Malayalam
ആ ചിത്രത്തിൻറെ ചിന്ത ഉണ്ടാകുന്നത് ചെന്നൈയിൽ നിന്നാണ്; വിനീത് ശ്രീനിവാസൻ!
ആ ചിത്രത്തിൻറെ ചിന്ത ഉണ്ടാകുന്നത് ചെന്നൈയിൽ നിന്നാണ്; വിനീത് ശ്രീനിവാസൻ!
By
മലയാളികൾക്ക് ഏറെ പ്രിയങ്കരനായി വന്ന താരമാണ് വിനീത് ശ്രീനിവാസൻ .താരത്തിന് ഏറെ ആരാധകരാണ് ഉള്ളത്.സ്വന്തം വീട്ടിലെ പയ്യൻ എന്നാണ് താരത്തെ എല്ലാവരും വിശേഷിപ്പിക്കാറുള്ളത്.താരത്തിന്റെ ചിത്രത്തിനൊക്കെ തന്നെയും ഏറെ ആരാധക പിന്തുണയുമാണ് ലഭിക്കുന്നതും.കൂടുതലായും ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ യുവ തലമുറയെ ലക്ഷ്യം വെച്ചുള്ളതായിരിക്കും അത് കൊള്ളേണ്ടിടത്തു തന്നെ കൊള്ളാറുമുണ്ട് അതാണ് വിനീത് ശ്രീനിവാസൻ എന്ന് പറയാം.തലമുറയുടെ ടേസ്റ്റ് എന്താണോ അത് വളരെ കൃത്യമായി തീയേറ്ററുകളിൽ എത്തിക്കുന്ന കാര്യത്തിൽ താരം ഒട്ടും പിന്നിലല്ല.
യുവ തലമുറയെ മാത്രമല്ല ഒരു കുടുംബത്തെ തന്നെ അവിടെ എത്തിക്കാനുള്ള എല്ലാം ഈ കൈകളിൽ ഭദ്രമാണ്.നടനായും സംവിധായകനായും.ഗായകനായും മലയാള സിനിമയിൽ തരാം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.ഇപ്പോഴിതാ ചെറിയൊരിടവേളയ്ക്ക് ശേഷം വിനീത് വീണ്ടും കഥ എഴുതുകയാണ്. സംവിധാനം ചെയ്യുന്ന ആറാമത്തെ സിനിമയുടെ എഴുത്ത്. ‘സിനിമ സർപ്രൈസായി തന്നെയിരിക്കട്ടെ. എന്നാലും ആദ്യ സീൻ ഇൻസ്റ്റഗ്രാമിലൂടെ എല്ലാവരെയും കാണിച്ചു. പതിവുപോലെ മനോഹരമായ കുടുംബചിത്രമായിരിക്കും ഇത്.
പല കാലങ്ങളിലായി ഞാൻ കൊണ്ടുവന്നവരെല്ലാം സിനിമയിൽ വളർന്നു കൊണ്ടിരിക്കുന്നുണ്ട്. അതിൽ ഏറെ സന്തോഷം. ഓരോരുത്തർക്കും അവരുടെ ജാതകമുണ്ട്. ഞാൻ വെറുമൊരു നിമിത്തം. അതല്ലാതെ അതിന് പിന്നിൽ മാജിക്കൊന്നുമില്ല. സൂക്ഷിച്ച് നമ്മൾ തീരുമാനമെടുത്താൽ ഏതൊരാൾക്കും ഗുണം ചെയ്യും. അത് ഒരു പുണ്യമുള്ള കാര്യമാണ്. എന്നാൽ ഇതൊന്നും നമ്മുടെ തീരുമാനങ്ങളുമല്ല. മലർവാടി ആർട്സ് ക്ളബ് പുതിയ ആളുകളെ വച്ച് ചെയ്യാൻ കാരണമുണ്ട്. അന്നും ഇന്നും ചെന്നൈയിലാണ് താമസം. ആ സമയത്ത് വെങ്കിട് പ്രഭുവിന്റെ സിനിമകളുടെ കാലം.
