ഗായകനായും നടനായും സംവിധായകനായും മലയാളികള്ക്കെറെ പ്രിയങ്കരനാണ് വിനീത് ശ്രീനിവാസന്. ഇപ്പോഴിതാ തന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് തന്റേതല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്. കുറേ കാലമായി തന്റെ പേരിലുള്ള അക്കൗണ്ട് മറ്റൊരാള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതേ വ്യക്തി അക്കൗണ്ടിന് ബ്ലൂ ടിക്ക് വേരിഫിക്കേഷനടക്കം വാങ്ങിയെടുത്തു എന്നാണ് വിനീത് ശ്രീനിവാസന് പറയുന്നത്.
‘എന്റെ പേരില്‍ ട്വിറ്ററില്‍ ഉള്ള അക്കൗണ്ട് എന്റെ അക്കൗണ്ട് അല്ല. കുറെ കാലമായി ആരോ ആ അക്കൗണ്ട് കൈകാര്യം ചെയ്യുന്നുണ്ട്. അതേ വ്യക്തി തന്നെ അക്കൗണ്ടിന് ബ്ലൂ ടിക്ക് വേരിഫിക്കേഷനും വാങ്ങിയെടുത്തു. ഇത് ചെയ്ത വ്യക്തിയെ ഞാന്‍ ബന്ധപ്പെട്ടു.’
‘അക്കൗണ്ട് നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അയാള്‍ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് വിനീത് ശ്രീനിവാസന് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ‘കുറുക്കന്’ എന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റെത് ആയി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.
വിനീതിനൊപ്പം അച്ഛന് ശ്രീനിവാസനും ഒന്നിക്കുന്ന സിനിമയാണിത്. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...