News
വെന്റിലേറ്ററിലും ഐസിയുവിലും, ഇപ്പോഴാണ് ഉറങ്ങാന്‍ കഴിയുന്നത്; കോവിഡ് അനുഭവം പറഞ്ഞ് പ്രീതി സിന്റ
വെന്റിലേറ്ററിലും ഐസിയുവിലും, ഇപ്പോഴാണ് ഉറങ്ങാന്‍ കഴിയുന്നത്; കോവിഡ് അനുഭവം പറഞ്ഞ് പ്രീതി സിന്റ
By
ഒട്ടേറെ ആരാധകരുള്ള നടികളില്‍ ഒരാളാണ് പ്രീതി സിന്റ. ഇപ്പോഴിതാ തന്റെ കുടുബത്തിന് മുഴുവന്‍ കോവിഡ് ആയിരുന്നുവെന്നും അതിന്റഎ ഭീകരത എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി എന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. കുടുംബത്തോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കിട്ടാണ് പ്രീതി കോവിഡിന്റെ അനുഭവത്തെക്കുറിച്ച് പറയുന്നത്.
മൂന്ന് ആഴ്ച മുമ്പ് തന്റെ അമ്മയ്ക്കും അമ്മാവനും സഹോദരനും ഭാര്യയ്ക്കും കുട്ടികള്‍ക്കും കോവിഡ് പോസിറ്റീവ് ആയെന്നും വെന്റിലേറ്ററിലും ഐസിയുവിലും ഒക്കെ ആയിരുന്നുവെന്നുമാണ് പ്രീതി പറയുന്നത്. താന്‍ ആ സമയം അമേരിക്കയില്‍ ആയിരുന്നുവെന്നും കുടുംബം ഹോ്‌സ്പിറ്റലില്‍ കോവിനെതിരെ പോരാടുകയായിരുന്നുവെന്നും താരം പറയുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും നെഗറ്റീവ് ആയി.
എല്ലാവരും നെഗറ്റീവ് ആണ് എന്ന് കേട്ടപോഴാണ് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞത്. അവരെ ചികിത്സിച്ച ഡോക്ടര്‍മാരോടും നഴ്‌സുമാരോടും നന്ദി പറയുന്നു. കോവിഡിനെ നിസാരമായി കാണരുത്. മാസ്‌കും സാമൂഹിക അകലവും പാലിക്കുക, കോവിഡിനെ ഗൗരവ പൂര്‍വം കണ്ട് തന്നെ മുന്നോട്ട് പോകണമെന്നും താരം അഭ്യര്‍ത്ഥിച്ചു.