ചെന്നൈ 28 ഉം സരോജയും തിയേറ്ററിൽ പ്രേക്ഷകർക്കൊപ്പം കണ്ടു. ഒരു സംഘം പുതിയ ആളുകൾ വന്ന് തമിഴ് സിനിമയെ ഒന്നാകെ മാറ്റി മറിക്കുന്നത് കൺമുൻപിൽ കണ്ടു. എന്നാൽ മലയാളത്തിൽ ഇത് നടക്കുന്നില്ല. നടക്കുമെന്ന് അറിയാം. അതിൽ നിന്നാണ് മലർവാടി ആർട്സ് ക്ളബിനെപ്പറ്റി ചിന്ത ഉണ്ടാകുന്നത്. വെങ്കിട് പ്രഭുവിന്റെ സിനിമകളിൽ കണ്ട മാജിക് ഇവിടെയൊന്ന് പരീക്ഷിച്ചു. പുതിയ ആളുകളെ വച്ച് ഗ്രാമീണാന്തരീക്ഷത്തിൽ ഒരു സിനിമ ചെയ്യാനാണ് ആദ്യം ആലോചിച്ചത്. അതിന് ശേഷമാണ് മലർവാടി ആർട്സ് ക്ളബിലേക്ക് എത്തിയത്.കഴിവും കഠിനാദ്ധ്വാനവും വേണം. ഇത് രണ്ടും ഉണ്ടെങ്കിൽ ആരുടെയും കാലുപിടിക്കേണ്ട. ആരോടും ചാൻസ് ചോദിക്കുകയും വേണ്ട.
യു ടൂബിൽ ഒരു സാധനം ഇട്ടാൽ സ്വന്തം നിലയിൽ സെലിബ്രിറ്റിയാകാം. സിനിമ പോലും ഇന്ന് വേണമെന്നില്ല. അതിന് തെളിവാണ് കരിക്ക്. എല്ലാ പ്ളാറ്റ് ഫോമിലും കാഴ്ചക്കാരെ സൃഷ്ടിക്കാൻ കഴിയുന്നുണ്ട്. ഒരു ഫുഡ് ബ്ളോഗർക്ക് വേണമെങ്കിൽ അന്താരാഷ്ട്ര താരമാകാം. എന്തു രീതിയിലും കാര്യങ്ങൾ ചെയ്യാൻ ഇന്ന് ആളുകൾക്ക് സൗകര്യമുണ്ട്. ആലോചന മാത്രം മതി. സ്മാർട്ടായി പ്രവർത്തിച്ചാൽ അവസരം തേടി വരുന്നു. കഥയുടെ സ്പാർക് വീണാൽ എഴുതി തുടങ്ങാൻ കുറേനാൾ എടുക്കും. ഒരു ഘട്ടം എത്തുമ്പോൾ വേണ്ട എന്നു തോന്നി മാറ്റാറുണ്ട്. മനസിൽ വരുന്ന കഥ കുറേനാൾ ഉള്ളിൽ കിടന്നാൽ അതിന് ഒരു ചാമുണ്ടെന്ന് അറിയാം. പിന്നെ ഒപ്പം സഞ്ചരിക്കും. ഒരു ആശയം എപ്പോൾ കിട്ടിയാലും അത് ഫോണിൽ റെക്കാഡ് ചെയ്യും.അത് ചിലപ്പോൾ ഒരു വിഷ്വലോ, ഡയലോഗോ, കഥാപാത്രത്തിന്റെ രൂപമോ ആയിരിക്കും.
