Connect with us

ദിവസങ്ങള്‍ മാത്രം ബാക്കി, ബിഗ് ബോസിന്റെ സസ്‌പെന്‍സ് പൊളിഞ്ഞു; ഈ നടനാണ് ബിഗ്‌ബോസ്‌!

News

ദിവസങ്ങള്‍ മാത്രം ബാക്കി, ബിഗ് ബോസിന്റെ സസ്‌പെന്‍സ് പൊളിഞ്ഞു; ഈ നടനാണ് ബിഗ്‌ബോസ്‌!

ദിവസങ്ങള്‍ മാത്രം ബാക്കി, ബിഗ് ബോസിന്റെ സസ്‌പെന്‍സ് പൊളിഞ്ഞു; ഈ നടനാണ് ബിഗ്‌ബോസ്‌!

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഷോ ഇപ്പോള്‍ നിരവധി ഭാഷകളിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഹിന്ദി പതിപ്പ് ഇതിനോടകം 14 സീസണുകള്‍ പിന്നിട്ടു കഴിഞ്ഞു. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ആണ് ഹിന്ദിയില്‍ ബിഗ് ബോസ് അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ആദ്യ ഭാഗം സൂപ്പര്‍ഹിറ്റായതിന് പിന്നാലെ സീസണ്‍ ടു വന്നുവെങ്കിലും കൊറോണ സൃഷ്ടിച്ച തടസ്സങ്ങളാല്‍ പകുതിയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സീസണ്‍ മൂന്നിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ബിഗ്‌ബോസ് ആരാധകര്‍. എന്നാല്‍ അദൃശ്യനായി ഇരുന്ന് മത്സരാര്‍ത്ഥികളെ നിരീക്ഷിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന ബിഗ് ബോസിനെ ആരും തന്നെ കണ്ടിട്ടില്ല. എങ്കിലും അത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയും പ്രേക്ഷകര്‍ക്കുണ്ട്. ഇപ്പോഴിതാ മറഞ്ഞിരിക്കുന്ന ബിഗ്‌ബോസിനെ കണ്ടുപിടിച്ചു എന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. തമിഴ് ബിഗ്‌ബോസില്‍ നിന്നുമാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. കുറച്ചു ദിവസങ്ങള്‍ കൊണ്ടു തന്നെ ഈ റിപ്പോര്‍ട്ട് വൈറല്‍ ആയിരിക്കുകയാണ്.

സാരതി സാഹോ എന്ന നടനാണ് ബിഗ്‌ബോസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ബിഗ് ബോസ് 4’ ന്റെ കസേരയില്‍ ഇരുന്നുള്ള ഒരു ചിത്രം സാഹോ സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചപ്പോള്‍ മുതല്‍ ആണ് ആരാധകരില്‍ സംശയവും ഉടലെടുത്തത്. അതേസമയം ഔദ്യോഗികമായി ഇക്കാര്യം ബിഗ് ബോസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. മലയാളത്തിലേതു പോലെ തന്നെ തമിഴിലെയും ബിഗ്‌ബോസ് ഷോയ്ക്ക് ആരാധകര്‍ ഏറെയാണ്.
കമല്‍ ഹാസന്‍ നേതൃത്വം നല്‍കുന്ന വഹിക്കുന്ന ‘ബിഗ് ബോസ് 4’ റിയാലിറ്റി ഷോയുടെ 80ാം ദിവസം അടുത്തിടെ തന്നെ പൂര്‍ത്തിയാകും. കുറച്ചു ദിവസങ്ങള്‍ കൂടി മാത്രമാണ് ആരാണ് കിരീടം നേടുകയെന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ കാത്തിരിക്കേണ്ടത്. ആരാകും വിജയ് എന്നതിനെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ബിഗ് ബോസിനെ കണ്ടെത്തി എന്നുള്ള വാര്‍ത്തകളും വരുന്നത്. തമിഴ്‌നാട് സ്വദേശിയായ സാരഥി ബോളിവുഡ് ചിത്രങ്ങളില്‍ ആണ് കൂടുതല്‍ തിളങ്ങുന്നത്.

അതേസമയം, മലയാളം ബിഗ് ബോസ് പുതിയ സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 ന്റെ വേദിയില്‍ വെച്ചാണ് നടന്‍ ടൊവിനോ തോമസ് ബിഗ് ബോസ് സീസണ്‍ 3 ന്റെ ലോഗോ പുറത്തിറക്കിയത്. മൂന്നാം സീസണ്‍ ഉടന്‍ എത്തുമെന്ന് പരിപാടിയുടെ അവതാരക ജ്യൂവല്‍ മേരി വേദിയില്‍ പറയുകയുമുണ്ടായി. കരിക്ക് പരിപാടിയിലൂടെ ജനപ്രിയനായ ജോര്‍ജ്, സാമൂഹിക പ്രവര്‍ത്തകയും ചിന്തകയുമായ രഹന ഫാത്തിമ, ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ദൃശ്യ രഘുനാഥ്, ഏഷ്യാനെറ്റ് തന്നെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ കോമഡി ആര്‍ട്ടിസ്റ്റ് അസീസ്, ടിക് ടോക് താരം ഹെലന്‍ ഓഫ് സ്പാര്‍ട്ട, ജോസഫ് അന്നംകുട്ടി ജോസ്, രശ്മി നായര്‍, മോഹനന്‍ വൈദ്യര്‍ എന്നിവര്‍ അടക്കമുള്ളവര്‍ മൂന്നാം സീസണില്‍ ഉണ്ടാകും എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്തൊക്കെയായാലും മത്സരാര്‍ത്ഥികള്‍ ആരായിരിക്കും എന്നതിനെ സംബന്ധിച്ചുള്ള അന്തിമ പ്രഖ്യാപനം ഈ വാരം തന്നെ ഉണ്ടാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

More in News

Trending

Recent

To Top