന്ന് അവനെ അറിയുന്നവർ പറഞ്ഞു കൊടുക്കണം. ജയിലിൽ പോയാലും സാരമില്ല, പറഞ്ഞത് ഞാൻ ചെയ്യും. ശാലു പേയാട് വിഷയത്തിൽ ഇനി ഞാൻ പബ്ലിക്കായി പ്രതികരിക്കാനില്ല. അതുമായി ബന്ധപ്പെട്ട് ഒരു എപ്പിസോഡ് ചെയ്തിട്ടുണ്ട്. ലിച്ചിയെന്ന പടത്തിൽ നിന്നും പകുതിക്ക് വെച്ച് പുറത്താക്കിയത് എന്തിനെന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് ഞാൻ പറഞ്ഞിരുന്നു.
അതുമായി ബന്ധപ്പെട്ട തെളിവെല്ലാം എന്റെ കയ്യിലുണ്ട്. പറയേണ്ട ഘട്ടം വരികയാണെങ്കിൽ ഞാൻ പുറത്ത് പറയും. എന്നെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നെ പ്രകോപിപ്പിച്ച് തെറിവിളിപ്പിച്ചിട്ട് അതുവെച്ച് അവൻ ഒരു എപ്പിസോഡാക്കി. അത്രയും നാണം കെട്ടവനാണ്. ഇങ്ങനേയും ആൺപിള്ളേർ ഉണ്ടല്ലോയെന്നാണ് ഞാൻ ചിന്തിക്കുന്നത്. മറ്റൊരു പണിക്കും പോകാതെ രാവിലെ തിയേറ്ററിന് മുന്നിൽ വന്നിരിക്കുകയാണ്. അവരെയൊന്നും പ്രമോട്ട് ചെയ്യരുതെന്നാണ് പറയാനുള്ളതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
സന്തോഷ് വർക്കിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നേരത്തേയും ശാന്തിവിള ദിനേശ് പ്രതികരിച്ചിരുന്നു. സന്തോഷ് വർക്കി അടക്കമുള്ളവർ പണം വാങ്ങി സിനിമ റിവ്യൂ ചെയ്യുന്നുവെന്ന ആരോപണം ശാന്തിവിള ദിനേശ് നേരത്തേയും ഉയർത്തിയിരുന്നു. ആളുകൾ കാണാത്ത ഒരു പടം എങ്ങാനും സംവിധാനം ചെയ്ത അദ്ദേഹം എവിടുത്തെ സംവിധായകനാണെന്ന് സന്തോഷ് വർക്കിയും പറഞ്ഞിരുന്നു.
തിരുവനന്തപുരത്തൊന്നും ഇങ്ങനത്തെ ആളില്ല. ഇവൻ മാത്രല്ല അലൻജോസ് പെരേര, കിം ബോയി എന്നൊക്കെ പറഞ്ഞ് കുറേയെണ്ണം ഇറങ്ങിയിട്ടുണ്ട്. ഇവരെയൊക്കെ ഇങ്ങനെ കയറൂരി വിടാമോയെന്നാണ് ഞാൻ ചോദിക്കുന്നത്. കുറച്ച് ക്യാമറകൾ ഇവരുടെ പുറകെ പോകുന്നതോടെ ഞങ്ങൾ എന്തോ സംഭവമാണെന്നാണ് ഇവർ വിചാരിക്കുന്നത്. എല്ലാത്തിനേയും പിടിച്ച് അകത്തിടണം’ എന്നായിരുന്നു ശാന്തിവിള ദിനേശിന്റെ മറുപടി.
മുമ്പ് സിനിമയിൽ സജീവമായിരുന്ന ശാന്തിവിള ദിനേശ് ഇപ്പോൾ സിനിമാ മേഖലയിൽ നിന്നും സംവിധാനത്തിൽ നിന്നുമെല്ലാം വിട്ടുനിൽക്കുകയാണ്. താൻ സീരിയൽ പോലും ചെയ്യാതെ മാറി നിൽക്കുന്നത് നിർമാതാക്കൾക്ക് നായികമാരെ ശരിയക്കിക്കൊടുക്കാൻ കഴിയാത്തത് കൊണ്ടാണെന്ന വിവാദ പരാമർശവും ഒരിക്കൽ ശാന്തിവിള ദിനേശ് നടത്തിയത് വലിയ ചർച്ചയായിരുന്നു.
