Malayalam
ചെറിയ ഒരു സ്‌പെല്ലിംഗ് മിസ്‌റ്റേക്ക് തോന്നി നമ്മള്‍ കയ്യോടെ പിടിച്ചു; അപര്‍ണയുടെയും ദീപകിന്റെയും പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍
ചെറിയ ഒരു സ്‌പെല്ലിംഗ് മിസ്‌റ്റേക്ക് തോന്നി നമ്മള്‍ കയ്യോടെ പിടിച്ചു; അപര്‍ണയുടെയും ദീപകിന്റെയും പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍
കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ദീപക് പറമ്പോലും നടി അപര്‍ണ ദാസും ഗുരുവായൂരമ്പലത്തില്‍ വെച്ച് വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരും മനോഹരം എന്ന ചിത്രത്തിലാണ് ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. എന്നാല്‍ ഇരുവരുടെയും പ്രണയത്തെക്കുറിച്ച് വിവാഹം ഉറപ്പിക്കുന്നത് വരെ ആര്‍ക്കും അറിയുമായിരുന്നില്ല.
അടുത്തിടെ ഇവരുടെ വിവാഹ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെയാണ് വിവാഹം സംബന്ധിച്ച് സ്ഥിരീകരണവുമായി ദീപക് തന്നെ രംഗത്തെത്തിയത്. വിനീതേട്ടന്‍ പണ്ടേ അവളോട് പറഞ്ഞതാ എന്നായിരുന്നു ദീപക് സെല്‍ഫ് ട്രോളായി വിവാഹം സ്ഥിരീകരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് ഇട്ട ക്യാപ്ഷന്‍.
ഇത് വൈറല്‍ ആയി മാറിയിരുന്നു. മനോഹരം എന്ന സിനിമയില്‍ ദീപക്കിനെക്കുറിച്ച് വിനീതിന്റെ കഥാപാത്രം പറയുന്ന ഡയലോഗ് പങ്കുവെച്ചുകൊണ്ടായിരുന്നു ദീപക്കിന്റെ സെല്‍ഫ് ട്രോള്‍ വീഡിയോ. ‘ഈ നാറിയെ ചെറുപ്പം തൊട്ടേ എനിക്കറിയാം. ഇവനെക്കാളും വലിയ വായിനോക്കി ഈ പഞ്ചായത്തില്‍ വേറെ ഇല്ല. ഇവന്റെ വീട്ടില്‍ ഫോട്ടോഷോപ്പ് എന്നല്ല വെളിച്ചെണ്ണ വാങ്ങാന്‍ നീ വന്നു എന്നറിഞ്ഞാല്‍ അതിനെക്കാളും വലിയ അപമാനം വേറെ ഉണ്ടാവൂല,’ എന്ന സീനാണ് ദീപക് സെല്‍ഫ് ട്രോള്‍ ആയി ഇട്ടിരിക്കുന്നത്.
ഇപ്പോഴിതാ ഇവരുടെ പ്രണയത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്. മനോഹരം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇവര്‍ പ്രണയത്തിലായതെന്നും അത് താനും ബേസിലും പൊക്കിയതിനെക്കുറിച്ചുമാണ് വിനീത് പറയുന്നത്.
മനോഹരത്തിന്റെ സെറ്റില്‍ വെച്ചാണ് ഇവര്‍ രണ്ട് പേരും ഇഷ്ടത്തിലാകുന്നത്. അതിന്റെ പ്രമോഷന് പോകുന്ന സമയത്താണ് ഞാനും ബേസിലും കൂടെ ഇത് പിടിക്കുന്നത്. അതുവരെ അപര്‍ണയും ഇത് പറഞ്ഞിട്ടില്ല. ദീപക്കും പറഞ്ഞിട്ടില്ല. പ്രമോഷന്‍ ഇന്റര്‍വ്യൂവിന് പോകുന്ന സമയത്ത് ചെറിയ ഒരു സ്‌പെല്ലിംഗ് മിസ്‌റ്റേക്ക് തോന്നി നമ്മള്‍ പിടിച്ചു.
എങ്ങനെ കണ്ടു പിടിച്ചു എന്ന് ചോദിച്ചപ്പോള്‍ സൂചനകള്‍ കിട്ടുമല്ലോ എന്നാണ് വിനീത് പറഞ്ഞത്. ഇത് കണ്ടുപിടിക്കാന്‍ മിടുക്കന്‍ ആണോ എന്ന ചോദ്യത്തിന് അതെയെന്നും വിനീത് മറുപടി പറയുന്നു. നാട്ടുകാര്‍ ക്രിഞ്ച് എന്നൊക്കെ പറഞ്ഞാലും ഇതില്‍ എനിക്ക് ഒരു സ്‌കില്‍ ഉണ്ട് എന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെയാണ് അപര്‍ണ ദാസ് സിനിമയിലേക്കെത്തുന്നത്. തമിഴില്‍ ബീസ്റ്റ്, ഡാഡ ചിത്രങ്ങളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായി മനോഹരം, പ്രിയന്‍ ഓട്ടത്തിലാണ്, സീക്രട്ട് ഹോം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ആനന്ദ ശ്രീബാല എന്ന മലയാള ചിത്രമാണ് അപര്‍ണയുടേതായി പുറത്തുവരാനുള്ള ഏറ്റവും പുതിയ ചിത്രം.
വിനീതിന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടു വെക്കുകയും തുടര്‍ന്ന് തട്ടത്തിന്‍ മറയത്ത്, തിര, ഒരേമുഖം, കുഞ്ഞി രാമായണം, ഒറ്റമുറി വെളിച്ചം, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ദീപക്. തുടര്‍ന്ന് അടുത്തിടെ പുറത്തിറങ്ങിയ കണ്ണര്‍ സ്‌ക്വാഡും മഞ്ഞുമ്മല്‍ ബോയ്‌സുമാണ് ദീപക്കിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രം. വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട് ദീപക്.