Malayalam Breaking News
പരീക്ഷണമാണെകിൽ സ്വന്തം പണം മുടക്കണം !! പ്രിത്വിരാജിനെതിരെ രൂക്ഷ വിമർശനവുമായി രണത്തിന്റെ നിർമ്മാതാവ്….
പരീക്ഷണമാണെകിൽ സ്വന്തം പണം മുടക്കണം !! പ്രിത്വിരാജിനെതിരെ രൂക്ഷ വിമർശനവുമായി രണത്തിന്റെ നിർമ്മാതാവ്….
പരീക്ഷണമാണെകിൽ സ്വന്തം പണം മുടക്കണം !! പ്രിത്വിരാജിനെതിരെ രൂക്ഷ വിമർശനവുമായി രണത്തിന്റെ നിർമ്മാതാവ്….
രണം പരീക്ഷണാര്‍ത്ഥം ചെയ്‌ത ഒരു ചിത്രമായിരുന്നുവെന്നും അത് അത്ര വിജയമായിരുന്നില്ലെന്നുമുള്ള നടൻ പൃഥ്വിരാജിന്റെ പ്രസ്താവനക്കെതിരെ നിര്‍മ്മാതാക്കളില്‍ ഒരാളായ ബിജു ലോസണ്‍ രംഗത്ത്. താന്‍ ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കില്ലെന്നും അത് അറിഞ്ഞുകൊണ്ട് തന്നെയാണ് പലപ്പോഴും പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുന്നതെന്നും രണം പോലുള്ള സിനിമകള്‍ അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണവുമായാണ് ബിജു രംഗത്തെത്തിയത്.
ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി നിര്‍മ്മിക്കാമായിരുന്നല്ലോ, അതിനായി മറ്റൊരു നിര്‍മ്മാതാവിന്റെ പണം ചിലവാക്കണോ എന്നായിരുന്നു ബിജു ചോദിച്ചത്. സിനിമയ്ക്ക് ശരാശരി പ്രതികരണമാണ് കിട്ടിയത്. പക്ഷെ തിയ്യേറ്ററിൽ ഓടുന്ന ചിത്രത്തെ കുറിച്ച് പൊതു വേദിയില്‍ ആ സിനിമയിലെ നടൻ തന്നെ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ബിജു ഫേസ്ബുക്കില്‍ കുറിച്ചു. ബിജുവിന്റെ ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റും ആനന്ദ് പയ്യന്നൂരിന്റെ യെസ് സിനിമാസും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചത്.
നേരത്തെ ചിത്രത്തിലെ സഹതാരമായ റഹ്മാനും പൃഥ്വിയ്‌ക്കെതിരെ പരോക്ഷമായി രംഗത്തു വന്നിരുന്നു. തനിക്ക് എല്ലാം തന്നത് സിനിമയെന്ന രാജാവാണെന്നും ആ രാജാവിന്റെ മകനാണ് താനെന്നും അദ്ദേഹം ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍ അത് കുഞ്ഞനുജനാണെങ്കിലും തനിക്ക് നോവുമെന്നുമായിരുന്നു റഹ്മാന്റെ പ്രതികരണം.
Ranam producer against Prithviraj