വിജയ് ഇനി മികച്ച അന്താരാഷ്ട്ര നടൻ !! ‘അച്ചീവ്‌മെന്റ് റെക്കഗ്നിഷൻ അവാർഡ്’ ഇളയ ദളപതിക്ക് !! പിന്നിലാക്കിയത് ഹോളിവുഡ്ഡ് നടന്മാരെ…
ഇളയദളപതി വിജയ്ക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം. മികച്ച അന്താരാഷ്ട്ര നടനുള്ള ‘അച്ചീവ്‌മെന്റ് റെക്കഗ്നിഷൻ അവാർഡാ’ണ് വിജയ് സ്വന്തമാക്കിയത്. അറ്റ്ലി സംവിധാനം ചെയ്‌ത ബ്ലോക്ക്ബസ്റ്റർ ചിത്രം മെർസലിലെ അഭിനയമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്.
മെർസലിലെ പ്രകടനത്തിന് മികച്ച നടൻ, മികച്ച അന്താരാഷ്ട്ര നടൻ എന്നീ വിഭാഗങ്ങളിൽ വിജയ് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ജോൺ ബയേഗ, ജാമിയ ലോമസ്. ക്രിസ് അഡോഹ്, ഡേവിഡ് ടെനന്റ്, ജാക്ക് പരി ജോനാസ് തുടങ്ങിയ ഒരുപിടി അന്താരാഷ്ട്ര താരങ്ങളെ പിന്നിലാക്കിയാണ് വിജയ് അവാർഡ് നേടിയിരിക്കുന്നത്.
തെറിക്ക് ശേഷം വിജയ്‌യെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു മെർസൽ. ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബാഹുബലിയുടെ തിരക്കഥാകൃത്തും രാജമൗലിയുടെ അച്ഛനുമായ കെ.വി വിജയേന്ദ്രപ്രസാദ് ആയിരുന്നു.
സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു. 78 വയസ്സായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ്...
പ്രാർത്ഥനകൾക്ക് വിഫലം. സംവിധായകൻ സിദ്ധീഖ് അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ന്യൂമോണിയയും കരൾ...