News
വിരാടിനും അനുഷ്കയ്ക്കും പെണ്‍കുഞ്ഞ്; എല്ലാവരോടും നന്ദി പറഞ്ഞ് താരം
വിരാടിനും അനുഷ്കയ്ക്കും പെണ്‍കുഞ്ഞ്; എല്ലാവരോടും നന്ദി പറഞ്ഞ് താരം
By
സിനിമാ ലോകവും ക്രിക്കറ്റ് ലോകവും കാത്തിരുന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് വിരാട് കോഹ്ലി. തനിക്കും അനുഷ്ക ശര്‍മ്മയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ് വിരാട്. ട്വിറ്ററിലൂടെയാണ് വിരാട് ഈ വിവരം ആരാധകരെ അറിയിച്ചത്.
‘ഇന്ന് ഉച്ചയ്ക്ക് ശേഷം ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അക്കാര്യം നിങ്ങളുമായി പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും ഞങ്ങള്‍ എല്ലാവരോടും നന്ദി പറയുന്നു. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണ്. അതില്‍ അതിയായ സന്തോഷമുണ്ട് എന്നുമാണ് വിരാട് ട്വിറ്ററില്‍ കുറിച്ചത്.
മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അനുഷ്ക ശര്‍മ്മ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് പുലര്‍ച്ചെയാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വിരാട് കോലിയും അനുഷ്ക ശര്‍മയും തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇതിന് പിന്നാലെ അനുഷ്കയുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു. 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്.
