Connect with us

നിരീശ്വരവാദത്തിലേയ്ക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍

News

നിരീശ്വരവാദത്തിലേയ്ക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍

നിരീശ്വരവാദത്തിലേയ്ക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍

നടനായും സംവിധായകനായും ഗായകനായും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് വിനീത് ശ്രീനിവാസന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

ജീവിതത്തില്‍ എപ്പോഴും ഒരു ദൈവീക സാന്നിധ്യം താന്‍ അനുഭവിച്ചിട്ടുണ്ടെന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. നിരീശ്വരവാദത്തിലേയ്ക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു തനിക്ക് ജീവിതത്തില്‍. എന്നാല്‍ തന്റെ ജീവിതം നോക്കിയാല്‍ ഒരുപാട് മാജിക്കലായിട്ടുള്ളത് മനസിലാകും.

തന്റെ കഴിവിനും അപ്പുറത്തുള്ള വിജയമുണ്ടായിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഒരാള്‍ നമ്മളെ നയിക്കുന്നതായി തോന്നിയിട്ടുണ്ട്. അങ്ങനെയാണ് താന്‍ ദൈവ വിശ്വാസത്തിലേക്ക് തിരികെ വരുന്നതെന്നും വിനീത് വ്യക്തമാക്കി. മുകുന്ദനുണ്ണി അസോസിയേറ്റ്‌സാണ് വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം.

ഗോദ, ആനന്ദം, യൂ ടൂ ബ്രൂട്ടസ് തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ ആയിരുന്ന അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്. മുകുന്ദന്‍ ഉണ്ണി എന്ന ക്രൂരനായ വക്കീലായാണ് വിനീത് ചിത്രത്തില്‍ എത്തുന്നത്. സുധി കോപ്പ, സുരാജ് വെഞ്ഞാറമ്മൂട്, ആര്‍ഷ ബൈജു, തന്‍വി റാം എന്നിവരാണ് മറ്റ് താരങ്ങള്‍. ജോയ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ് നിര്‍മാണം.

വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More in News

Trending

Recent

To Top