Connect with us

എനിക്കൊരു സംഘടനയുമായും ബന്ധമില്ല , വീട്ടിലെ റേഷനരി മാത്രമാണ് എന്റെ വിഷയം -നയം വ്യക്തമാക്കി വിനായകൻ

Malayalam Breaking News

മലയാള സിനിമയിൽ നിലനിൽക്കാൻ സംഘടനയുടെ പിൻബലം വേണ്ടെന്നു തെളിയിക്കുകയാണ് നടൻ വിനായകൻ . അമ്മയുടേയോ ഡബ്ള്യു സി സി യുടെയോ ഭാഗമാകാത്തതിന്റെ പേരിൽ ആരും അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് വിനായകൻ പറയുന്നു.

അമ്മയുടെ ഭാഗമാകണമെന്ന് ഈ അടുത്തകാലത്ത് താന്‍ വിചാരിച്ചിരുന്നു, എന്നാല്‍ ഈ വിവാദങ്ങള്‍ ഒക്കെ ഉണ്ടായ സാഹചര്യത്തില്‍ ഇനി ഇതൊക്കെ ഒന്ന് കലങ്ങിത്തെളിയട്ടെയെന്നും വിനായകന്‍ പറഞ്ഞു. അമ്മയെന്ന സംഘടനയെ പൊളിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പക്ഷെ, ഒരു ജനാധിപത്യ മര്യാദ വേണം എന്നത് നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടെന്ന് അറിഞ്ഞാല്‍ ആ പെണ്‍കുട്ടിക്കൊപ്പമാണ് ഞാന്‍ നില്‍ക്കുക. അത്രമാത്രമാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ സംഘടന തകര്‍ക്കാനൊന്നും പറഞ്ഞില്ല. എന്റെ വീട്ടിലെ റേഷനരി മാത്രമാണ് എന്റെ വിഷയം. മറിച്ച്‌ ആരുടെയും സ്വകാര്യതയില്‍ ഞാന്‍ ഇടപെടാറില്ല. ഒരു സംഘടനയുമായും എനിക്ക് യാതൊരു ബന്ധവുമില്ലന്നും വിനായകന്‍ വ്യക്തമാക്കി.

vinayakan about associations

More in Malayalam Breaking News

Trending

Recent

To Top