ഫോൺ റെക്കാഡിംഗ് എപ്പോഴും എന്റെ കൈയിലുണ്ടാകും. ആവശ്യത്തിനുണ്ടെന്ന് തോന്നുന്ന ഘട്ടത്തിൽ ഈ റെക്കാഡിംഗ് മുഴുവൻ കേൾക്കും. അതിൽ എന്റെ സിനിമ ഉണ്ടാകും. അങ്ങനെ സംഭവിച്ചതാണ് തട്ടത്തിൻ മറയത്തു മുതലുള്ള എല്ലാ സിനിമകളും. പാട്ട് കേൾക്കുമ്പോൾ എനിക്ക് വിഷ്വൽ വരാറുണ്ട്. പാട്ട് കേട്ടാണ് എഴുതുന്നത്. സിനിമയെക്കുറിച്ച് ആലോചിക്കുമ്പോഴും പാട്ട് കേൾക്കും.റിയലിസ്റ്റിക് സിനിമ ഇഷ്ടമാണ്. ആ സിനിമ വലിയ സ്വാതന്ത്ര്യമാണ് സംവിധായകന് തരുന്നത്. പ്രേക്ഷകനെ പേടിച്ച് സിനിമ ചെയ്യുന്നതാണ് മുമ്പത്തെ രീതി. എന്നാൽ റിയലിസ്റ്റിക് സിനിമകളുടെ പതിഞ്ഞ താളത്തിനൊപ്പം പ്രേക്ഷകൻ സഞ്ചരിക്കുന്നതായി തോന്നുന്നു.
പ്രേക്ഷകനിൽ ഉണ്ടാകുന്ന ഈ മാറ്റം സിനിമയ്ക്ക് നല്ലതാണ്. റിയലിസ്റ്റിക് സിനിമയുടെ മേജർ പ്ളസ് അതാണ്.ഇതുവരെ ചെയ്യാത്ത തരം വേഷമായിരുന്നു തണ്ണീർമത്തനിലേത്. ഇപ്പോൾ പലരും സൈക്കോ രവി എന്ന് വിളിക്കുന്നുണ്ട്. ആദ്യ ദിവസം എനിക്ക് ഒരു പിടിത്തവും കിട്ടിയില്ല. എങ്ങനെ പിടിക്കണമെന്നുപോലും അറിയില്ല. നല്ല ടെൻഷൻ തോന്നി. അന്നു വൈകുന്നേരം സംവിധായകൻ ഗിരീഷ് കഥാപാത്രത്തിന്റെ ആഴം പറഞ്ഞു. സ്ക്രിപ്ട് വായിച്ചപ്പോൾ എന്റെ ഉള്ളിൽ ഒരു ഗ്രാഫുണ്ടായിരുന്നു. അതല്ല, ഗിരീഷിന്റെ മനസിലുള്ളതെന്ന് തിരിച്ചറിഞ്ഞു. രണ്ടാമത്തെ ദിവസം കാര്യങ്ങൾ ഓകെയായി.
ഓരോ ദിവസം കഴിയും തോറും ഞാൻ കൂടുതൽ ആസ്വദിക്കാൻ തുടങ്ങി. ഓരോ സീനിലും എന്തെങ്കിലും കൊനഷ്ട് ചെയ്യാൻ ഉണ്ടാകും. ഈ സ്വഭാവമുള്ള ഒരു കഥാപാത്രം ഇതുവരെ ചെയ്തിട്ടില്ല. കുഞ്ഞിരാമായണത്തിലും ഈ കൊനഷ്ടുണ്ടായിരുന്നു. പക്ഷേ കുഞ്ഞിരാമായണത്തിലെ കുഞ്ഞിരാമനും തണ്ണീർ മത്തൻ ദിനങ്ങളിലെ രവി പദ്മനാഭനും തമ്മിൽ ബന്ധമില്ല. തണ്ണീർ മത്തനിൽ എല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. നല്ല സ്പേസ്. അത് എനിക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞെന്നാണ് കരുതുന്നത്.
vineeth sreenivasan talk about his movie
