News
‘ശേഷം ഭാഗം സ്ക്രീനില്‍, അല്ലേ ബ്രോ, അപ്പൊ എങ്ങനെയാ തുടങ്ങുവല്ലേ’; വിനീതിന്റെ വീഡിയോയ്ക്ക് കമന്റുമായി ‘ഹണിട്രാപ്പ്’ കപ്പിള്‍സ്
‘ശേഷം ഭാഗം സ്ക്രീനില്‍, അല്ലേ ബ്രോ, അപ്പൊ എങ്ങനെയാ തുടങ്ങുവല്ലേ’; വിനീതിന്റെ വീഡിയോയ്ക്ക് കമന്റുമായി ‘ഹണിട്രാപ്പ്’ കപ്പിള്‍സ്
കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ടിക് ടോക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും ശ്രദ്ധ നേടിയ വിനീതിനെ ബലാ ത്സംഗ കേസില്‍ അറസ്റ്റിലാകുന്നത്. കഴിഞ്ഞയാഴ്ച വിനീത് ജയിലില്‍ നിന്നും മോചിതനായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു. കം ബാക്ക് വീഡിയോയുമായി എത്തിയപ്പോള്‍ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയത്.
ഇപ്പോളിതാ വിനീതിന്റെ വീഡിയോയ്ക്ക് വന്ന ഒരു കമന്റാണ് ശ്രദ്ധ നേടുന്നത്. വിനീത് അറസ്റ്റിലിയാതിനു പിന്നാലെ ഫീനിക്സ് കപ്പിളെന്ന ടിക് ടോക് കപ്പിള്‍സും പിടിയിലായിരുന്നു. വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടി എന്ന കേസിലായിരുന്നു അറസ്റ്റിലായത്. ഇപ്പോഴിതാ വിനീതിന്റെ വീഡിയോക്ക് ഇവര്‍ ഇട്ട കമന്റാണ് വൈറലായി മാറുന്നത്.
‘ശേഷം ഭാഗം സ്ക്രീനില്‍, അല്ലേ ബ്രോ, അപ്പൊ എങ്ങനെയാ തുടങ്ങുവല്ലേ’ എന്നാണ് ഫീനിക്സ് കപ്പിള്‍സ് കമന്റ് നല്‍കിയത്. പലരുടെയും കമന്റുകള്‍ക്ക് മറുപടി നല്‍കിയിട്ടുള്ള വിനീത് ഈ കമന്റിനും മറുപടി നല്‍കിയിട്ടുണ്ട്. ‘ഉവ്വ് ഉവ്വേ’ ‘അതു പിന്നെ പറയാനുണ്ടോ, ബിഗ് സ്ക്രീനില്‍ തന്നെ ആക്കിക്കളയാം’ എന്നായിരുന്നു കമന്റ്. ഈ കമന്റിന്റെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ അതിവേഗം വൈറലാകുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ കമന്റ് പ്രത്യക്ഷപ്പെട്ടതോടു കൂടിയാണ് വിവാദമായ കേസില്‍ ദമ്പതികള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി എന്ന ചിന്ത പലര്‍ക്കും ഉണ്ടായത്. പുറത്തിറങ്ങിയല്ലേ എന്നു പലരും കമന്റ് ബോക്സില്‍ ഇവര്‍ക്കു മറുപടി നല്‍കുകയും ചെയ്തു. ശേഷം ഭാഗം സ്ക്രീനില്‍ അല്ലേ ബ്രോ, അപ്പൊ എങ്ങനെയാ തുടങ്ങുവല്ലേ’ എന്നായിരുന്നു കമന്റ്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് വിനീതിനെ പോലീസ് പിടികൂടുന്നത്. കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ് ഉണ്ടാവുന്നത്. ഇയാള്‍ക്കെതിരെ മോഷണക്കേസ് ഉള്‍പ്പെടെ നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തിയിരുന്നതാണ്. നിലവില്‍ ഇയാള്‍ ജാമ്യത്തിലാണ്.
