Malayalam Breaking News
മലയാള സിനിമയുടെ പ്രിയ കഥാപാത്രം വിൻസന്റ് ഗോമസ് തിരിച്ചു വരുന്നു !!
മലയാള സിനിമയുടെ പ്രിയ കഥാപാത്രം വിൻസന്റ് ഗോമസ് തിരിച്ചു വരുന്നു !!
മലയാള സിനിമയുടെ പ്രിയ കഥാപാത്രം വിൻസന്റ് ഗോമസ് തിരിച്ചു വരുന്നു !!
1986ൽ പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായിരുന്നു വിൻസന്റ് ഗോമസ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ആ ചിത്രമാണ് ഒരു സൂപ്പർസ്റ്റാർ പദവിയിലേക്ക് മോഹൻലാലിനെ ഉയർത്തിയത്. ഒരു നെഗറ്റീവ് ഷേഡ് ഉണ്ടായിരുന്നിട്ട് കൂടി കൂടി ആ കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു.മലയാള സിനിമ പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ട ആ കഥാപാത്രം തിരിച്ചു വരുന്നു എന്ന വാർത്തകളെ ഇപ്പോൾ പ്രചരിക്കുന്നത്.
കെ ആർ പ്രവീണ് സംവിധാനം ചെയ്യുന്ന ഷൈൻ ടോം ചാക്കോ നായകനായ തമി എന്ന ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തിന്റെ പേര് വിൻസന്റ് ഗോമസ് എന്നായിരിക്കും. ആരായിരിക്കും ആ കഥാപാത്രത്തെ അവതരിപ്പിക്കുക, പുതിയ ഒരു കഥാപാത്രമാണോ, അതോ പഴയ വിൻസന്റ് ഗോമസ് തന്നെയാണോ എന്നൊക്കെ വരും ദിവസങ്ങളിൽ അറിയാം.
ഷൈൻ ടോമിനോട് ഒപ്പം സോഹൻ സീനുലാൽ, ശശി കല്ലിംഗ, സുനിൽ സുഖദ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സന്തോഷ് സി പിള്ളയാണ് ഛായാഗ്രഹണം. സ്‌കൈ ഹൈ എന്റെർറ്റൈന്മെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.
Vincent Gomez returns
